TopTop
Begin typing your search above and press return to search.

വോള്‍വോ കമ്പനി എന്തിനാണ് കാറുകള്‍ 30 മീറ്റര്‍ താഴേയ്ക്കിട്ടത്? (വീഡിയോ)

വോള്‍വോ കമ്പനി എന്തിനാണ് കാറുകള്‍ 30 മീറ്റര്‍ താഴേയ്ക്കിട്ടത്? (വീഡിയോ)

വോള്‍വോ കാര്‍സ് കമ്പനി കാറുകള്‍ 30 മീറ്റര്‍ താഴേയ്ക്കിടുന്ന വീഡിയോ വൈറലായി. ലോകത്തെ തന്നെ ഏറ്റവും തീവ്രമായ ക്രാഷ് ടെസ്റ്റ് ആണ് നടന്നത്. എല്ലാ പുതിയ കാറുകളും 30 മീറ്റര്‍ ഉയരത്ത് നിന്ന് താഴേക്കിട്ടു. ഒരു കാര്‍ അതിവേഗതയില്‍ വന്ന് അപകടത്തില്‍പ്പെടന്നത്, കാര്‍ അതിവേഗതയില്‍ വന്ന് ട്രക്കുമായി ഇടിക്കല്‍, ഒരു കാറിന് ഒരു വശത്ത് നിന്നുണ്ടാകുന്ന ഇടിയുടെ ആഘാതം തുടങ്ങിയ സാഹചര്യങ്ങളാണ് വോള്‍വോ വിലയിരുത്തുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ അകത്തുള്ളവര്‍ ഗുരുതരമായ നിലയിലാകാനിടയുണ്ട്. ആളുകളെ പുറത്തെത്തിച്ച് എത്രയും പെട്ടെന്ന് ഹോസ്പിറ്റലുകളിലെത്തിക്കുന്നതിനായിരിക്കും മുന്‍ഗണന. ഇതിന് ഹൈഡ്രോളിക്ക് റെസ്‌ക്യൂ ടൂളുകളാണ് ഉപയോഗിക്കുന്നത്.

ക്രാഷ് ടെസ്റ്റില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ശേഖരിച്ച് സമഗ്രമായ ഗവേഷണ റിപ്പോര്‍ട്ട് തയ്യാറാക്കും. ജീവന്‍രക്ഷാ സംവിധാനങ്ങള്‍ കാറുകളില്‍ ശക്തിപ്പെടുത്താന്‍ ഇത് സഹായകമായേക്കും. പുതിയ കാറുകളുമായുള്ള പരിചയം രക്ഷാപ്രവര്‍ത്തകര്‍ക്കുണ്ടാക്കേണ്ടതുണ്ട്. വോള്‍വോയുടെ വിവിധ മോഡല്‍ കാറുകള്‍ പല തവണ ക്രെയിനില്‍ പൊക്കിയെടുത്ത് താഴേക്കിട്ടു. ഇതിന് മുമ്പായി സേഫ്റ്റി എഞ്ചിനിയര്‍മാര്‍ കൃത്യമായ കണക്കുകൂട്ടലുകള്‍ നടത്തി, എത്രമാത്രം സമ്മര്‍ദ്ദവും ഇടിയുടെ ശക്തിയും ഓരോ കാറുകള്‍ക്കും താങ്ങാന്‍ കഴിയുമെന്ന് കണക്കാക്കും.




Next Story

Related Stories