TopTop
Begin typing your search above and press return to search.

ലോക്ക്ഡൗണ്‍: 'റീസ്റ്റാര്‍ട്ട് മാനുവലുമായി' ടൊയോട്ട

ലോക്ക്ഡൗണ്‍:

ലോക്ക്ഡൗണിനു ശേഷം പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന് സമഗ്രമായ 'റീസ്റ്റാര്‍ട്ട് മാനുവലുമായി' ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍സ്. ടൊയോട്ടയുടെ സമ്പന്നമായ അറിവ്, വൈദഗ്ദ്ധ്യം, മികച്ച ആഗോള സമ്പ്രദായങ്ങള്‍ എന്നിവ ഉപയോഗിച്ച് ലോക്ക് ഡൗണ്‍ പിന്‍വലിക്കലിനുശേഷം വ്യവസായങ്ങള്‍ പിന്തുടരാനുള്ള ഒരു ഗൈഡായി സമഗ്രമായ 'പുനരാരംഭിക്കല്‍ മാനുവല്‍' ആണ് ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ലോക്ക് ഡൗണിന് ശേഷം ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേക്ക് പുനസംഘടിപ്പിക്കുന്നതിനും സുരക്ഷിതമായി പുനരാരംഭിക്കുന്നതിനുമുള്ള എല്ലാം ഉള്‍ക്കൊള്ളുന്ന ഗൈഡാണ് ടികെഎമ്മിന്റെ റീസ്റ്റാര്‍ട്ട് മാനുവല്‍.

ഉല്‍പാദന മേഖലയെ പിന്തുണയ്ക്കുകയെന്ന ഉദ്ദേശ്യത്തോടെ, ടികെഎം മാനേജ്‌മെന്റ് ക്രോസ് ഫംഗ്ഷണല്‍ വിദഗ്ധരുടെ ഒരു സംഘം വിശദമായ പഠനം നടത്തി തയ്യാറാക്കിയ ഒരു സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (SoP) സുരക്ഷിതമായ പുനരാരംഭം ഉറപ്പാക്കുമെന്നും പത്രക്കുറിപ്പ് ചൂണ്ടിക്കാട്ടുന്നു. ഏതെങ്കിലും ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് തൊഴിലാളികളെ സുരക്ഷിതമാക്കി ഉല്‍പ്പാദനം പുനരാരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മറ്റ് ഓട്ടോമോട്ടീവ് കമ്പനികള്‍ക്കും റഫറന്‍സ് എന്ന നിലയില്‍ ഇത് പങ്കിടും. കൂടാതെ ഘടക നിര്‍മ്മാതാക്കളുടെ അസോസിയേഷന്‍ ഓഫ് ഇന്ത്യ (എസിഎംഎ) അംഗങ്ങള്‍, സിഐഐ പോലുള്ള വ്യവസായ അസോസിയേഷന്‍ പ്ലാറ്റ്ഫോമുകളിലൂടെയും വ്യവസായത്തിന്റെ വിശാലമായ വിഭാഗവുമായി ഇത് പങ്കിടാനും ടികെഎം ഉദ്ദേശിക്കുന്നു. എല്ലാവരുടെയും സുരക്ഷക്കും, ആരോഗ്യത്തിനുമാണ് ടി കെ എം ശ്രദ്ധ നല്‍കുന്നതെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ മാനേജിംഗ് ഡയറക്ടര്‍ മസകസു യോഷിമുര പറഞ്ഞു. ലോക്ക് ഡൗണിന് ശേഷമുള്ള പുനരാരംഭിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ടൊയോട്ടയുടെ റീസ്റ്റാര്‍ട്ട് മാനുവല്‍ വലിയ മുതല്‍ കൂട്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


Next Story

Related Stories