ഓട്ടോമൊബൈല്‍

മാരുതി സുസൂക്കി സിയാസ് 2018: ടീസർ പുറത്ത്

വാഹനത്തിന്റെ പിൻവശത്തും ചില മാറ്റങ്ങളുണ്ടാകാനിടയുണ്ട്.

സി സെഗ്മെന്റിലെ മിന്നുന്ന താരമാണ് മാരുതി സുസൂക്കി സിയാസ്. ഈ മോഡലിന് ഒരു പുതുക്കൽ നൽകാൻ മാരുതി തീരുമാനിച്ചിരിക്കുകയാണ്. പുതുക്കിയ പതിപ്പ് ഒരു ടെലിവിഷൻ പരസ്യത്തിലൂടെ ടീസ് ചെയ്യുകയാണിപ്പോൾ മാരുതി.

സിയാസ് പ്രീമിയം സെഡാന്റെ മുൻവശമാണ് മാരുതി ടീസ് ചെയ്യുന്നത്. ഓഗസ്റ്റ് മാസത്തിൽ വാഹനം വിപണി പിടിക്കും എന്നാണറിയുന്നത്.

മാരുതിയുടെ പ്രീമിയം കാറുകളുടെ ഷോറൂം ശൃംഖലയായ നെക്സയുടെ പരസ്യത്തിലാണ് സിയാസിന്റെ പുതിയരൂപം കാണാനാവുക. കാറിന്റെ മുൻവശമാണ് പരസ്യത്തിലുള്ളത്.

എൽഇഡി ഡേടൈം റണ്ണിങ് ലൈറ്റുകൾ ചേർത്ത ഹെഡ്‌ലാമ്പ്, ഹണികോമ്പ് ശൈലിയിൽ ഡിസൈന്‍ ചെയ്ത ഫ്രണ്ട് ഗ്രിൽ തുടങ്ങിയ സവിശേഷതകളാണ് വീഡിയോയില്‍ ശ്രദ്ധയിൽപ്പെടുക.

വാഹനത്തിന്റെ പിൻവശത്തും ചില മാറ്റങ്ങളുണ്ടാകാനിടയുണ്ട്. ഈ ഭാഗവും വശങ്ങളും ടീസറിൽ വ്യക്തമല്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍