TopTop
Begin typing your search above and press return to search.

പ്രീ-ഓണ്‍ഡ് കാറുകള്‍ക്കായി ഫോക്സ്വാഗണിന്റെ എക്‌സലന്‍സ് സെന്റര്‍

പ്രീ-ഓണ്‍ഡ് കാറുകള്‍ക്കായി ഫോക്സ്വാഗണിന്റെ എക്‌സലന്‍സ് സെന്റര്‍

ഫോക്സ്വാഗണ്‍ ഇന്ത്യ കൊച്ചിയിലും തൃശൂരും പ്രീ-ഓണ്‍ഡ് കാറുകള്‍ക്കായി ഡിജിറ്റലായി സംയോജിപ്പിച്ച ദസ് വെല്‍റ്റ് ഓട്ടോ എക്‌സലന്‍സ് സെന്റര്‍ ഔട്ട്ലെറ്റ് ആരംഭിച്ചു. ദസ് വെല്‍റ്റ് ഓട്ടോ എക്‌സലന്‍സ് സെന്ററിലൂടെ ഉപയോക്താക്കള്‍ക്ക് പ്രീ-ഓണ്‍ഡ് കാറുകള്‍ ഡിജിറ്റലായി വാങ്ങാനോ വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ ഇഷ്ടാനുസൃതം സാധിക്കുമെന്ന് അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

പ്രീ-ഓണ്‍ഡ് കാറുകള്‍ക്ക് വാറന്റി ഉള്‍പ്പെടെയുള്ള സേവനങ്ങളുണ്ട്. പ്രൊഫഷണല്‍ കാര്‍ മൂല്യനിര്‍ണ്ണയം, പ്രത്യേക ഫിനാന്‍സ് ഓഫറുകള്‍, ഉന്നത ആക്‌സസറി പാക്കേജുകള്‍, തടസ്സരഹിതമായ കൈമാറ്റം എന്നിവ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഇതിലൂടെ ലഭിക്കും. നിലവില്‍, ഇന്ത്യയിലുടനീളം 105 ദസ് വെല്‍റ്റ് ഓട്ടോ (ഡിഡബ്ല്യുഎ) ഔട്ട്ലെറ്റുകള്‍ ഉണ്ട്.


Next Story

Related Stories