ഓട്ടോമൊബൈല്‍

മാരുതി സുസൂക്കി ഇന്ത്യയുടെ വളര്‍ച്ചയില്‍ 36 ശതമാനം വളര്‍ച്ച

ക്വാര്‍ട്ടേര്‍ലി അടിസ്ഥാനത്തിലുള്ള വില്‍പ്പന പ്രകാരം ഏപ്രില്‍- ജൂണ്‍ കാലയളവില്‍ 490,479 യൂനിറ്റ് വില്‍പന നടത്തി മുന്‍ സാമ്പത്തിക ഇടവേളയേക്കാള്‍ 24.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്നും കണക്കുകള്‍ പറയുന്നു.

ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മാണ കമ്പനിയായ മാരുതി സുസൂക്കിയുടെ വില്‍പനയില്‍ വന്‍ വളര്‍ച്ച. കയറ്റുമതിയടക്കമുള്ള ഒരുമാസത്തെ വില്‍നയിലാണ് 36.3 ശതമാനം വളര്‍ച്ച നേടിയിട്ടുള്ളത്. 2017 ജൂണില്‍ 106,394 യൂനിറ്റായിരുന്ന വില്‍പന ഒരു വര്‍ഷത്തിന് ശേഷം 2018 ജൂണില്‍ 144,981 യൂനിറ്റിലേക്ക് ഉയര്‍ന്നതായും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതുപ്രകാരം അഭ്യന്തര വിപണിയില്‍ 135,662 യൂനിറ്റും 9,319 യുനിറ്റ് കയറ്റുമതിയും ഇക്കാലയളവില്‍ കമ്പനി സ്വന്തമാക്കിയിട്ടുണ്ട്.

ക്വാര്‍ട്ടേര്‍ലി അടിസ്ഥാനത്തിലുള്ള വില്‍പ്പന പ്രകാരം ഏപ്രില്‍- ജൂണ്‍ കാലയളവില്‍ 490,479 യൂനിറ്റ് വില്‍പന നടത്തി മുന്‍ സാമ്പത്തിക ഇടവേളയേക്കാള്‍ 24.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്നും കണക്കുകള്‍ പറയുന്നു.

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Share on

മറ്റുവാര്‍ത്തകള്‍