TopTop
Begin typing your search above and press return to search.

നിരത്തൊഴിയാന്‍ ഒരുങ്ങി ഹോണ്ട സിബി യൂണിക്കോണ്‍160

നിരത്തൊഴിയാന്‍ ഒരുങ്ങി ഹോണ്ട സിബി യൂണിക്കോണ്‍160

ഇന്ത്യന്‍ നിരത്തുകളിലെ താരമായിരുന്ന ബൈക്ക് നിര്‍മ്മാതാക്കളായ ഹോണ്ടയുടെ യൂണികോണ്‍ നിരത്തൊഴിയാനൊരുങ്ങുന്നതായി സൂചന. യൂണിക്കോണിന്റെ ഒടുവിലെത്തിയ പതിപ്പായ സിബി യൂണിക്കോണ്‍ 160 എന്ന മോഡലാണ് വില്‍പ്പന കുറഞ്ഞതിനെ തുടര്‍ന്ന് ഉത്പാദനം അവസാനിപ്പിക്കാനൊരുങ്ങുന്നത്.150 ബൈക്കുകളുടെ ശ്രേണിയിലേക്ക് കൂടുതല്‍ ബൈക്കുകള്‍ എത്തിയതാണ് യൂണിക്കോണിന്റെ വില്‍പ്പനയെ ബാധിച്ചതെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ബിഎസ്- 6 എന്‍ജിനില്‍ സിബി യൂണിക്കോണ്‍ 160 പുറത്തിറക്കിയേക്കില്ലെന്നാണ് സൂചനകള്‍.

അടുത്തിടെ ബിഎസ്-6 എന്‍ജിന്‍ ആക്ടീവ എത്തിയിരുന്നു. എന്നാല്‍ ഈ വാഹനത്തിന്റെ സ്റ്റോക്ക് എത്തുന്നില്ലെന്ന് മുംബൈയിലെ ഡീലര്‍ഷിപ്പുകളെ ഉദ്ധരിച്ച് മോട്ടോര്‍ ബീം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ശരിയാണെങ്കില്‍ എറ്റേര്‍നൊ, സിബിആര്‍150ആര്‍, സിബി ട്രിഗര്‍, എന്നീ ബൈക്കുകളുടെ പട്ടികയിലേക്ക് യൂണിക്കോണിന്റെ പേരും ചേര്‍ക്കപ്പെടും.കഴിഞ്ഞ സാമ്പത്തിക വര്‍ഷം സിബി യൂണിക്കോണിന്റെ 13,200 യൂണിറ്റാണ് വിപണിയിലെത്തിയത്.

ഈ വര്‍ഷവും വില്‍പ്പന മെച്ചപ്പെടാത്തത് കണക്കിലെടുത്താണ് ഈ വാഹനത്തിന്റെ ബിഎസ്-6 എന്‍ജിന്‍ മോഡല്‍ എത്തിക്കാന്‍ കമ്പനി വിമുഖത കാണിക്കുന്നത്.എതിരാളികളെ അപേക്ഷിച്ച് വില കുറഞ്ഞ വാഹനമായിരുന്നു യൂണിക്കോണ്‍ 160. 150 സിസിക്ക് മുകളില്‍ ശേഷിയുള്ള വാഹനങ്ങള്‍ക്ക് 80,000 രൂപയുടെ മുകളില്‍ വില വരുമ്പോള്‍ 75,000 രൂപയായിരുന്നു ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില.


Next Story

Related Stories