TopTop
Begin typing your search above and press return to search.

ടെസ്‌ലയുടെ ഇലക്ട്രിക്ക് കാര്‍ അടുത്ത വര്‍ഷം ഇന്ത്യയിലേക്ക്; കാത്തിരിപ്പിന് നന്ദി അറിയിച്ച് ഇലോണ്‍ മസ്‌ക്

ടെസ്‌ലയുടെ ഇലക്ട്രിക്ക് കാര്‍ അടുത്ത വര്‍ഷം ഇന്ത്യയിലേക്ക്; കാത്തിരിപ്പിന് നന്ദി അറിയിച്ച് ഇലോണ്‍ മസ്‌ക്

പ്രമുഖ അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്ലയുടെ ഇന്ത്യന്‍ പ്രവേശം അടുത്തവര്‍ഷം. 2021ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ടെസ്‌ല ചീഫ് എക്‌സിക്യൂട്ടീവ് ഇലോണ്‍ മസ്‌ക് തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. അടുത്തവര്‍ഷം തീര്‍ച്ച - ഇന്ത്യയ്ക്ക് ടെസ്‌ലയെ ആവശ്യമുണ്ടെന്ന് പ്രിന്റ് ചെയ്ത ടീ ഷര്‍ട്ടിന്റെ പടത്തിനൊപ്പമുള്ള ട്വിറ്റര്‍ പോസ്റ്റിനു മറുപടിയായി മസ്‌ക് ട്വിറ്ററില്‍ കുറിച്ചു. കാത്തിരിപ്പിന് നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബംഗളൂരുവില്‍ ഗവേഷണ, വികസന (ആര്‍ ആന്‍ഡ് ഡി) കേന്ദ്രം സ്ഥാപിക്കാന്‍ ടെസ്‌ല തയ്യാറെടുക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതുസംബന്ധിച്ച് കര്‍ണാടക സര്‍ക്കാരുമായി രണ്ടുവട്ടം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.

ഇലക്ട്രിക് വാഹനങ്ങളും നിര്‍മാണവും പ്രോത്സാഹിപ്പിക്കാന്‍ പ്രധാനന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തതിനു പിന്നാലെയാണ് ടെസ്‌ലയുടെ ഇന്ത്യന്‍ പ്രവേശം. ടെസ്ലയുടെ ഗവേഷണ, വികസന കേന്ദ്രം ബംഗളൂരുവില്‍ വരുന്നത് സംസ്ഥാനത്തിനും നേട്ടമാകുമെന്നാണ് കര്‍ണാടകയുടെ വിലയിരുത്തല്‍. നിലവില്‍, നിരവധി ആഗോള സ്ഥാപനങ്ങളുടെ ഗവേഷണ, വികസന കേന്ദ്രങ്ങള്‍ ബംഗളുരുവിലുണ്ട്. ജനറല്‍ ഇലക്ട്രിക്കിന്റെ അമേരിക്കക്കു പുറത്തെ ആദ്യ ഗവേഷണകേന്ദ്രം സ്ഥാപിച്ചത് ബംഗളുരുവിലാണ്. ഐ.ബി.എം, സാംസങ് ഉള്‍പ്പെടെ 400ഓളം പ്രമുഖ ബ്രാന്‍ഡുകളുടെ ആര്‍ ആന്‍ഡ് ഡി കേന്ദ്രങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.


Next Story

Related Stories