TopTop
Begin typing your search above and press return to search.

ഓട്ടോ എക്‌സ്‌പോ; ഈ അഞ്ച് കണ്‍സ്പറ്റ് കാറുകള്‍ നിരത്തിലിറങ്ങും

ഓട്ടോ എക്‌സ്‌പോ; ഈ അഞ്ച് കണ്‍സ്പറ്റ് കാറുകള്‍ നിരത്തിലിറങ്ങും

2018 ലെ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലെത്തിയ കണ്‍സപ്റ്റ് കാറുകളില്‍ അഞ്ചെണ്ണം അധികം വൈകാതെ യഥാര്‍ഥ മോഡലുകളായി വിപണിയിലെത്താന്‍ സാധ്യതയുണ്ട്. അവയെ പരിചയപ്പെടാം.

ടാറ്റ എച്ച് 5 എക്‌സ്

ഹ്യുണ്ടായി ക്രെറ്റയോട് മത്സരിക്കുന്ന എസ് യുവിയായിട്ടാണ് ഈ കണ്‍സപ്റ്റ് രൂപാന്തരപ്പെടുക. രൂപം ശ്രദ്ധിച്ചാലറിയാം, ലാന്‍ഡ് റോവര്‍ ബന്ധത്തില്‍ ടാറ്റ ഒരുക്കുന്ന മോഡലാണിതെന്ന്. ഡിസ്‌കവര്‍ സ്‌പോര്‍ടിന്റെ എല്‍ 8 പ്ലാറ്റ്‌ഫോമിന്റെ തദ്ദേശീകരിച്ച പ്ലാറ്റ്‌ഫോമിലാണ് ഇതിനെ നിര്‍മിക്കുക. ഫിയറ്റില്‍ നിന്ന് കടം കൊണ്ട രണ്ട് ലീറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനായിരിക്കും എസ്‌യുവിയുടെ ബോണറ്റിന് അടിയില്‍. ജീപ്പ് കോംപസിനും ഇതേ എന്‍ജിന്‍ തന്നെ. എന്നാല്‍ കോംപസിനെ അപേക്ഷിച്ച് കരുത്ത് കുറവായിരിക്കും. 2019 അവസാനത്തോടെ ടാറ്റയുടെ പുതിയ എസ്‌യുവി വിപണിയിലെത്താനാണ് സാധ്യത. 15-20 ലക്ഷം രൂപ വില പ്രതീക്ഷിക്കാം. അഞ്ച് , ഏഴ് സീറ്റര്‍ വകഭേദങ്ങളുണ്ടാകും.

മഹീന്ദ്ര ഇ കെയുവി 100

മഹീന്ദ്രയുടെ കുട്ടി എസ്‌യുവിയായ കെയുവി 100(വണ്‍ ഡബിള്‍ ഒ) യുടെ ഇലക്ട്രിക് വകഭേദമാണിത്. അടുത്തവര്‍ഷം വിപണിയിലെത്തും. പ്രതീക്ഷിക്കുന്ന വില ഒമ്പത് ലക്ഷം രൂപ.

ഇലക്ട്രിക് വെരീറ്റോ സെഡാനുപയോഗിക്കുന്ന 30 കിലോവാട്ട് ഇലക്ട്രിക് മോട്ടോറാണ് ഇ കെയുവി 100 യ്ക്കും ഉപയോഗിക്കുക. ലിഥിയം, അയോണ്‍ ബാറ്ററിയില്‍ സംഭരിച്ച ഊര്‍ജം ഉപയോഗിച്ച് ഓടുന്ന എസ്‌യുവിയ്ക്ക് ഒരു ചാര്‍ജിങ്ങില്‍ 140 കിമീ വരെ താണ്ടാനാവും. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് അരമണിക്കൂറില്‍ താഴെ സമയം കൊണ്ട് ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാം.

കിയ എസ്പി എസ്‌യുവി

ഓട്ടോ എക്‌സ്‌പോയിലെ പുതുമുഖമായ കിയ അവതരിപ്പിച്ചതും ഒരു എസ്‌യുവിയെയാണ്. ഹ്യുണ്ടായിക്ക് ഓഹരി പങ്കാളിത്തമുള്ള ദക്ഷിണ കൊറിയന്‍ വാഹനനിര്‍മാണ കമ്പനിയാണ് കിയ മോട്ടോര്‍സ്. ദക്ഷിണ കൊറിയയില്‍ ഹ്യുണ്ടായി കഴിഞ്ഞാല്‍ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളാണ്. ലോകത്തെ മുന്‍നിരയിലുള്ള വാഹനനിര്‍മാതാക്കളുടെ പട്ടികയില്‍ എട്ടാമതാണ് കിയയുടെ സ്ഥാനം.

2019 ഒക്ടോബറില്‍ കിയ എസ്‌യുവി വിപണിയിലെത്തും. ഹ്യുണ്ടായി ക്രെറ്റയെക്കാള്‍ അല്‍പ്പം കൂടി വിലക്കുടൂതല്‍ കിയ മോഡലിനുണ്ടാകും. അതിനനുസരിച്ചുള്ള ഗുണമേന്മയും ഫീച്ചറുകളും കിയ എസ്‌യുവിയില്‍ പ്രതീക്ഷിക്കാം. ആന്ധ്രപ്രദേശില്‍ കിയ സ്ഥാപിക്കുന്ന വാഹനനിര്‍മാണശാലയിലാണ് എസ്‌യുവിയുടെ ഉത്പാദനം. പ്രതിവര്‍ഷം മൂന്നു ലക്ഷം വാഹനങ്ങള്‍ നിര്‍മിക്കാനുള്ള ശേഷി ഈ പ്ലാന്റിനുണ്ട്. മാരുതി വിറ്റാര ബ്രെസയോട് മത്സരിക്കാന്‍ നാലു മീറ്ററില്‍ താഴെ നീളമുള്ള എസ്‌യുവിയെ 2020 ല്‍ അവതരിപ്പിക്കാനും കിയയ്ക്ക് പദ്ധതിയുണ്ട്.

ടാറ്റ 45 എക്‌സ്

ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്കായാണ് ഈ കണ്‍സപ്റ്റ് മാറുക. മാരുതി ബലേനോ, ഹ്യുണ്ടായി എലൈറ്റ് ഐ 20 മോഡലുകള്‍ക്ക് എതിരാളിയാകുന്ന മോഡല്‍ അടുത്തവര്‍ഷം അവസാനത്തോടെ വിപണിയിലെത്തും.

യൂറോപ്യന്‍ കാറുകളുടെ രൂപഭംഗിയുള്ള കാര്‍, ടാറ്റ പുതുതായി വികസിപ്പിച്ച അഡ്വാന്‍സ്ഡ് മോഡുലാര്‍ പ്ലാറ്റ്‌ഫോമി(എഎംപി) ലാണ് നിര്‍മിക്കുന്നത്. അഞ്ച് പേര്‍ക്ക് വിശാലമായി ഇരിക്കാവുന്ന ഇന്റീരിയറും നിറയെ ഫീച്ചറുകളും ഇതിനുണ്ടാകും. അഞ്ച് ലക്ഷം രൂപയില്‍ വില ആരംഭിക്കാനാണ് സാധ്യത. ബിഎസ് 6 എമിഷന്‍ നിയമങ്ങള്‍ പാലിക്കുന്ന പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങള്‍ ഇതിനുണ്ടാകും.

മാരുതി ഫ്യൂച്ചര്‍ എസ്

മഹീന്ദ്ര കെയുവി 100 യുമായി മത്സരിക്കുന്ന ചെറു എസ് യുവിയായാണ് ഫ്യൂച്ചര്‍ എസ് കണ്‍സപ്റ്റ് രൂപാന്തരപ്പെടുക. നിലവില്‍ മാരുതിയുടെ ഏക എസ്യുവി മോഡലായ വിറ്റാര ബ്രെസയുടെ താഴെയായിരിക്കും ഈ മോഡലിന്റെ സ്ഥാനം. തനി എസ് യുവി ലുക്കുള്ള ഫ്യൂച്ചര്‍ എസിന് അത്യാധുനിക രൂപകല്‍പ്പന ശൈലിയാണ്. മാരുതി ഇഗ്‌നിസിനൊപ്പം നില്‍ക്കും നീളവും വീല്‍ബേസും. ഹേര്‍ട്ടെക്ട് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന എസ് യുവിയ്ക്ക് തുടക്കത്തില്‍ പെട്രോള്‍

എന്‍ജിന്‍ വകഭേദം മാത്രമാണുണ്ടാകുക. മാരുതി സ്വന്തമായി വികസിപ്പിക്കുന്ന 1.5 ലീറ്റര്‍, നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനും പിന്നീട് ഈ മോഡലിന്ഉപയോഗിക്കും. 2020 ഏപ്രിലില്‍ പ്രാബല്യത്തിലാകുന്ന ഭാരത് സ്‌റ്റേജ് ആറ് എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതായിരിക്കും ഈ ഡിസല്‍ എന്‍ജിന്‍. ഫ്യൂച്ചര്‍ എസ് കണ്‍സപ്റ്റിന്റെ രൂപകല്‍പ്പന നടത്തിയത് ഇന്ത്യയിലാണ്.


Next Story

Related Stories