ഓട്ടോമൊബൈല്‍

ഇന്ത്യ ബാജ 2018: ടിവിഎസ്സിന്റെ കിടിലൻ റൈഡർ സ്ക്വാഡ് തയ്യാർ!

ഓഗസ്റ്റ് 17 മുതൽ 19 വരെ രാജസ്ഥാനിലെ ജയ്സാൽമീറിലാണ് ഇത്തവണത്തെ റേസിങ് നടക്കുക.

‘ഇന്ത്യ ബാജ’യുടെ 2018 എഡിഷനിൽ പങ്കെടുക്കാനുള്ള ടിവിഎസ് റേസിങ് സ്ക്വാഡിനെ പ്രഖ്യാപിച്ചു. ആറ് അംഗങ്ങളുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 17 മുതൽ 19 വരെ രാജസ്ഥാനിലെ ജയ്സാൽമീറിലാണ് ഇത്തവണത്തെ റേസിങ് നടക്കുക.

ടിവിഎസ് താരങ്ങൾ

ലോറൻസോ സാന്റാലിനോ (സ്പെയിനിൽ നിന്ന്), ആർ നടരാജ്, അബ്ദുൾ വാഹീദ് തൻവീർ, ഹാരിത് നോഹ, ഇമ്രാൻ പാഷ, രാജേന്ദ്ര ആർഇ എന്നിവരാണ് ടീമിലുള്ളത്.

അന്തർദ്ദേശീയ റേസിങ് സർക്യൂട്ടുകളിലും ഓഫ് റോഡിങ് പാതകളിലും പരിചയസമ്പത്തുള്ള ലോറൻസോ സാന്റാലിനോയുടെ സാന്നിധ്യം ടിവിഎസ് സ്ക്വാഡിന് കരുത്തു പകരുന്നതാണ്.

ടീമിലെ മറ്റൊരംഗമായ ആർ നടരാജ് എട്ടുതവണ ദേശീയ ചാമ്പ്യനായിട്ടുള്ളയാളാണ്. റാലിയിലും സൂപ്പർക്രോസ്സിലും മൂന്ന് നാഷണൽ ചാമ്പ്യൻഷിപ്പ് സ്വന്തമായിട്ടുള്ളയാളാണ് അബ്ദുൾ വാഹിദ്.

ഹാരിത് നോവ, രാജേന്ദ്ര ആർഇ എന്നിവരും നാഷണൽ ചാമ്പ്യൻഷിപ്പ് ജേതാക്കളാണ്. ഇവരിൽ നോവയ്ക്ക് സ്പെയിനിൽ റാലി റൈഡിങ് പരിശീലനവും കിട്ടിയിട്ടുണ്ട്. ഇമന്രാൻ പാഷ പുതിയ കക്ഷിയാണ്. ഒരു നാഷണൽ ചാമ്പ്യൻഷിപ്പാണ് സ്വന്തം പേരിലുള്ളത്.

ഇമ്രാനും ഹരിത്തും ആദ്യമായാണ് ബാജാ ഇന്ത്യയിൽ പങ്കെടുക്കുന്നത്.

എന്താണ് ഇന്ത്യ ബാജാ?

ലോകവിഖ്യാതമായ ഡാകാർ റാലിയുടെ ഇന്ത്യൻ പതിപ്പാണ് ബാജാ ഇന്ത്യ എന്നു പറയാം. എന്നാൽ, ഇവരണ്ടും ഒരു കാരണവശാലും താരതമ്യം ചെയ്തുകൂടാ. കാരണം, പതിനായിരത്തോളം കിലോമീറ്ററുകൾ ഒമ്പത് ഘട്ടങ്ങളിലായി മറികടക്കുന്ന അതീവദുർഘടമായ റാലിയാണ് ഡാകാർ. അത്യന്തം വിഷമകരമായ കാലാവസ്ഥകളിലൂടെ റൈഡർമാർ കടന്നുപോകണം. കാലാവസ്ഥയിൽ അസാധ്യമായ വ്യത്യായാനങ്ങളുണ്ടാകും വിവിധ പ്രദേശങ്ങളിൽ. ഒരു ഘട്ടത്തിൽ മാത്രം 900 കിലോമീറ്ററെങ്കിലും മറികടക്കേണ്ടി വരും. അതിനെ ബാജായിലെ 400 കിലോമീറ്റർ റാലിയുമായി താരതമ്യം ചെയ്യുന്നതെങ്ങനെ? എങ്കിലും ഈ റാലിയെ ഒട്ടും കുറച്ചു കാണാനാകില്ല. ഈ മത്സരത്തിനും അതിന്റേതായ സൗന്ദര്യമുണ്ട്. ഡാകാറിന്റെ ഔദ്യോഗിക ഫ്രാഞ്ചൈസിയാണിത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍