TopTop
Begin typing your search above and press return to search.

ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ബൈക്കിന്റെ ഡിസൈനുമായി റിവോള്‍ട്ട് ഇന്റലികോര്‍പ്പ്

ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ബൈക്കിന്റെ ഡിസൈനുമായി റിവോള്‍ട്ട് ഇന്റലികോര്‍പ്പ്
ഇന്ത്യയിലെ ആദ്യഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റിവോള്‍ട്ട് ഇന്റലികോര്‍പ്പ് ആദ്യ മോഡലിന്റെ ഡിസൈന്‍ സ്‌കെച്ച് പുറത്തുവിട്ടു.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ് സംവിധാനം ഉള്ള ബൈക്കിന് ഡിസൈന്‍ സ്‌കെച്ച് പ്രകാരം ചെറിയ ഫെയറിങ്, സ്റ്റെപ്പ്ഡ് സീറ്റ്, ഉയര്‍ന്ന ഫ്യുവല്‍ ടാങ്ക്, മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക്, മള്‍ട്ടി സ്‌പോക്ക് അലോയി വീല്‍ എന്നിവയുമുണ്ട്. മുന്നില്‍ അപ്‌സൈഡ് ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമായിരിക്കും സസ്‌പെന്‍ഷന്‍4 ജി സിം വഴി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലൂടെ കണക്റ്റിവിറ്റി സംവിധാനങ്ങളും കമ്പനി ഒരുക്കും.

ഈ വര്‍ഷം ജൂണില്‍ തന്നെ റിവോള്‍ട്ട് ബൈക്ക് പുറത്തിറക്കും. പെട്രോള്‍ ബൈക്കുകളിലെ എന്‍ജിന്റെ അതേ സ്ഥാനത്തായിരിക്കും ഇലക്ട്രിക് മോട്ടോറിന്റെ സ്ഥാനം.ലിഥിയം അയേണ്‍ ബാറ്ററിയാണ് ഇതില്‍ ഉള്‍പ്പെടുത്തിട്ടുള്ളത്. ഇത് അവിശ്യനുസരണം എടുത്തുമാറ്റവുന്നതാണ്.ഒറ്റചാര്‍ജില്‍ ഏകദേശം 150 കിലോമീറ്ററിലേറെ ദൂരം സഞ്ചരിക്കാന്‍ സാധിക്കും. പരമാവധി വേഗത മണിക്കൂറില്‍ 85 കിലോമീറ്ററായിരിക്കും.

തുടക്കത്തില്‍ ഡല്‍ഹിയില്‍ മാത്രമായിരിക്കും റിവോള്‍ട്ട് ബൈക്കുകള്‍ ലഭിക്കുക. പിന്നിട് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഇത് ലഭ്യമാകും. ആറ് മാസം സമയമെടുത്താണ് ഈ ബൈക്കിന്റെ ഡിസൈന്‍ സ്‌കെച്ച് പൂര്‍ത്തിയാക്കിയത്. ദിവസങ്ങള്‍ക്ക് മുമ്പ് ഇതിന്റെ പരീക്ഷ ഓട്ട ചിത്രങ്ങളും ചില ഓട്ടോ വെബ്സെറ്റുകാരുടെ ക്യാമറയില്‍ പതിഞ്ഞിരുന്നു.

Next Story

Related Stories