TopTop
Begin typing your search above and press return to search.

ഇ-വാഗണ്‍ആറിന് പിന്നാലെ എംപിവി മോഡലായ എര്‍ട്ടിഗയുടെ ഇലക്ട്രിക് എത്തുന്നു

ഇ-വാഗണ്‍ആറിന് പിന്നാലെ എംപിവി മോഡലായ എര്‍ട്ടിഗയുടെ ഇലക്ട്രിക്  എത്തുന്നു

മാരുതി ആദ്യ ഇലക്ട്രിക് വാഹനം നിരത്തിലെത്തുന്നതിന് മുമ്പുതന്നെ രണ്ടാമത്തെ ഇലക്ട്രിക് മോഡലിനെ കുറിച്ചുള്ള സൂചനകള്‍ എത്തുന്നു.എംപിവി ശ്രേണിയില്‍ മാരുതിയുടെ ഏക പ്രതിനിധിയാണ് എര്‍ട്ടിഗ. ഈ വാഹനത്തിന് ലഭിച്ചിട്ടുള്ള ജനപ്രീതി കണക്കിലെടുത്താണ് എര്‍ട്ടിഗയുടെ ഇലക്ട്രിക് പതിപ്പിനെ കുറിച്ചും കമ്പനി ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇ-വാഗണ്‍ആറിന് പിന്നാലെ എംപിവി മോഡലായ എര്‍ട്ടിഗയുടെ ഇലക്ട്രിക് എത്തുമെന്നാണ് സൂചന.ഇന്ത്യയിലെ ഹാച്ച്ബാക്കുകളില്‍ ഏറെ ശ്രദ്ധനേടിയ വാഗണ്‍ആറാണ് മാരുതിയുടെ ആദ്യ ഇലക്ട്രിക് വാഹനമാകുന്നത്.

ഈ വര്‍ഷം അവസാനത്തോടെ ഈ വാഹനം നിരത്തുകളിലെത്തിയേക്കും. ഇതിന് പിന്നാലെ ഇലക്ട്രിക് എര്‍ട്ടിഗയുടെ നിര്‍മാണം ആരംഭിക്കുമെന്നും സൂചനയുണ്ട്.ഇലക്ട്രിക് വാഹനങ്ങളുടെ ഉള്‍പ്പെടെ നിര്‍മാണത്തിനായി മാരുതിയുടെ ടൊയോട്ടയും സഹകരണത്തിലെത്തിയിരുന്നു.റെഗുലര്‍ എര്‍ട്ടിഗയെക്കാള്‍ വലിപ്പത്തിലായിരിക്കും ഈ വാഹനം ഒരുങ്ങുകയെന്നാണ് സൂചന.മാരുതി-ടൊയോട്ട കൂട്ടുകെട്ടില്‍ ഒരുങ്ങുന്നതിനാല്‍ പുതിയ പേരിലായിരിക്കും ഈ വാഹനം എത്തുകയെന്നാണ് സൂചന. മാരുതിയുടെ എര്‍ട്ടിഗ, സിയാസ് തുടങ്ങിയ മോഡലുകള്‍ ഇലക്ട്രിക് എന്‍ജില്‍ എത്തുമെന്ന് നിര്‍മാതാക്കള്‍ മുമ്പ് അറിയിച്ചിരുന്നു.


Next Story

Related Stories