ന്യൂസ് അപ്ഡേറ്റ്സ്

മാരുതി സുസൂക്കി ഡിസൈർ പ്രത്യേക പതിപ്പ് ലോഞ്ച് ചെയ്തു: വിലയും വിവരങ്ങളും

വരുന്ന ഉത്സവസീസണിൽ കൂടുതൽ ഉപഭോക്താക്കളെ ഇതുവഴി ആകർഷിക്കാൻ കഴിയുമെന്നും മാരുതി കരുതുന്നു.

മാരുതി സുസൂക്കിയുടെ ഡിസൈർ സെഡാന്റെ പ്രത്യേക പതിപ്പ് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു. താഴ്ന്ന പതിപ്പുകളായ എൽഎക്സ്ഐ, എൽഡിഐ ട്രിമ്മുകളിലാണ് ഈ പതിപ്പ് ഇറങ്ങുന്നത് പെട്രോൾ, ഡീസൽ എന്ഡജിനുകൾ ചേർത്ത് ഈ പ്രത്യേക പതിപ്പ് ലഭിക്കും.

പെട്രോൾ എൻജിൻ പതിപ്പ് വരുന്നത് 5.56 ലക്ഷം രൂപയിലാണ്. ദില്ലി ഷോറും നിരക്കാണിത്. എൽഎക്സ്ഐ, എൽഡിഐ സ്റ്റാൻഡേഡ് വേരിയന്റുകളെ അപേക്ഷിച്ച് 30,000 രൂപ കുടുതൽ മുടക്കണം ഈ പതിപ്പുകൾക്ക്.

ഈ പതിപ്പിൽ നിരവധി അധിക സന്നാഹങ്ങൾ ഒരുക്കിയിട്ടുണ്ട് മാരുതി. പവർ വിൻഡോകൾ, വീൽ കവറുകൾ, റിയർ പാർക്കിങ് സെൻസറുകൾ തുടങ്ങിയ ഫീച്ചറുകൾ അധികമായി കൂട്ടിച്ചേർത്തിരിക്കുന്നു.

ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള മ്യൂസിക് സിസ്റ്റമാണ് വാഹനത്തിൽ ചേർത്തിരിക്കുന്നത്. ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ബ്രേക്ക് അസിസ്റ്റ് തുടങ്ങിയ സംവിധാനങ്ങളും വാഹനത്തിലുണ്ട്.

ഡിസൈറിന്റെ താഴ്ന്നമ വേരിയന്റുകളിൽ വിൽപന കൂട്ടാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഈ കൂട്ടിച്ചേരർക്കലുകൾ. വരുന്ന ഉത്സവസീസണിൽ കൂടുതൽ ഉപഭോക്താക്കളെ ഇതുവഴി ആകർഷിക്കാൻ കഴിയുമെന്നും മാരുതി കരുതുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍