കോംപാക്ട് എസ്യുവി വിപണിയില്‍ തരംഗമായി മാറുന്നത് റിനോ ഡസ്റ്ററിന്റെ വരവോടെയാണെന്നു പറയാം. ഈ വാഹനത്തിന്റെ റീബാഡ്ജ്ഡ് പതിപ്പ് നിസ്സാനും പുറത്തിറക്കുകയുണ്ടായി, ടെറാനോ എന്ന പേരില്‍. എന്നിരിക്കിലും, ഇന്ത്യന്‍ വിപണിയിലെ അതികായരായ മാരുതി സുസൂക്കി തുടങ്ങിയവര്‍ ഈ സെഗ്മെന്റിലേക്ക് നടത്തിയ കടന്നുകയറ്റം സ്വാഭാവികമായും മറ്റ് കമ്പനികളുടെ സാധ്യതകളെ കുറയ്ക്കുകയുണ്ടായി. ടെറാനോയ്ക്ക് പക്ഷെ, വിപണിയില്‍ പിടിച്ചു നില്ക്കാനായില്ല. ഈ വാഹനത്തെ നിസ്സാന്‍ തങ്ങളുടെ വെബ്സൈറ്റില്‍ നിന്ന് അണ്ലിസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഇനി രാജ്യത്ത് ബിഎസ്6 എന്‍ജിനുകള്‍ മാത്രമേ വില്‍ക്കാവൂ എന്ന് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലം കൂടി ഈ പിന്വാങ്ങലിനുണ്ട്.
നിസ്സാന്‍ ഈ സെഗ്മെന്റില്‍ നടത്താനിരിക്കുന്നത് പുതിയൊരു കാല്‍വെയ്പാണ്. മാഗ്നൈറ്റ് എന്ന പേരില്‍ പുതിയൊരു 4 മീറ്റര്‍ എസ്യുവി ഇവര്‍ വിപണിയിലെത്തിക്കുന്നു. മാരുതിയുടെ വിറ്റാര ബ്രെസ്സ, ഹ്യൂണ്ടായിയുടെ വെന്യൂ, കിയ മോട്ടോഴ്സിന്റെ സോനറ്റ്, ടാറ്റയുടെ നെക്സണ്‍ തുടങ്ങിയവയാണ് ഈ വാഹനത്തിന്റെ ഏറ്റവുമടുത്ത എതിരാളികളായി ഉണ്ടാവുക.
പുതിയ വാര്‍ത്ത, നിസ്സാന്‍ ഈ വാഹനത്തിന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്തു വിട്ടതാണ്. ചിത്രങ്ങള്‍ താഴെ കാണാം.