പുതിയ നിരയിലേക്ക് കൂടുതല്‍ കരുത്തുള്ള ഡീസല്‍ ഓട്ടോമാറ്റിക് ട്രാന്സ്മിഷന് വേരിയന്റുകളുമായി ഫോര്‍ച്യൂണറും എക്സ്ക്ലൂസിവ്,സ്റ്റൈലിഷ് ലെജെന്ഡറും എക്കാലത്തെയും മികച്ച കാറുകള്‍ നിര്‍മ്മിക്കണമെന്ന ലക്ഷ്യത്തിന് അനുസൃതമായിട്ടാണ് പുതിയ ടൊയോട്ട ഫോര്‍ച്യൂണറും പുതിയ ലെജന്‍ഡറും പുറത്തിറക്കിയതെന്ന് ടൊയോട്ട കിര്ലോസ്കര് മോട്ടോര്‍ (ടി കെ എം) പത്രക്കുറിപ്പില്‍ പറഞ്ഞു.
പുതിയ ഫോര്‍ച്യൂണറില്‍ 6 സ്പീഡ് ഓട്ടോമാറ്റിക്, ഇന്റലിജന്റ് മാനുവല്‍ ട്രാന്സ്മിഷന് ഓപ്ഷനുള്ള ഉള്ള 6 സ്പീഡ് മാനുവല്‍ ട്രാന്സ്മിഷന് എന്നിവ 2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലും 6 സ്പീഡ് ഓട്ടോമാറ്റിക്, 5 സ്പീഡ് മാനുവല്‍ ട്രാന്സ്മിഷനില് എന്നിവ 2.7 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലും ലഭ്യമാണ്. ഫോര്‍ച്യൂണര്‍ ഓട്ടോമാറ്റിക് ട്രാന്സ്മിഷന് വേരിയന്റുകള്‍ 500 എന്‍.എം, 204 പി.എസ് പവര്‍ എന്നിവ ഉപയോഗിച്ച് മികച്ച ഇന്‍-ക്ലാസ് ടോര്‍ക്ക് നല്കുന്നു. മാനുവല്‍ ട്രാന്സ്മിഷന് വേരിയന്റുകള്‍ 204 പി.എസ് പവറും 420 എന്‍.എം ടോര്‍ക്കും നല്കുന്നു.
പുതിയ ഫോര്‍ച്യൂണറില്‍ കരുത്തുള്ള ഫ്രണ്ട് ഗ്രില്‍, ശില്‍ചാതുരിയുള്ള സൈഡ്-പോണ്ടൂണ് ഷേപ്പ്ഡ് ബമ്പര്‍ തുടങ്ങിയ സവിശേഷതകള്‍ ഉണ്ട്. തീവ്രമായ എല്‍.ഇ.ഡി ലൈന്‍ ഗൈഡ്, ഡേ ടൈം റണ്ണിംഗ് ലാമ്പുകള്‍ (ഡി.ആര്.എല്‍), മള്‍ട്ടി-ആക്സിസ് സ്പോക്ക് അലോയ് വീലുകള്‍ എന്നിവ സൂപ്പര്‍ ക്രോം മെറ്റാലിക് ഫിനിഷിംഗിനൊപ്പം ആഡംബര കാഴ്ചയും നല്കുന്നു.
ഉള്‍വശത്ത്, സുപ്പീരിയര്‍ സക്ഷന്‍ ബേസ്ഡ് സീറ്റ് വെന്റിലേഷന് സിസ്റ്റവും (ഫ്രണ്ട് റോ), ആന്‍ഡ്രോയിഡ് ഓട്ടോ / ആപ്പിള്‍ കാര്‍പ്ലേയുള്ള വലിയ സ്മാര്‍ട്ട് പ്ലേകാസ്റ്റ് ടച്ച്സ്ക്രീന്‍ ഓഡിയോയും, ജെബിഎല്‍ 11 സ്പീക്കര്‍ ഡബ്ല്യു / സബ് വൂഫര്‍ സിസ്റ്റവും (4 ഃ 4 വേരിയന്റുകള്‍ മാത്രം) ആണ് പുതിയ ഫോര്‍ച്യൂണറിലെ പ്രധാന മാറ്റങ്ങള്‍. കൂടുതല്‍ ഡ്രൈവിംഗ് സൗകര്യത്തിനും സുഖത്തിനുമായി, പുതിയ ഫോര്‍ച്യൂണറില്‍ ഓട്ടോ ലിമിറ്റഡ് സ്ലിപ്പ് ഡിഫറന്‍ഷ്യല്‍ (ഓട്ടോ-എല്‍.എസ്.ഡി), വേരിയബിള്‍ ഫ്ലോ കണ്ട്രോള് (വി.എഫ്.സ്സി) പവര്‍ സ്റ്റിയറിംഗ്, എന്നിവയുള്‍പ്പെടുത്തിയിട്ടുണ്ട്.