ഓട്ടോമൊബൈല്‍

വരാനിരിക്കുന്ന സാൻട്രോയെ വെല്ലാൻ പുതുക്കിയ വാഗൺആർ എത്തും!

1.0 ലിറ്റർ കെ10 സീരീസ് എൻജിൻ ഘടിപ്പിച്ചായിരിക്കും ഇന്ത്യൻ വിപണിയിൽ പുതുക്കിയ വാഗൺ ആർ എത്തുക.

ഹ്യൂണ്ടായ് സാൻട്രോ എന്ന പഴയ ‘ചെറു വിപ്ലവകാരി’യെ വീണ്ടും വിപണിയിലെത്തിക്കാൻ തയ്യാറെടുക്കുകയാണ് ഹ്യൂണ്ടായ്. വലിപ്പമേറിയതും കൂടെ ഒതുക്കമുള്ളതുമായ ഒ കാറായിരിക്കും സാന്‍ട്രോ. ഈ കാറിനെ വെല്ലാൻ മാരുതിക്ക് പുതിയ മോഡലൊന്നും ഇറക്കേണ്ടതായി വരില്ല. പുതുക്കിയ വാഗൺ ആറായിരിക്കും ഹ്യൂണ്ടായിയുടെ വെല്ലുവിളിക്കുള്ള മാരുതിയുടെ മറുപടി.

ജാപ്പനീസ് മാർക്കറ്റിൽ ഇതിനകം പുറത്തിറങ്ങിയ മോഡലാണ് പുതിയ വാഗൺ ആർ. 2019ൽ തന്നെ ഈ വാഹനം വിപണിയിലെത്തിയേക്കും.

സുസൂക്കി ജപ്പാനിൽ പുറത്തിറക്കുന്ന എൻജിൻ ശേഷി കുറഞ്ഞ കീ കാറുകളുടെ ഗണത്തിലാണ് ഈ പുതിയ വാഗൺ ആർ വരുന്നത്. നഗരങ്ങളിലെ ഓട്ടങ്ങൾക്ക് ഈ ചെറുമോഡലുകൾ ഏറെ കാര്യക്ഷമമാണെന്ന് ജപ്പാൻകാരുടെ അനുഭവങ്ങൾ തെളിയിക്കുന്നു. എന്നാൽ ഇതേ എൻജിൻ ശേഷിയിലായിരിക്കില്ല ഇന്ത്യയിൽ കാർ എത്തുക. ഇവിടെ കുറെക്കൂടി ഉയർ‌ന്ന എൻജിൻ ശേഷി ആവശ്യമാണ്.

1.0 ലിറ്റർ കെ10 സീരീസ് എൻജിൻ ഘടിപ്പിച്ചായിരിക്കും ഇന്ത്യൻ വിപണിയിൽ പുതുക്കിയ വാഗൺ ആർ എത്തുക. ആൾട്ടോയിലും സെലെരിയോയിലും ഘടിപ്പിച്ചിട്ടുള്ള അതേ എൻജിൻ.

പെട്രോൾ പതിപ്പ് മാത്രമേ ഇപ്പോൾ പ്രതീക്ഷിക്കുന്നുള്ളൂ. ഈ വാഹനത്തിനൊതുങ്ങിയ ഡീസൽ എൻജിൻ തൽക്കാലം മാരുതിയുടെ പക്കലില്ല. ഫിയറ്റിൽ നിന്നും സോഴ്സ് ചെയ്യുന്ന 1.3 ലിറ്ററിന്റെ ഡീസൽ എൻജിൻ ഈ കാറിന് ചേരില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍