ഓട്ടോമൊബൈല്‍

ബജാജ് പൾസർ മോഡലുകൾക്ക് ചരിത്രം സൃഷ്ടിച്ച വിൽപ്പന

Print Friendly, PDF & Email

ബജാജ് പൾസർ 150 മോഡൽ മാത്രം 52,759 യൂണിറ്റ് വിറ്റഴിക്കപ്പെട്ടിട്ടുണ്ട് മെയ് മാസത്തില്‍.

A A A

Print Friendly, PDF & Email

ബജാജ് പൾസർ റെയ്ഞ്ച് മോഡലുകളുടെ വിൽപന ചരിത്രത്തിലെ ഏറ്റവും മികച്ച നിലയിലെത്തി. മെയ് മാസത്തിലെ കണക്കുകൾ പ്രകാരം ആകെ 70,000 പൾസർ മോഡലുകൾ വിറ്റുപോയിട്ടുണ്ട്. രാജ്യത്തെ എൻട്രി ലെവൽ ബൈക്കുകളിൽ ഏറ്റവും വിൽപ്പനയുള്ള മോഡലുകളാണ് പൾസർ റെയ്ഞ്ച് മോട്ടോർസൈക്കിളുകൾ.

പൾസർ ക്ലാസ്സിക് 150 വേരിയന്റിന്റെ ലോഞ്ച് ജൂണ്‍ 13നാണ് നടന്നത്. 67,437 രൂപ ഷോറൂം നിരക്കിലാണ് മോട്ടോർബൈക്ക് വിപണിയിലെത്തിയത്.

ബജാജ് പൾസർ 150 മോഡൽ മാത്രം 52,759 യൂണിറ്റ് വിറ്റഴിക്കപ്പെട്ടിട്ടുണ്ട് മെയ് മാസത്തില്‍. ഇത് 46 ശതമാനത്തിന്റെ വർ‌ധനയാണ്. പൾസറിന്റെ ട്വിൻ‌ ഡിസ്ക് വേരിയന്റിനെക്കാള്‍ 10,118 രൂപ വിലക്കുറവിലാണ് ഈ ബൈക്ക് വിപണിയിലെത്തിയത്.

എട്ട് പൾസർ വേരിയന്റുകളാണ് നിലവിൽ ലഭ്യമായിട്ടുള്ളത്. പൾ‌സർ 135എൽഎസ്, ക്ലാസ്സിക് 150, സ്റ്റാന്‍‌ഡേഡ് 150, സ്റ്റാൻഡേഡ് 180, പൾസർ 200എഫ്, എൻഎസ്160, എൻഎസ്200, ആർഎസ്200 എന്നീ മോഡലുകളെല്ലാം വിപണിയിൽ വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍