TopTop
Begin typing your search above and press return to search.

പ്രകൃതി സംരക്ഷണത്തിനുള്ള ആഹ്വാനവുമായി തൃശൂരില്‍ ലോക കാര്‍ വിമുക്ത ദിനം ആചരിക്കുന്നു

പ്രകൃതി സംരക്ഷണത്തിനുള്ള ആഹ്വാനവുമായി തൃശൂരില്‍ ലോക കാര്‍ വിമുക്ത ദിനം ആചരിക്കുന്നു

നവംബര്‍ 24 ന് തൃശൂരില്‍ ലോക കാര്‍ വിമുക്ത ദിനം ആചരിക്കുന്നു. ഇസാഫിന്റെ നേതൃത്വത്തില്‍ കേരള സംഗീത നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി, ജവഹര്‍ ബാലഭവന്‍, ഡിസ്ട്രിക്ട് ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍, കേരള സ്റ്റേറ്റ് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് എന്നീ സംഘടനകളുമായി സഹകരിച്ചാണ് തൃശൂര്‍ രാമനിലയം റോഡില്‍ ലോക കാര്‍ വിമുക്ത ദിനം ആചരിക്കുന്നത്. മോട്ടോര്‍ വാഹന ഉപയോഗം കുറയ്ക്കുക, പൊതുഗതാഗത സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുക, മോട്ടോര്‍ വിമുക്ത ഗതാഗതത്തിന്റെ ഗുണഭോക്താക്കളാകുന്നതിനും പ്രകൃതി സംരക്ഷണത്തിനുള്ള ആഹ്വാനവുമാണ് കാര്‍ വിമുക്ത ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സംഘാടകര്‍ പറയുന്നത്. ഇതിന്റെ ഭാഗമായി അന്നേദിവസം ഉച്ചക്ക് 2.00 മണി മുതല്‍ വൈകിട്ട് 6.00 മണി വരെ രാമനിലയം റോഡില്‍ തെരുവ് നാടകങ്ങള്‍, ഹെറിറ്റേജ് സൈക്കിള്‍ റാലി, ചുമര്‍ ചിത്രരചന, റോഡ് രംഗോലി, സുംബ ട്രെയിനിങ്, ജൂഡോ ട്രെയിനിങ്, ഫ്‌ളാഷ് മൊബ്, ക്ലേ മോഡലിംഗ്, പപ്പറ്റ് ഷോ, വിവിധ ബോധവല്‍കരണ പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കും. തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ അജിത വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. കാര്‍വിമുക്ത ദിനാചരണത്തോടനുബന്ധിച്ചു സൗജന്യ വൈദ്യ പരിശോധന, വിലക്കിഴിവോടുകൂടെ പരിസ്ഥിതി സൗഹാര്‍ദ്ദ ഉല്‍പ്പന്നങ്ങളുടെ വിപണനം, സൈക്കിളുകളുടെ ഡിസ്‌കൗണ്ട് വില്‍പ്പന, നടന്‍ പലഹാരങ്ങള്‍ എന്നിവയുടെ പ്രത്യേക കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. രജിസ്‌ട്രേഷനും കൂടൂതല്‍ വിവരങ്ങള്‍ക്കും: ജോര്‍ജ് എം.പി, 9633137913


Next Story

Related Stories