TopTop
Begin typing your search above and press return to search.

60 ലക്ഷം രൂപയുടെ ലെക്സസ് ഇഎസ് 300 എച്ച് ഹൈബ്രിഡ് കാര്‍ സ്വന്തമാക്കി മലയാളിതാരം

60 ലക്ഷം രൂപയുടെ ലെക്സസ് ഇഎസ് 300 എച്ച് ഹൈബ്രിഡ് കാര്‍ സ്വന്തമാക്കി മലയാളിതാരം

അഭിനയം, സംവിധാനം എന്നീ രംഗങ്ങളിലൂടെ മലയാളികളുടെ മനസില്‍ സ്ഥാനം നേടിയ താരമാണ് സൗബിന്‍ ഷാഹിര്‍. കടുത്ത വാഹനപ്രേമി കൂടിയായ സൗബിന്‍ ലെക്സസ് ഇഎസ് 300 എച്ച് എന്ന സെഡാന്‍ സ്വന്തമാക്കി തന്റെ വാഹനക്കമ്പം വീണ്ടും തെളിയിച്ചിരിക്കുകയാണ്.മലയാളത്തിന്റെ പ്രിയപ്പെട്ട താരമായ ജയസൂര്യയും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ വാഹനം സ്വന്തമാക്കിയിരുന്നു.

ടൊയോട്ടയുടെ ആഡംബര വാഹനവിഭാഗമാണ് ലെക്സസ്. ഈ വാഹനനിരയിലെ തന്നെ മികച്ച മോഡലുകളിലൊന്നാണ് ഇഎസ് 300 എച്ച്. കരുത്തിനും ആഡംബരത്തിലുമൊപ്പം മികച്ച ഡിസൈന്‍ ശൈലിയിലും ഒരുങ്ങിയിരിക്കുന്നതും ഈ വാഹനത്തിന്റെ പ്രത്യേകതയാണ്.2.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറുമാണ് ഈ വാഹനത്തിന് കരുത്തേകുന്നത്.

215 ബിഎച്ച്പി പവറും 220 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 8.9 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ശേഷിയുള്ള വാഹനമാണിത്.60 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ഇഎസ് 300 എച്ച് എന്ന ഹൈബ്രിഡ് സെഡാന്‍ കൊച്ചിയിലെ ലെക്സസ് ഷോറൂമിലെത്തിയാണ് സൗബിന്‍ സ്വന്തമാക്കിയത്. മൂന്ന് മാസം മുന്‍പ് ബുക്ക് ചെയ്ത വാഹനമാണ്. കഴിഞ്ഞയാഴ്ചയായിരുന്നു ഡെലിവറി.


Next Story

Related Stories