ഓട്ടോമൊബൈല്‍

ഹീറോയുടെ പുതിയ 200 സിസി ബൈക്ക്; അറിയേണ്ടതെല്ലാം

Print Friendly, PDF & Email

ഏപ്രിൽ മാസത്തിലാണ് ബൈക്കിന്‍റെ വിപണിപ്രവേശം

A A A

Print Friendly, PDF & Email

എൻട്രി ലെവൽ പെർഫോമെൻസ് ബൈക്ക് വിപണിയിൽ ചെറിയൊരു ഇടവേളയ്ക്ക് ശേഷംതിരിച്ചുവരുകയാണ് ഹീറോ മോട്ടോ കോർപ്പ്. കരിസ്മയ്ക്ക് പകരക്കാരനായി എക്സ്ട്രീം 200 ആർ എന്നു പേരിട്ടിരിക്കുന്ന മോഡലിനെയാണ് കമ്പനി പുറത്തിറക്കുന്നത്. ഈ മാസം നടക്കുന്ന ഓട്ടോ എക്സ്പോയിൽ ഹീറോയുടെ പവലിയനിലെ പ്രധാന ആകർഷണമായിരിയ്ക്കും ഈ പുതിയ 200 സിസി ബൈക്ക്. ഏപ്രിൽ മാസത്തിലാണ് ബൈക്കിന്‍റെ വിപണിപ്രവേശം.

2016ലെ ഓട്ടോ എക്സ്പോയിൽ ഹീറോ പ്രദർശിപ്പിച്ച എക്സ്ട്രീം 200 എസ് കൺസപ്റ്റിന്റെ പ്രൊഡക്ഷൻ മോഡലാണ് എക്സ്ട്രീം 200 ആർ. കൺസപ്റ്റുമായി ഏറെ രൂപസാമ്യമുണ്ട് ഇതിന്. യുവതലമുറയെ ആകർഷിക്കും വിധം മസ്കുലാർ ലുക്കിലാണ് ബൈക്ക് ഒരുക്കിയിരിക്കുന്നത്. ഹെഡ് ലാംപ് രൂപകൽപ്പന പരമ്പരാഗത ശൈലിയിലാണെങ്കിലും ഭംഗിയുളളതാണ്. എൽഇഡി പൈലറ്റ് ലാംപുകൾ ഹെഡ് ലാംപിനു മുകളിലുണ്ട്.

അനലോഗ്-ഡിജിറ്റൽ സമ്മിശ്രമാണ് ഇൻസ്ട്രമെൻറ് കൺസോൾ. ടാക്കോമീറ്റർ വലിയ ഡയലിൽ നൽകിയിരിക്കുന്നു. ഡിജിറ്റൽ ഘടകത്തിന് നീല നിറത്തിലുള്ള പശ്ചാത്തല പ്രകാശമാണ്. ഇന്ധന ടാങ്കിന് 12.4 ലിറ്ററാണ് ശേഷി. എൽഇഡി ഉപയോഗിക്കുന്ന ടെയ്ൽ ലാംപ് മനോഹരമാണ്. ബോഡി ഭാരം 146 കിലോഗ്രാം.

പതിനേഴ് ഇഞ്ച് അലോയ് വീലുകൾ ഉപയോഗിക്കുന്ന എക്സ്ട്രീം 200 ആറിന് മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കാണ്. എബിഎസ് വകഭേദമുണ്ട്. പിൻ ചക്രത്തിന് എട്ട് തലത്തിൽ ക്രമീകരിക്കാവുന്ന മോണോഷോക്ക് ഉപയോഗിക്കുന്നു.

എക്സ്ട്രീം 200 ആർ ബൈക്കിൻറെ 199.6 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എൻജിന് 18.2 ബിഎച്ച്പി-17.1എൻഎം ആണ് ശേഷി. അഞ്ച് സ്പീഡാണ് ഗിയർ ബോക്സ്. മണിക്കൂറിൽ 60 കിമീ വേഗമെടുക്കാൻ വേണ്ടത് 4.6 സെക്കൻഡ്. മണിക്കൂറിൽ 112 കിലോ മീറ്ററാണ് പരമാവധി വേഗം. യഥാർഥ റോഡ് സാഹചര്യങ്ങളിൽ ലീറ്ററിന് 40 കി.മീ മൈലേജ് നൽകാൻ എക്സ്ട്രീം 200 ആറിനു കഴിവുണ്ടെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു.

ടിവിഎസ് അപ്പാച്ചെ ആർടിആർ 200 4വി, ബജാജ് പൾസർ എൻഎസ് 200, സുസൂക്കി ജിക്സർ എന്നീ മോഡലുകളുമായാണ് എക്സ്ട്രീം 200 ആർ മത്സരിക്കാൻ ഇറങ്ങുന്നത്. ശക്തരായ എതിരാളികൾ ഉള്ളതുകൊണ്ടുതന്നെ ആകർഷകമായ വിലയ്ക്ക് എക്സ്ട്രീം 200 ആറിനെ പുറത്തിറക്കാൻ സാധ്യതയുണ്ട്. പ്രതീക്ഷിക്കുന്ന വില 80,000-85,000 രൂപ.

ഐപ് കുര്യന്‍

ഐപ് കുര്യന്‍

മാധ്യമപ്രവര്‍ത്തകന്‍, ഓട്ടോമൊബൈല്‍ രംഗത്ത് വിദഗ്ദന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍