TopTop
Begin typing your search above and press return to search.

ലോകത്തിലെ വേഗമേറിയ എസ് യു വിയുമായി ലംബോര്‍ഗിനി ഇന്ത്യയില്‍

ലോകത്തിലെ വേഗമേറിയ എസ് യു വിയുമായി ലംബോര്‍ഗിനി ഇന്ത്യയില്‍

ലംബോര്‍ഗിനിയുടെ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമായ ഉറുസ് (Urus) ഇന്ത്യയിലും ചുവടുറപ്പിക്കാനൊരുങ്ങുകയാണ്. വന്യമായ സ്‌റ്റൈലും കരുത്തുറ്റ പ്രകടനവും ഉറുസിന് എസ് യു വി ശ്രേണിയിലെ മറ്റു കാറുകള്‍ക്കിടയില്‍ ശ്രദ്ധ നേടിക്കൊടുക്കുന്നു. ഈ പശ്ചാത്തലത്തില്‍ 2019 അവസാനത്തോടെ ഈ ഹൈ എന്‍ഡ് സ്‌പോര്‍ട്‌സ് കാറിന് ഇന്ത്യയിലും വന്‍വിപണി കണ്ടെത്തുക എന്ന ലക്ഷ്യവുമായി എത്തുകയാണ് ഇറ്റാലിയന്‍ കാര്‍ നിര്‍മാതാക്കള്‍.

സെപ്റ്റംബറില്‍ ഉറുസിനായുള്ള ബുക്കിങ് ഇന്ത്യയില്‍ ആരംഭിച്ചു കഴിഞ്ഞു. ആവശ്യക്കാര്‍ ഏറെയുള്ള ഉറൂസിന്റെ അടുത്ത 9 മാസത്തേക്കുള്ള ബുക്കിംഗ് പൂര്‍ത്തിയായെന്ന് കമ്പനി വ്യക്തമാക്കുന്നു. തങ്ങള്‍ക്ക് പുതിയ ഉപയോക്താക്കളെ കിട്ടാന്‍ ഇന്ത്യന്‍ വിപണിയിലെ കുതിച്ചുചാട്ടം സഹായകമാണെന്ന് ലംബോര്‍ഗിനി തന്നെ പറയുന്നു.

ഉറുസ് വഴി ലംബോര്‍ഗിനി കുടുംബത്തിലേക്ക് ഞങ്ങളുടെ ബ്രാന്‍ഡ് ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത ഏറെ ഉപയോക്താക്കളെയാണ് ലഭിച്ചിരിക്കുന്നത്. 68 ശതമാനത്തില്‍ അധികം ഉറുസ് ഉപയോക്താക്കളും ആദ്യമായാണ് ഞങ്ങളെ സമീപിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് സ്‌പോര്‍ട്‌സ് കാര്‍ മേഖലയില്‍ തങ്ങള്‍ക്ക് വലിയ ഉണര്‍വ് പകരുമെന്നും ലംബോര്‍ഗിനി സിഇഒ ഓര്‍ടെന്‍സി പറഞ്ഞു.

ആഗോള തലത്തില്‍ വര്‍ഷത്തില്‍ രണ്ടു കോടിയിലധികം വില വരുന്ന എഴുപതോളം സ്‌പോര്‍ട്‌സ് കാറുകള്‍ വിറ്റഴിക്കുന്ന ലംബോര്‍ഗിനി, പരമ്പരാഗത സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ഫെറാറി പോലുള്ള കമ്പനികള്‍ക് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇന്ധനത്തിന്റെ കുത്തനെയുള്ള വില കയറ്റവും വര്‍ദ്ധിച്ച പലിശ നിരക്കും ഒന്നും തന്നെ സ്‌പോര്‍ട്‌സ് കാറുകളുടെ ആവശ്യകാര്‍ക്ക് കുറവ് വരുത്തിയിട്ടില്ല എന്ന് ലംബോര്‍ഗിനി ഇന്ത്യ ഡിവിഷനിലെ ഓട്ടോമൊബൈല്‍ ഡിപ്പാര്‍ട്‌മെന്റ് ഹെഡ് ഷെറാഡ് അഗര്‍വാള്‍ പറഞ്ഞു.എസ്യുവി ശ്രേണിയിലാണ് ഉറൂസിന്റെ രൂപകല്‍പന. 4 ലിറ്ററിന്റെ ട്വിന്‍ ടര്‍ബോ വി8 എന്‍ജിന്‍ ആണ് ഈ വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ളത്. ഇതിനു ഉയര്‍ന്ന ശേഷിയില്‍ 641 ബിഎച്പിയും 850 ടോര്‍ക്കും ഉത്പാദിപ്പിക്കാനുള്ള കഴിവുണ്ട്. ഉറൂസിന് വെറും 3.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗതയും 12.8 സെക്കന്‍ഡില്‍ 200 കിലോമീറ്റര്‍ വേഗതയും കൈവരിക്കാനാകും. ലോകത്തിലെ തന്നെ ഏറ്റവും വേഗതയുള്ള എസ്യുവിയെന്നാണ് നിര്‍മാതാക്കള്‍ ഉറുസിനെ വിശേഷിപ്പിക്കുന്നത്.

Y പാറ്റേണിലാണ് ഉറുസിന്റെ ഇന്റീരിയറും എക്സ്റ്റീരിയറും ഒരുക്കിയിരിക്കുന്നത്. എല്‍ഇഡി ഡിആര്‍എല്ലിനും (LED DRL) ടെയില്‍ ലാമ്പിനും (TAIL LAMP) ഡി?സൈനിലുള്ള ഈ പ്രത്യേകത ദൃശ്യമാണ്. വാഹനത്തിന്റെ ഇരു വശങ്ങളും ശ്രദ്ധ ആകര്‍ഷിക്കുന്ന തരത്തിലുള്ളതാണ്. ചതുരാകൃതിയിലുള്ള വീല്‍ ആര്‍ച്ചും ചരിഞ്ഞു റൂഫ് ലൈനും കാഴ്ച്ചയില്‍ ഈ എസ്യുവിയ്ക്ക് ഉഗ്രന്‍ സ്‌പോര്‍ട്‌സ് കാറിന്റെ രൂപം സമ്മാനിക്കുന്നു.

മുന്‍പിലെ സീറ്റിങ് സ്‌പേസില്‍ അത്യാവശ്യത്തിനു വിശാലത ഉള്ള ഉറുസിന്റെ ഇരിപ്പിടങ്ങള്‍ സുഖപ്രദമാണ്. ഫ്‌ലിപ് കവറോടു കൂടിയ സ്റ്റാര്‍ട്ട് ബട്ടണും ഗിയര്‍ സെലക്ഷനും ഉപയോഗിച്ച് അനിമ ലിവറിന്റെ സഹായത്തില്‍ ഡ്രൈവിംഗ് രീതികള്‍ മാറ്റാന്‍ സാധിക്കും എന്നതാണ് ഉറുസിന്റെ മറ്റൊരു പ്രത്യേകതക.

ഔഡി എ8ന്റെ പോലെ മൂ സ്‌ക്രീന്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഈ സ്‌പോര്‍ട്‌സ് കാറിനു ഇലക്ട്രോണിക് ജനറേഷന്റെ സാരഥി എന്ന പരിവേഷം കൂടിയുണ്ട്. ഒന്നാമത്തെ സ്‌ക്രീന്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനും രണ്ടാമത്തേത് നാവിഗേഷന്‍, ഇന്‍ഫോടെയ്ന്‍മെന്റ്, ഫോണ്‍ തുടങ്ങിയ സംവിധാനങ്ങള്‍ക്കും മൂന്നാമത്തേത് കാലാവസ്ഥ വിവരങ്ങള്‍ക്കും ഹീറ്റഡ് സീറ്റിനെയും വിര്‍ച്വല്‍ റൈറ്റിംഗ് പാഡിനെയും ബന്ധിപ്പിക്കാനുമുള്ളതുമാണ്.

85 ലിറ്റര്‍ ഫ്യൂവല്‍ ടാങ്ക് ഉള്ള ഉറൂസിന് ഫുള്‍ ടാങ്കില്‍ ഏകദേശം 400 മൈല്‍ പിന്നിടാനുള്ള ശേഷിയുണ്ട്. മൂന്ന് കോടിയുടെ മുകളിലാണ് ഇന്ത്യയിലെ വില. 3996 സിസി ശേഷിയുള്ളതാണ് ഉറൂസിന്റെ എന്‍ജിന്‍. 5 സീറ്റ് ഉള്ള ഉറൂസ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ ആയിരിക്കും പ്രവര്‍ത്തിക്കുക.

ഈ കാറില്‍ സ്റ്റീയറിങ്ങിന്റെ പിന്നിലായി ഇടം പിടിച്ചിട്ടുള്ള വലിപ്പമേറിയ ടിഎഫ്ടി സ്‌ക്രീന്‍ ആണ് അകത്തളത്തിലെ മുഖ്യ ആകര്‍ഷണങ്ങളില്‍ മറ്റൊന്ന്. 4 വീല്‍ സ്റ്റീയറിങ്, അഡാപ്റ്റീവ് എയര്‍ സസ്‌പെന്ഷന്‍, ആക്റ്റീവ് ഡോര്‍ വെക്ടറിങ് തുടങ്ങിയ സാങ്കേതികതകള്‍ ഉറൂസില്‍ ഇടം നേടിയിട്ടുണ്ട്. വലിയ ഫ്രണ്ട് ഗ്രില്‍, 12 ഇഞ്ച് അലോയ് വീലുകള്‍, എയര്‍ ഇന്‍ടെക്കുകള്‍ മുതലായവ ഉറൂസിന്റെ ഡിസൈനിങ് സവിശേഷതകള്‍ ആണ്.


Next Story

Related Stories