Top

ഇന്ത്യയിലെ യാത്രാ വാഹന വില്‍പ്പന 30 ലക്ഷം യൂണിറ്റ് പിന്നിട്ട് റെക്കോര്‍ഡ് നേട്ടത്തില്‍

ഇന്ത്യയിലെ യാത്രാ വാഹന വില്‍പ്പന 30 ലക്ഷം യൂണിറ്റ് പിന്നിട്ട് റെക്കോര്‍ഡ് നേട്ടത്തില്‍
ഇന്ത്യയിലെ യാത്രാ വാഹന വില്‍പ്പന റെക്കോര്‍ഡ് നേട്ടത്തില്‍. വാഹന നിര്‍മാതാക്കളുടെ സൊസൈറ്റിയായ 'സയാം' പുറത്തുവിട്ട കണക്കുപ്രകാരം രാജ്യത്തെ യാത്രാ വാഹന വില്‍പ്പന 2016-17ല്‍ 9.23% വളര്‍ച്ചയില്‍ 30 ലക്ഷം യൂണിറ്റാണ് പിന്നിട്ടത്.

2015-16ല്‍ 27,89,208 യാത്രാവാഹനങ്ങളായിരുന്നു ഇന്ത്യന്‍ വിപണിയില്‍ വില്‍പന നടന്നത്. 2017 മാര്‍ച്ച് 31 അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ കണക്ക് പ്രകാരം 2016-17ലെ യാത്രാവാഹന വില്‍പ്പന 30,46,727 യൂണിറ്റാണ്.

യൂട്ടിലിറ്റി വാഹന വില്‍പ്പനയില്‍ 2016-17ല്‍ 29.91% വളര്‍ച്ചയാണ് കാണിക്കുന്നത്. 2015-16ല്‍ 5,86,576 യൂട്ടിലിറ്റി വാഹനങ്ങള്‍ വിറ്റപ്പോള്‍ ഇത്തവണ 7,61,997 എണ്ണമാണ് വിറ്റപോയത്.

രാജ്യത്തിനുള്ളിലെ കാര്‍ വില്‍പ്പനയില്‍ 3.85% വര്‍ധനവാണ് ഉണ്ടായരിക്കുന്നത്. 2015-16ല്‍ 20,25,097 കാറുകളാണ് വിറ്റത്. ഇത്തവണ അത് 21,02,996 ആയി.

ഇരുചക്രവാഹനങ്ങളുടെ കാര്യത്തില്‍ 6.89% വളര്‍ച്ചയില്‍ ഇത്തവണ വില്‍പന നടന്നത് 1,75,89,511 വാഹനങ്ങളാണ്. 2015-16ല്‍ 1,64,55,851 യൂണിറ്റ് വാഹനങ്ങളാണ് വില്‍പ്പന നടന്നത്.

Next Story

Related Stories