TopTop
Begin typing your search above and press return to search.

സുരക്ഷിതം,സുഖകരം, രാജകീയം...; മുന്തിയ യാത്രാനുഭവങ്ങളുമായി ഫോക്സ് വാഗന്‍ ടിഗ്വാന്‍ ഓള്‍സ്‌പേസ്

സുരക്ഷിതം,സുഖകരം, രാജകീയം...; മുന്തിയ യാത്രാനുഭവങ്ങളുമായി ഫോക്സ് വാഗന്‍ ടിഗ്വാന്‍ ഓള്‍സ്‌പേസ്

സുരക്ഷിതം, സുഖകരം, രാജകീയം, ഏറ്റവും മുന്തിയ സംവിധാനങ്ങള്‍...സമാന വെര്‍ട്ടിക്കലിലുള്ള ഏത് എസ് യുവിയോടും കിടപിടിക്കുന്നതാണ് ജര്‍മ്മന്‍ ആഢംഭര വാഹന നിര്‍മാതാക്കളായ ഫോക്സ് വാഗനിന്റെ ടിഗ്വാന്‍ ഓള്‍സ്പേസ് എസ്യുവി. കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യയില്‍ എത്തിയ ഈ ഏഴ് സീറ്റര്‍ വലിയ ചലനങ്ങള്‍ വിപണിയില്‍ സൃഷ്ടിക്കുമെന്നാണ് കമ്പനി കണക്ക് കൂട്ടുന്നത്. എന്‍ജിന്‍ മുതല്‍ കാബിന്‍ വരെ ഏറെ പുതുമകളും സവിശേഷതകളുമായിട്ടാണ് അഞ്ചു സീറ്ററില്‍ നിന്നും ഏഴു സീറ്ററിലേക്ക് ടിഗ്വാനെ രൂപപ്പെടുത്തിയിരിക്കുന്നത്. ഫോക്സ് വാഗനിന്റെ ഐക്കണ്‍ മോഡലായി പുറത്തിറങ്ങുന്ന ടിഗ്വാന്‍ ഓള്‍സ്‌പേസ്ന് 33.12 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ് ഷോറൂം വില. പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനില്‍ മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്.

യൂറോപ്യന്‍ ആഢംഭര വാഹനങ്ങളുടെ എല്ലാ തലയെടുപ്പുകളോടും കൂടിയ ടിഗ്വാന്‍ ഓള്‍സ്‌പേസ് ഫോര്‍ഡ് എന്‍ഡെവര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍, മഹീന്ദ്ര ആള്‍ട്ടുറാസ്, ഹോണ്ട സിആര്‍വി തുടങ്ങിയ മോഡലുകള്‍ നിലയുറപ്പിച്ചിരിക്കുന്ന ഡി-എ.സ്.യുവി സെഗ്മെന്റിലുണു വരുന്നത്. 2017ലാണ് അഞ്ചു സീറ്റര്‍ അവതരിപ്പിച്ചത്. അഞ്ചു സീറ്ററേക്കാള്‍ 335 mm നീളവും 2 mm ഉയരവും കൂടുതലുള്ള പുതിയ മോഡലിലേക്ക് എത്തിയപ്പോള്‍ കാഴ്ചയില്‍ വലിയ മാറ്റമൊന്നുമില്ലെങ്കിലും ഏറെ പുതുമകള്‍ അവതരിപ്പിട്ടുണ്ട്.

പൂര്‍ണ്ണമായും ജര്‍മനിയില്‍ നിര്‍മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഈ മോഡല്‍ യൂറോപ്യന്‍ മാനദണ്ഡങ്ങള്‍ സുരക്ഷ അടക്കമുള്ളവയില്‍ പാലിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. 190 എച്ച് പി പവര്‍ നല്‍കുന്ന 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് പ്രധാന ആകര്‍ഷണം. 7 സ്പീഡ് ഉടഏ ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സും 4 വീല്‍ ഡ്രൈവ് സിസ്റ്റവുമുണ്ട്. 5.95 ടെര്‍ണിങ് റേഡിയോസോടു കൂടിയ ഇലക്ട്രോ മെക്കാനിക്കല്‍ സ്പീഡ് സെന്‍സിറ്റീവ് പവര്‍ സ്റ്റിയറിങ്ങാണ് മറ്റൊരു സവിശേഷത.

ഫോക്സ് വാഗനിന്റെ മറ്റു വാഹനങ്ങള്‍ പോലെ ഇതിനും സുരക്ഷയ്ക്കായി സവിശേഷ ഊന്നല്‍ നല്‍കിയിട്ടുണ്ട്. ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഏഴ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ (ഇഎസ്സി), ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, റിവേഴ്‌സ് പാര്‍ക്കിംഗ് കാമറ, സീറ്റ് ബെല്‍റ്റ് മുന്നറിയിപ്പ് 3 പോയിന്റ് സെന്റര്‍ റിയര്‍ സീറ്റ് ബെല്‍റ്റ് ഫ്രണ്ട് അണ്ടര്‍ബോഡി ഗാര്‍ഡ് ഐസോഫിക്സ്-ചൈല്‍ഡ് സീറ്റ് ആങ്കര്‍ പോയിന്റുകള്‍ എന്നിങ്ങനെ പോകുന്നു വിപുലമായ സുരക്ഷാ സംവിധാനങ്ങള്‍.

പുറംകാഴ്ചയും മനോഹരമാക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. എല്‍ഇഡി ഹെഡ്‌ലാമ്പ്, സ്‌പോര്‍ട്ടി ബമ്പര്‍, അണ്ടര്‍ ബോഡി ക്ലാഡിംഗ്, ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ് പൈപ്പുകള്‍, വലിയ ബ്ലാക്ക് ഫിനിഷ് റിയര്‍ സ്‌പോയിലര്‍ തുടങ്ങിയവയാണ് എക്സ്റ്റീരിയറിനെ ആകര്‍ഷകമാക്കുന്നത്. എല്‍ഇഡി ഹെഡ്, ടെയില്‍ ലാമ്പുകള്‍ വിന്‍ഡോകളിലെ ക്രോമിയം ഫിനിഷ് എഡ്ജുകള്‍ തുടങ്ങിയവയും ആകര്‍ഷകമാണ്.

ഇന്റീരിയറില്‍ രാജകീയമായ പ്രീമിയം സൗകര്യങ്ങള്‍ ആണ് ഒരുക്കിയിരിക്കുന്നത്. വിയേന ലെതര്‍ സീറ്റുകള്‍, കീലെസ് എന്‍ട്രി, പനോരമിക് സണ്‍റൂഫ്, ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഇന്നോവേറ്റീവ് ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ കൂടാതെ മുന്‍ പിന്‍ സീറ്റുകള്‍ക്ക് വേണ്ടി ത്രീ സോണ്‍ ക്ലൈമറ്റോണിക് എയര്‍ കണ്ടീഷനുമുണ്ട്. പിന്നിലെ ഒരു നിര സീറ്റ് മാത്രം മടക്കിയാല്‍ 500 ലിറ്റര്‍ ബൂട്ട് സ്‌പേസ് ലഭിക്കും, രണ്ടു നിര സീറ്റുകള്‍ മടക്കിവെച്ചാല്‍ 700 ലിറ്ററായി മാറും.

സാഹസിക യാത്രകള്‍ ഇഷ്ടപ്പെടുന്നവരുടെ പ്രീയ വാഹനമായതീരുന്നതിനാവശ്യമായ കരുത്തും സ്പോര്‍ട്ടി ലുക്കൂം ഒക്കെ ടിഗ്വാന്‍ ഓള്‍സ്പേസിന്റെ പ്രത്യേകതകളാണ്. ഏറ്റവും നവീനമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന കൂപ്പ്-സ്റ്റൈല്‍ മേല്‍ക്കൂരയും വിശാലമായ ഫ്രണ്ട് എന്റും ഡേ ടൈം റണ്ണിംഗ് ലൈറ്റുകളും എല്‍ഇഡി ഹെഡ്ലൈറ്റുകളും ഒക്കെ സ്പോര്‍ട്ടി വെഹിക്കിളിന്റെ ചാരുത ഏകുന്നുണ്ട്. ടിഗ്വാന്‍ ഓള്‍സ്‌പേസ് ടെസ്റ്റ് ഡ്രൈവ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക


Next Story

Related Stories