TopTop
Begin typing your search above and press return to search.

ശമ്പളക്കാര്‍ക്കായി പ്രത്യേക ഉത്സവ ഓഫറുകള്‍ പ്രഖ്യാപിച്ച് ടൊയോട്ട

ശമ്പളക്കാര്‍ക്കായി പ്രത്യേക ഉത്സവ ഓഫറുകള്‍ പ്രഖ്യാപിച്ച് ടൊയോട്ട

ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടി.കെ.എം) ഉത്സവ സീസണിന്റെ മുന്നോടിയായി ശമ്പളം പറ്റുന്ന ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുറമെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഈ ആനുകൂല്യങ്ങള്‍ ലഭ്യമാവുമെന്ന് കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ച ലീവ് ട്രാവല്‍ സ്‌കീം പദ്ധതിക്ക് പകരമായുള്ള സ്പെഷ്യല്‍ കാഷ് പാക്കേജിനൊപ്പവും ഉപയോക്താക്കള്‍ക്ക് പ്രത്യേക ഓഫര്‍ ലഭിക്കും. വാങ്ങല്‍ എളുപ്പമാക്കുകയും ഫിനാന്‍സ് ഓപ്ഷനുകള്‍ നല്‍കുകയും വഴി ഉപയോക്താക്കള്‍ക്ക് അവരുടെ സ്വപ്ന ടൊയോട്ട കാര്‍ സ്വന്തമാക്കാനുള്ള അവസരം വാഗ്ദാനം ചെയ്യുന്നതിലൂടെ, ഉപഭോക്താവിനും കുടുംബത്തിനും സുരക്ഷിതമായ യാത്രാമാര്‍ഗം നല്‍കാനാണ് സ്പെഷ്യല്‍ ഓഫറുകളിലൂടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ സ്‌കീം തെരഞ്ഞെടുക്കുന്ന താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ടൊയോട്ടയുടെ പ്രത്യേക മൂന്നു മാസ ഇഎംഐ ഹോളിഡേ ഓഫറും ലഭ്യമാവും.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പതിനായിരം രൂപ പലിശരഹിത അഡ്വാന്‍സായും സ്‌കീമിലുടെ ലഭിക്കുന്നുണ്ട്. ഓള്‍ ന്യൂ ടൊയോട്ട അര്‍ബന്‍ ക്രൂയിസറും, ടൊയോട്ട ഗ്ലാന്‍സ, ടൊയോട്ട യാരിസ് പോലുള്ള മറ്റു ബി സെഗ്മെന്റ് മോഡലുകളുള്‍പ്പെടെയുള്ള ടൊയോട്ട വാഹനങ്ങളുടെ ബുക്കിങിനായും ഉപയോക്താക്കള്‍ക്ക് ഈ തുക ഉപയോഗിക്കാം. പ്രത്യേക അനൂകൂല്യങ്ങള്‍ക്ക് പുറമെ, സാമ്പത്തിക പങ്കാളികള്‍ വഴി ഉപഭോക്താക്കള്‍ക്ക് വിവിധ അനായാസ ഇ.എം.ഐ ഓപ്ഷനുകളും നേടാം. കുറഞ്ഞ പലിശനിരക്ക്, വ്യവസ്ഥകള്‍ക്ക് വിധേയമായി ഏഴു വര്‍ഷത്തെ ദീര്‍ഘകാല വായ്പ കാലാവധി പോലുള്ള ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഇഎംഐ ഓപ്ഷനെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ സെയില്‍സ് ആന്‍ഡ് സര്‍വീസ് സീനിയര്‍ വൈസ് പ്രസിഡന്റ് നവീന്‍ സോണി പറഞ്ഞു.


Next Story

Related Stories