TopTop
Begin typing your search above and press return to search.

പാളിയ അവതരണം തിരിച്ചടിയായില്ല, ടെസ്‌ല 'സൈബര്‍ട്രക്ക്' ബുക്കിങ് ഒന്നര ലക്ഷം പിന്നിട്ടെന്ന് സിഇഒ

പാളിയ അവതരണം തിരിച്ചടിയായില്ല, ടെസ്‌ല

പുതുമകൾക്കും ഭാവി സാങ്കേതികവിദ്യയ്ക്കും പേരുകേട്ട ടെസ്‌ല അവതരിപ്പിച്ച പുതിയ ഇലക്ട്രിക് പിക്കപ്പ് ട്രക്കാണ് സൈബര്‍ട്രക്ക്. പുറത്തിറക്കി മണിക്കൂറുകള്‍ പിന്നിടുമ്പോഴേക്കും 150,000 ഓർഡറുകൾ ലഭിച്ചിട്ടുണ്ടെന്ന് ടെസ്‌ല ചീഫ് എക്‌സിക്യൂട്ടീവ് എലോൺ മസ്‌ക് പറഞ്ഞു. ‘ഇതുവരെ 146000 ഓർ‌ഡറുകൾ ലഭിച്ചിട്ടുണ്ടെന്ന്’ മസ്ക്‌ ട്വീറ്റ് ചെയ്തു. പരസ്യമോ പണം ചിലവിട്ടുകൊണ്ടുള്ള മറ്റു അംഗീകാരങ്ങളോ ഇല്ലാതെയാണ് ഇത്രയും ഓർ‌ഡറുകൾ‌ നേടിയതെന്ന് അദ്ദേഹം പറഞ്ഞു.

വളരെയധികം ആകാംഷയും കൗതുകവും നിറച്ച വാഹനത്തിന്‍റെ അനാച്ഛാദന ചടങ്ങ് നേരത്തേ വന്‍ പരാജയമായിരുന്നു. വാഹനത്തിന്‍റെ കവചിത ഗ്ലാസ് തകര്‍ന്നതാണ് പരിപാടിയുടെ നിറം കെടുത്തിയത്. ബോഡിയിലുടനീളം നേർരേഖകളും ക്രീസുകളും മാത്രം ഉൾക്കൊള്ളുന്ന പാരമ്പര്യേതര രൂപകൽപ്പനയാണ് ടെസ്‌ല വാഹനത്തിനു നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ രൂപകല്‍പ്പനയോട് അത്ര സുഖകരമായ രീതിയിലല്ല വിപണി പ്രതികരിച്ചത്. വെള്ളിയാഴ്ച, ടെസ്‌ലയുടെ ഓഹരി വില 6% ഇടിഞ്ഞു. മസ്‌ക്കിന്റെ വ്യക്തിഗത ആസ്തി ഒരൊറ്റ ദിവസം കൊണ്ട് 768 മില്യൺ ഡോളർ കുറഞ്ഞുവെന്ന് ഫോബ്‌സ് റിപ്പോർട്ട് ചെയ്യുന്നു. അനാച്ഛാദന ചടങ്ങില്‍ ചില്ലുകള്‍ പരീക്ഷിച്ചപ്പോള്‍ തകര്‍ന്നുവെങ്കിലും ശേഷം വിജയകരമായ പരീക്ഷണത്തിന്‍റെ ദൃശ്യങ്ങള്‍ മാസ്ക് ട്വീറ്റ് ചെയ്തു.

യുഎസിൽ 30,000 ഡോളർ വിലയ്ക്കാണ് ട്രക്ക് അവതരിപ്പിച്ചത്, ഇത് നമ്മുടെ രാജ്യത്ത് ഏകദേശം 25 ലക്ഷം രൂപയാണ്. 100 ഡോളര്‍ നല്‍കിയാല്‍ മുന്‍കൂട്ടി വാഹനം ബുക്ക് ചെയ്യാം. മൂന്ന്‍ വകഭേതങ്ങളില്‍ സൈബര്‍ട്ര ലഭ്യമാകും. 3400 മുതല്‍ 6350 കിലോഗ്രാം ഭാരംവരെ വഹിക്കാന്‍ ഈ വാഹനത്തിനു കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.


Next Story

Related Stories