TopTop
Begin typing your search above and press return to search.

വാഹന ഉപഭോക്താക്കള്‍ക്ക് വാറന്റി നീട്ടി നല്‍കി ടാറ്റാ മോട്ടോഴ്സ്

വാഹന ഉപഭോക്താക്കള്‍ക്ക് വാറന്റി നീട്ടി നല്‍കി ടാറ്റാ മോട്ടോഴ്സ്

കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ടാറ്റ മോട്ടോഴ്സ് ലോകമെമ്പാടുമുള്ള വാണിജ്യ വാഹന ഉപഭോക്താക്കള്‍ക്കുള്ള വാറന്റി നീട്ടി. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ വാഹനങ്ങള്‍ ഓടുന്നതിന് സാങ്കേതിക സഹായം നല്‍കുന്നതിന് കമ്പനി അതിന്റെ കഴിവിന്റെ പരമാവധി പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ സൗകര്യങ്ങള്‍ ഒരുക്കുന്നതെന്നവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. വാണിജ്യ വാഹന ഉപഭോക്താക്കള്‍ക്കുള്ള സേവന വിപുലീകരണങ്ങളുടെ ഭാഗമായി, ടാറ്റ മോട്ടോഴ്സ് ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കായി മറ്റു നിരവധി ആനുകൂല്യങ്ങളും വാഗ്ദാനം നല്‍കുന്നുണ്ട്. ദേശീയ ലോക്ക് ഡൗണ്‍ കാലയളവില്‍ മുമ്പ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ള സൗജന്യ സേവനങ്ങള്‍ രണ്ട് മാസത്തേക്കു കൂടി നീട്ടി. അതോടൊപ്പം ദേശീയ ലോക്ക് ഡൗണ്‍ കാലയളവില്‍ വാറന്റി കാലഹരണപ്പെടുന്ന എല്ലാവര്‍ക്കുമുള്ള വാറന്റി കാലയളവ്, 'സുരക്ഷ എഎംസി' എന്നിവ രണ്ട് മാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.

'ടാറ്റ മോട്ടോഴ്സ് സുരക്ഷ'യിലെ എല്ലാ സജീവ കരാറുകളുടെയും സാധുത ഒരു മാസത്തേക്ക് കൂടി നീട്ടുന്നു. കൂടാതെ ദേശീയ ലോക്ക് ഡൗണ്‍ കാലയളവില്‍ മുമ്പ് ഷെഡ്യൂള്‍ ചെയ്ത എഎംസി സേവനം ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നതിന്റെ കാലയളവ് ഒരുമാസം കൂടി നീട്ടിയിട്ടുണ്ട്. സ്റ്റാന്‍ഡേര്‍ഡ് വാറന്റി നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് ടാറ്റ മോട്ടോഴ്സ് അതിന്റെ ആഗോള വാണിജ്യ വാഹന ഉപഭോക്താക്കളുടെ വാറന്റി കാലയളവ് നീട്ടിക്കൊണ്ടുപോകുമെന്നും പത്രക്കുറിപ്പ് പറയുന്നു.


Next Story

Related Stories