TopTop
Begin typing your search above and press return to search.

ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഡീലര്‍ഷിപ്പുകള്‍ക്ക് കോവിഡ് പാക്കേജ് പ്രഖ്യാപിച്ചു

ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഡീലര്‍ഷിപ്പുകള്‍ക്ക് കോവിഡ് പാക്കേജ് പ്രഖ്യാപിച്ചു

പ്രമുഖ വാഹന നിര്‍മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍സ് ഡീലര്‍ഷിപ്പുകള്‍ക്കായി കോവിഡ് പാക്കേജ് പ്രഖ്യാപിച്ചു. രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്ന വേളയില്‍ ജീവനക്കാരുടെ സുരക്ഷയും ക്ഷേമവും മുന്‍നിര്‍ത്തിയാണ് ഡീലര്‍ഷിപ്പുകള്‍ക്കായി പുതിയ പാക്കേജുമായി രംഗത്ത് എത്തിയതെന്ന് ടൊയോട്ട അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഈ പാക്കേജ് ഡീലര്‍ പങ്കാളികള്‍ക്ക് ലോക്ക് ഡൗണ്‍ ഘട്ടത്തെ മറികടക്കാന്‍ ആവശ്യമായ സഹായം നല്‍കും.

ലോക്ക് ഡൗണ്‍ സമയത്ത് ബിസിനസ്സ് നന്നായി നിലനിര്‍ത്തുന്നതിനാവശ്യമായ സാഹചര്യം ഉറപ്പുവരുത്തുക എന്നതാണ് പാക്കേജിന്റെ പ്രാഥമിക ലക്ഷ്യം. ഡീലര്‍ പങ്കാളികളുടെ വ്യക്തിഗത ഡീലര്‍ ഓവര്‍ഹെഡുകളെ അടിസ്ഥാനമാക്കി ഏകദേശം 38 മുതല്‍ 75 ദിവസം വരെ പരിരക്ഷിക്കുക, ഈ അപകടകരമായ സമയങ്ങളില്‍ നിലനില്‍ക്കാന്‍ സഹായിക്കുന്ന പണമൊഴുക്കിന് പിന്തുണ നല്‍കുക എന്നിവയും ഈ പാക്കേജിലൂടെ ഉറപ്പുവരുത്തും.

കോവിഡ് പാക്കേജ് ഏതെങ്കിലും ഡീലര്‍ ക്ലെയിമുകള്‍ ഉടനടി തീര്‍പ്പാക്കുന്നത് മുതല്‍ ഡീലര്‍ സ്റ്റോക്കിലെ വാഹനങ്ങള്‍ക്കുള്ള ഇന്‍വെന്ററി പലിശ സബ്‌സിഡി, സ്‌പെയര്‍ പാര്‍ട്‌സ് പേയ്‌മെന്റ് മാറ്റിവയ്ക്കല്‍, മറ്റ് പിന്തുണകള്‍ എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ, അഭൂതപൂര്‍വമായ ഈ സാഹചര്യത്തില്‍ ഇന്‍വെന്ററി ഫണ്ടിംഗ് പലിശ ഒറ്റത്തവണ കുറയ്ക്കുന്നതിനായി ടികെഎം അതിന്റെ ധനകാര്യ പങ്കാളികളുമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ പ്രതിസന്ധി കാലത്ത് ഒരുമിച്ചു നിന്ന് പ്രവര്‍ത്തിച്ച് ഉയര്‍ത്തെഴുനേല്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കോവിഡ് പാക്കേജ് പ്രഖ്യാപിച്ചുകൊണ്ട് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ സീനിയര്‍ വൈസ് പ്രസിഡന്റ് നവീന്‍ സോണി പറഞ്ഞു


Next Story

Related Stories