TopTop
Begin typing your search above and press return to search.

അര്‍ബന്‍ ക്രൂയിസറിന്റെ പ്രീ ബുക്കിങ്ങ് ആഘോഷിക്കാന്‍ ടൊയോട്ടയുടെ 'റെസ്പെക്ട് പാക്കേജ്'

അര്‍ബന്‍ ക്രൂയിസറിന്റെ പ്രീ ബുക്കിങ്ങ് ആഘോഷിക്കാന്‍ ടൊയോട്ടയുടെ റെസ്പെക്ട് പാക്കേജ്

ടൊയോട്ട അര്‍ബന്‍ ക്രൂയിസറിന്റെ പ്രീ ബുക്കിങ്ങിന് ലഭിച്ച പ്രതികരണത്തിന് നന്ദി അറിയിച്ച് ടൊയോട്ട കിര്‍ലോസ്‌ക്കര്‍ മോട്ടോര്‍ (റ്റി.കെ.എം) റെസ്പെക്ട് പാക്കേജ് അവതരിപ്പിച്ചു. ഉടന്‍ പുറത്തിറങ്ങുന്ന അര്‍ബന്‍ ക്രൂയിസര്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്കായാണ് റെസ്പെക്ട് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ടൊയോട്ടയുടെ 'കസ്റ്റമര്‍ ഫസ്റ്റ് ' തത്വം അനുസരിച്ചും ടൊയോറ്റ ബ്രാന്‍ഡിനോടുള്ള ഉപഭോക്താക്കളുടെ വിശ്വാസ്യതയും കണക്കിലെടുത്തുമാണ് റെസ്പെക്ട് പാക്കേജ് ഒരുക്കിയിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

പുതിയ വാഹനം കാണുകയോ വില അറിയുകയോ ചെയ്യും മുന്‍പ് തന്നെ ടോയോട്ടയില്‍ വിശ്വാസമര്‍പ്പിച്ച് അര്‍ബന്‍ ക്രൂയിസര്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് തുക നല്‍കേണ്ടാത്ത പീരിയോഡിക് മെയിന്റനന്‍സ് (നോ കോസ്റ്റ് പീരിയോഡിക് മെയിന്റനന്‍സ്) ലഭിക്കും.

രാജ്യത്തെമ്പാടും അര്‍ബന്‍ ക്രൂയിസറിന് ലഭിച്ച പ്രീ ബുക്കിങ് സ്വീകാര്യത ഹൃദയത്തിലെറ്റ് വാങ്ങുന്നതായി റ്റി.കെ.എം. സെയില്‍സ് ആന്‍ഡ് സര്‍വീസസ് സീനിയര്‍ വൈസ് പ്രസിഡന്റ് നവീന്‍ സോണി പറഞ്ഞു. അര്‍ബന്‍ ക്രൂയിസര്‍ വാഗ്ദാനം ചെയ്ത തീയതിക്ക് തന്നെ ഉപഭോക്താക്കള്‍ക്ക് നല്‍കാനാണ് ടൊയോട്ട ശ്രമിക്കുന്നത്. അദ്ദേഹം പറഞ്ഞു.

അര്‍ബന്‍ ക്രൂയിസറില്‍ പുതിയ കെ സീരീസ് 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ മാനുവല്‍ ഓട്ടോമാറ്റിക് ഓപ്ഷനില്‍ ലഭ്യമാണ്. എല്ലാ ഓട്ടോമാറ്റിക് വേരിയന്റിലും നവീന ലിഥിയം അയണ്‍ ബാറ്ററി, സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ എന്നിവ ഉറപ്പ് നല്‍കുന്നു. കരുത്തുറ്റ ബോള്‍ഡ് ഗ്രില്‍, ട്രെപ്പീസോയിടല്‍ ഫോഗ് ലാമ്പ്, ഡ്യുവല്‍ ചേംബര്‍ എല്‍ ഇ ഡി പ്രൊജക്ടര്‍ ഹെഡ്ലാംപ്, ഡ്യുവല്‍ ഫങ്ങ്ഷന്‍ ഡി ആര്‍ എല്‍ കം ഇന്‍ഡിക്കേറ്റര്‍ എന്നിവയാണ് ഹാര്‍ബര്‍ ക്രൂയിസറിന്റെ പ്രത്യേകതകള്‍. 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീല്‍, ഡ്യുവല്‍ ടോണ്‍ നിറങ്ങള്‍, തനതായ ബ്രൗണ്‍ നിറം എന്നിങ്ങനെ വ്യത്യസ്ത ഓപ്ഷനുകള്‍ ഉപഭോക്താക്കള്‍ക്കു തെരഞ്ഞെടുക്കാവുന്നതാണ്.

ഓണ്‍ലൈന്‍ വഴിയോ ഡീലര്‍മാര്‍ മുഖേനയോ വെറും 11,000 രൂപയ്ക്ക് അര്‍ബന്‍ ക്രൂയിസര്‍ ബുക്ക് ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.toyotabharat.com.

Next Story

Related Stories