TopTop
Begin typing your search above and press return to search.

സെല്‍റ്റോസുമായി കിയ വിപണിയില്‍ എത്തുന്നു

സെല്‍റ്റോസുമായി കിയ വിപണിയില്‍ എത്തുന്നു

കിയ മോട്ടോഴ്‌സ് അവതരിപ്പിക്കുന്ന സെല്‍റ്റോസ് വിപണിയില്‍ എത്തുന്നു. ഓഗസ്റ്റ് 22നാണ് ഇത് ഇന്ത്യയിലെത്തുന്നത്. ചുവപ്പ്, കറുപ്പ്, നീല, ഓറഞ്ച്, ഗ്ലേഷ്യര്‍ വൈറ്റ്, ക്ലിയര്‍ വൈറ്റ്, സില്‍വര്‍, ഗ്രേ എന്നീ ഒറ്റ നിറങ്ങളിലാവും വാഹനം വിപണിയിലെത്തുക. കൂടാതെ റെഡ്/ബ്ലാക്ക്, ഗ്ലേഷ്യര്‍ വൈറ്റ്/ബ്ലാക്ക്, സില്‍വര്‍/ബ്ലാക്ക്, ഗ്ലേഷ്യര്‍ വൈറ്റ്/ഓറഞ്ച് എന്നീ ഇരട്ട വര്‍ണ സങ്കലനങ്ങളിലും സെല്‍റ്റോസ് എത്തിയേക്കും. 11 ലക്ഷം മുതല്‍ 16 ലക്ഷം രൂപ വരെ കിയ സെല്‍റ്റോസിന് വിപണിയില്‍ വില പ്രതീക്ഷിക്കാം.

മാനുവല്‍ ഗിയര്‍ബോക്‌സ് ഉള്‍പ്പെടെ നാലു വ്യത്യസ്ത ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ സെല്‍റ്റോസിലുണ്ടാവുന്നത്. 4.3 മീറ്റര്‍ നീളമുള്ള വാഹനം 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍, 1.4 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എന്നിങ്ങനെ മൂന്നു എഞ്ചിന്‍ ഓപ്ഷനുകളിലാവും ഇതിനുണ്ടാവുക എത്തുക. ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. പ്രകടനക്ഷമത കൂടി ജിടി ലൈന്‍ വകഭേദത്തിനൊപ്പം മാത്രമേ 1.4 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ ലഭിക്കുകയുള്ളൂ.

ഓട്ടോമാറ്റിക്കില്‍ ടോര്‍ഖ് കണ്‍വേര്‍ട്ടര്‍, സിവിടി, ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സ് ഓപ്ഷനുകളുണ്ടാകും.ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, എട്ടു സ്പീക്കര്‍ ബോസ് ഓഡിയോ സംവിധാനം, എയര്‍ പ്യൂരിഫയര്‍, 360 ഡിഗ്രി ക്യാമറ, പിന്‍ സണ്‍ഷേഡ് കര്‍ട്ടന്‍, 7.0 ഇഞ്ച് വലുപ്പമുള്ള TFT ഡിസ്‌പ്ലേ എന്നിവയെല്ലാം കിയ സെല്‍റ്റോസിന്റെ പ്രധാന വിശേഷങ്ങളാണ്.പൂര്‍ണ്ണ എല്‍ഇഡി ഹെഡ്‌ലാമ്പുകളാണ് വാഹനത്തില്‍. ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകള്‍ക്ക് താഴെ ടേണ്‍ ഇന്‍ഡിക്കേറ്ററുകളുണ്ടാകും.


Next Story

Related Stories