ഓട്ടോമൊബൈല്‍

ഒന്‍പത് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 400 മൈല്‍ യാത്ര ചെയ്യാം; അത്ഭുതപ്പെടുത്തും ഫിസ്‌കര്‍ ഇമോഷന്‍

Print Friendly, PDF & Email

2019 ല്‍ വാഹനം നിരത്തിലിറങ്ങും

A A A

Print Friendly, PDF & Email

ഒറ്റ ചാര്‍ജില്‍ 400 മൈല്‍ ഒടുന്ന ഇലക്ട്രിക് കാര്‍. സ്വപ്നമല്ലിത് യാഥാര്‍ത്ഥ്യമാണ്. ഏറെക്കാലത്തെ ആകാംക്ഷ അങ്ങനെ ഫിസ്‌കര്‍ അവസാനിപ്പിച്ചിരിക്കുകയാണ്; പുതിയ മോഡല്‍ ആയ ആള്‍ ഇലക്ട്രിക് ഫിസ്‌കറിലൂടെ. ലാസ് വെഗാസില്‍ നടന്ന ചടങ്ങിലാണ് ഔദ്യോഗികമായി വാഹനം പുറത്തിറക്കിയത്. വാഹനത്തിന്റെ ഘടനയെക്കുറിച്ച് നേരത്തെ തന്നെ നിരവധി ഊഹാപോഹങ്ങള്‍ പുറത്തുവന്നിരുന്നു. ചില വിവരങ്ങള്‍ കമ്പനി നേരിട്ടു തന്നെ അറിയിക്കുകയും ചെയ്തിരുന്നു. അപ്പോള്‍ തന്നെ വരാനിരിക്കുന്ന മോഡല്‍ ചില്ലറക്കാരനല്ല എന്ന് ഏവര്‍ക്കും അറിയാമായിരുന്നു. വാഹനം പുറത്തിറങ്ങിയതോടെ, പ്രചരിച്ചത് പലതും സത്യമാണെന്ന് തെളിയുകയാണ്.

9 മിനിറ്റ് ചാര്‍ജിങ്ങില്‍ 400 മൈല്‍ വരെ ഫിക്‌സറില്‍ യാത്ര ചെയ്യാം എന്നതു തന്നെയാണ് മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത. മാത്രമല്ല ഏവരെയും വിസ്മയിപ്പിക്കുന്ന ഉള്‍വശമാണ് മോഡലിലുള്ളത്. െ്രെഡവര്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാം. ഇലക്ട്രിക് രംഗത്തും മികവ് പുലര്‍ത്തിയിട്ടുണ്ട്. 2019 ഓടെ മാത്രമേ വാഹനം നിരത്തിലിറങ്ങൂ എന്ന് നേരത്തെ തന്നെ വാര്‍ത്ത പുറത്തു വന്നതാണ്. എന്നാല്‍ ഇപ്പോഴും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ വാഹനം നിരത്തിലിറങ്ങാന്‍ അല്‍പ്പം കൂടി കാത്തിരിക്കേണ്ടി വരും.

ഉള്‍വശത്തിന് മോഡി കൂട്ടാന്‍ കമ്പനി ഏറെ ശ്രദ്ധിച്ചിട്ടുണ്ട്. രണ്ടു നിറങ്ങളില്‍ മാത്രമേ ഉള്‍വശം നിര്‍മിച്ചിട്ടുള്ളൂ എങ്കിലും റോള്‍സ് റോയ്‌സ് മോഡലുകളെ അനുസ്മരിപ്പിക്കുന്നതാണ്. 2018 രണ്ടാം പകുതിയോടെ ഫിസ്‌കറിന്റെ നിര്‍മാണം ആരംഭിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അമേരിക്കയില്‍ ആയിരിക്കും നിര്‍മാണം. ഫിസ്‌കറിന്റെ ഔദ്യോഗിക പ്രഖ്യാപന ചടങ്ങില്‍ തങ്ങള്‍ക്ക് വഴിത്തിരിവായ ബാറ്ററിയും കമ്പനി പ്രദര്‍ശിപ്പിക്കുകയുണ്ടായി.

പ്രധാന സവിശേഷതകള്‍
*ഒന്‍പത് മിനിറ്റ് ചാര്‍ജിങ്ങ്, 400 മൈല്‍ യാത്ര ഇതുതന്നെയാണ് പ്രധാന പ്രത്യേകത.
*വാഹനത്തിന്റെ ഉള്‍വശം സമ്മാനിക്കുന്നത് തികഞ്ഞ ആഡംബരം. ഇതിനായി അള്‍ട്രാ സോഫ്റ്റ് ലെതര്‍ ഉപയോഗിച്ചുള്ള നിര്‍മാണം.
*മിഡ്‌നൈറ്റ് ബ്ലാക്ക്, കാരമെല്‍ എന്നീ നിറങ്ങളിലുള്ള ഉള്‍വശം.
*വാഹനം ഓടിക്കുന്നയാള്‍ക്ക് പൂര്‍ണമായി നിയന്ത്രിക്കാവുന്ന തരത്തിലുള്ള സ്‌ക്രീന്‍.
*ഒരെസമയം നാല് സ്മാര്‍ട്ട് ഫോണ്‍ വരെ ചാര്‍ജ് ചെയ്യാവുന്ന തരത്തിലുള്ള സ്‌പെഷ്യല്‍ പോര്‍ട്ട്.
*സീറ്റ് ഘടന സ്വിച്ചിങ്ങിലൂടെ മാറ്റാന്‍ കഴിയും.
*നാലു തരത്തില്‍ മാറ്റം വരുത്താവുന്ന മുകള്‍ വശം.

Emotion by Fisker (Introduction)

Introducing the All new Emotion by Fisker. World Premiere tomorrow at CES Las Vegas.Directed by David LehreProduced by Vendetta Studios

Posted by Vendetta Studios on Montag, 8. Januar 2018

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍