TopTop
Begin typing your search above and press return to search.

ടാറ്റാ മോട്ടോര്‍സ് 'തിയാഗോ എക്‌സ് ടിഎ'ക്ക് തുടക്കമിടുന്നു

ടാറ്റാ മോട്ടോര്‍സ് തിയാഗോ എക്‌സ് ടിഎക്ക് തുടക്കമിടുന്നു

ടാറ്റാ തിയാഗോ വാഹന കുടുംബത്തിലേക്ക് പുതിയ വാരിയന്റ് എക്‌സ് ടി എ പ്രഖ്യാപിച്ച് ടാറ്റാ മോട്ടോര്‍സ്. ഡല്‍ഹിയിലെ എക്‌സ് ഷോറൂം തുടക്കവില 5.99 ലക്ഷം രൂപയാണ്. പുതിയ വാരിയന്റിന് തുടക്കമിടുന്നതിനൊപ്പം ഓട്ടോ മാറ്റിക് ലൈന്‍ അപ് കൂടി ശക്തിപ്പെടുത്തുകയാണെന്നും കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. 4എഎംടി ഓപ്ഷന്‍ കൂടി വരുന്നതോടെ എക്‌സിടി ട്രിം ലൈനില്‍ ടാറ്റാ തിയോഗോ കൂടുതല്‍ ശക്തമാകും.

എല്ലാ മേഖലയില്‍ നിന്നും തിയാഗോയ്ക്ക് മികച്ച പ്രതികരണം ആണ് ലഭിച്ചതെന്ന് ടാറ്റാമട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍ യൂണിറ്റ് മാര്‍ക്കറ്റിങ് തലവന്‍ വിവേക് ശ്രീവത്സ പറഞ്ഞു. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന് ലഭിക്കുന്ന മുന്‍ഗണന അംഗീകരിച്ച് കൊണ്ട് എക്‌സ് ടി എ വെര്‍ഷന്‍ കൂടി പ്രതീക്ഷയോടെ വിപണിയിലെത്തിക്കുകയാണ്. വിപണിയില്‍ മിഡ് ഹാച്ച് സെഗ്മെന്റില്‍ മേല്‍കൈ ലഭിക്കാന്‍ മാത്രമല്ല ഉപഭോക്താക്കള്‍ക്ക് വിവിധ വിലയില്‍ തിരഞ്ഞെടുക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ക്ക് നല്‍കുന്നതായും ഇത് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2016ലാണ് തിയാഗോ വിപണയിലെത്തിയത് . ജിഎന്‍സിഎപി സുരക്ഷയുടെ കാര്യത്തില്‍ 4 സ്റ്റാര്‍ റേറ്റിങാണ് പുതിയ വേര്‍ഷന് നല്‍കിയിരുന്നത്.


Next Story

Related Stories