TopTop
Begin typing your search above and press return to search.

ടൊയോട്ട ഉപഭോക്താക്കള്‍ക്കായി കൂടുതല്‍ സേവനങ്ങള്‍ ഒരുക്കുന്നു

ടൊയോട്ട ഉപഭോക്താക്കള്‍ക്കായി കൂടുതല്‍ സേവനങ്ങള്‍ ഒരുക്കുന്നു

ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ പുതിയ സേവന പദ്ധതികള്‍ പ്രഖ്യാപിച്ചു. ഫ്‌ലെക്‌സിബിള്‍ ഇഎംഐ സൗകര്യങ്ങള്‍, ടൊയോട്ട ഒഫീഷ്യല്‍ വാട്‌സ്ആപ്പ് എന്നിങ്ങനെ രണ്ട് പുതിയ പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് ടൊയോട്ട അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. പുതുതായി കാര്‍ വാങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, കാര്‍ പരിപാലിക്കുന്നവര്‍ക്കുമായാണ് പുതിയ ഇഎംഐ പദ്ധതി നടപ്പിലാക്കുന്നത്.

പുതിയ പേയ്മെന്റ് സൗകര്യത്തിലൂടെ ഉപഭോക്താക്കള്‍ക്ക് പുതിയ വാഹനം സ്വന്തമാക്കുമ്പോഴോ, മെയ്ന്റനന്‍സ് ചെയ്യുമ്പോഴോ മൂന്ന് മാസം, ആറു മാസം, ഒന്‍പത് മാസം എന്നിങ്ങനെ പല തവണകളായി പണമടക്കാം. ഈ പദ്ധതിയില്‍ കുറഞ്ഞ പലിശ നിരക്ക്, പ്രത്യേക കേസുകളില്‍ 100ശതമാനം പ്രൊസസ്സിങ് ഫീ ഒഴിവാക്കല്‍ എന്നിവയും ലഭ്യമാകും.

പുതുതായി സമാരംഭിച്ച ടൊയോട്ട ഔദ്യോഗിക വാട്ട്സ്ആപ്പ് സേവനം ഉപഭോക്താക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാകാന്‍ 8367683676 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോള്‍ അല്ലെങ്കില്‍ 'ഹായ്' എസ്എംഎസ് നല്‍കിയാല്‍ മതിയാകും. ഇതിലൂടെ വാഹനവുമായി സംബന്ധിക്കുന്ന അന്വേഷണങ്ങള്‍, പ്രതികരണങ്ങള്‍ എന്നിവ എളുപ്പത്തില്‍ ലഭ്യമാകും. കൂടാതെ വാട്ട്സ്ആപ്പ് വഴി ഉപയോക്താക്കള്‍ക്ക് പുതിയ കാര്‍ വാങ്ങലുകള്‍, നിലവിലുള്ള വാഹനങ്ങള്‍ വില്‍ക്കുക, വാങ്ങുക അല്ലെങ്കില്‍ കൈമാറ്റം ചെയ്യുക, സര്‍വീസ് അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുക, ബ്രേക്ക്ഡൗണ്‍ സേവനങ്ങള്‍ക്കായുള്ള അഭ്യര്‍ത്ഥന അല്ലെങ്കില്‍ സേവനങ്ങളെക്കുറിച്ചുള്ള ഫീഡ്ബാക്ക് എന്നിവയെ സംബന്ധിച്ച വിശദാംശങ്ങള്‍ തുടങ്ങിയ സേവനങ്ങളും ലഭ്യമാകും.പ്രത്യക ഇഎംഐ പദ്ധതി, വാട്‌സ്ആപ്പ് സൗകര്യം എന്നിവ ഉപഭോക്താക്കള്‍ക്ക് വളരെയധികം ഉപകരിക്കുമെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍, സെയില്‍സ് ആന്‍ഡ് സര്‍വീസസ് സീനിയര്‍ വൈസ് പ്രസിഡന്റ് നവീന്‍ സോണി പറഞ്ഞു.


Next Story

Related Stories