ഓട്ടോമൊബൈല്‍

മാരുതി സുസൂക്കി സിയാസ് ഇപ്പോൾ ബുക്ക് ചെയ്യാം; ലോഞ്ച് തിയ്യതി വെളിപ്പെട്ടു

Print Friendly, PDF & Email

കുറെക്കൂടി സ്പോർട്ടിയായ ഒരു ഡിസൈനിലേക്ക് സിയാസിനെ കൊണ്ടുവരാനുള്ള ശ്രമം ഇത്തവണത്തെ പുതുക്കലിലുണ്ട്.

A A A

Print Friendly, PDF & Email

മാരുതി സുസൂക്കി സിയാസിന്റെ 2018 പതിപ്പിന്റെ ബുക്കിങ് തുടങ്ങി. ഓഗസ്റ്റ് പത്താം തിയ്യതി ഈ വാഹനം വിപണിയിലെത്തും. അകത്തും പുറത്തും നിരവധി മാറ്റങ്ങളോടെ ഇത്തവണത്തെ ദീപാവലി വിപണി പിടിച്ചടക്കാൻ തയ്യാറെടുത്താണ് വാഹനം വരുന്നത്.

രാജ്യത്തെ എല്ലാ നെക്സ ഷോറൂമുകളിലും മാരുതി സിയാസ് ലഭ്യമാണ്. 11,000 രൂപ അഡ്വാൻസ് നൽകി വാഹനം ബുക്ക് ചെയ്യാം. കമ്പനിയുടെ പ്രീമിയം സെഡാൻ സെഗ്മെന്റിന് കൂടുതൽ കരുത്ത് നൽകും ഈ പുതുക്കലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കഴിഞ്ഞ ആറു മാസത്തോളമാണ് സിയാസിന്റെ വിൽപനയിൽ കാര്യമായ ഇടിവ് സംഭവിച്ചിരുന്നു. ഒരു പുതുക്കൽ അത്യാവശ്യമായി വന്ന സാഹചര്യത്തിലാണ് മാരുതി നടപടിയെടുത്തത്. വിപണിയിലെ മനത്സരക്ഷമത കൂട്ടാൻ ഇപ്പോഴത്തെ പുതുക്കൽ സഹായിച്ചേക്കും.

കുറെക്കൂടി സ്പോർട്ടിയായ ഒരു ഡിസൈനിലേക്ക് സിയാസിനെ കൊണ്ടുവരാനുള്ള ശ്രമം ഇത്തവണത്തെ പുതുക്കലിലുണ്ട്. ഗ്രില്ലിന്റെ ഡിസൈനിൽ കാര്യമായ മാറ്റം വന്നിട്ടുണ്ട്. ബംപർ, എൽ‌ഇഡി പ്രോജക്ടർ, ഹെഡ്‌ലാമ്പ്, എൽഇഡി റണ്ണിങ് ലൈറ്റുകൾ എന്നിവയുടെ ഡിസൈനിലും മാറ്റം വന്നിരിക്കുന്നു.

സിയാസിന്റെ ഉൾവശത്തും മാറ്റങ്ങൾ വന്നിട്ടുണ്ട്. ഡാഷ്ബോർഡ് ഡിസൈൻ മാറിയിരിക്കുന്നു. കൂടുതൽ പ്രീമിയം അപ്ഹോൾസ്റ്ററിയാണ് സീറ്റുകളിൽ ചേർത്തിട്ടുള്ളത്.

104 കുതിരശക്തി ഉൽപാദിപ്പിക്കുന്ന, 1.5 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എൻജിനും, 89 കുതിരശക്തിയുള്ള 1.3 ലിറ്റർ ഡീസൽ എൻജിനുമാണ് സിയാസിലുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍