TopTop
Begin typing your search above and press return to search.

പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കല്‍ തിരുവനന്തപുരത്ത് ഓട്ടോഡ്രൈവറും സുഹൃത്തും പിടിയില്‍

അഴിമുഖം പ്രതിനിധി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തില്‍ തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറേയും സുഹൃത്തിനേയും പോലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട കിള്ളി സ്വദേശികളായ സെയ്ദ്(22), സെയ്ദലി (24) എന്നിവരെയാണ് വഞ്ചിയൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പാല്‍ക്കുളങ്ങര സ്വദേശികളായ പെണ്‍കുട്ടികളെയാണ് പ്രണയം നടിച്ച് തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. ആറ്റിങ്ങല്‍ ചാത്തമ്പാറക്ക് സമീപത്തെ കോളനിയിലുള്ള പ്രതികളുടെ ബന്ധു വീട്ടില്‍ നിന്നാണ് പെണ്‍കുട്ടികളെയും പ്രതികളെയും പിടികൂടിയത്.

പതിനാറുകാരിയായ പെണ്‍കുട്ടിയെയും കൂട്ടുകാരിയായ പ്ലസ് ടു വിദ്യാര്‍ഥിനിയെയും പ്രണയം നടിച്ച് ഇക്കഴിഞ്ഞ 27 നാണ് ഇരുവരും തട്ടിക്കൊണ്ട് പോയത്. പെണ്‍കുട്ടികളുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെയും പെണ്‍കുട്ടികളെയും കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറായ സെയ്ദിന്റെ സുഹൃത്താണ് സെയ്ദലി. സെയ്ദാണ് പതിനാറുകാരിയെ പ്രണയം നടിച്ച് വലയിലാക്കിയതെന്ന് പോലീസ് പറഞ്ഞു. ഓട്ടോ ഡ്രൈവറായ ഇയാള്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. പതിനാറുകാരിയുടെ കൂട്ടുകാരിയായ പ്ലസ് ടു വിദ്യാര്‍ഥിനിയെ സെയ്ദലിയും പ്രണയം നടിച്ച് വലയിലാക്കി തട്ടിക്കൊണ്ട് പോകുകയായിരുന്നു. പത്ത് ദിവസത്തെ അടുപ്പം മാത്രമെ പെണ്‍കുട്ടികളുമായി പ്രതികള്‍ക്ക് ഉണ്ടായിരുന്നുള്ളുവെന്ന് പോലീസ് പറഞ്ഞു.


Next Story

Related Stories