ഓട്ടോമൊബൈല്‍

വാഹന റെജിസ്ട്രേഷൻ കോഡുകൾ ഇനി 79 വരെ

17 ആർടി ഓഫീസുകൾക്കും 61 സബ് ആർടി ഓഫിസുകൾക്കുമാണ് 79 വരെയുള്ള കോഡുകൾ നൽകിയിട്ടുള്ളത്.

സംസ്ഥാനത്ത് ഇനി മുതൽ വാഹന രജിസ്ട്രഷൻ കോഡ് ’79’ വരെ ആയിരിക്കും. KL-01 മുതൽ KL-73 വരെയാണ് ഇതുവരെ ആർടി ഓഫീസിനും, സബ് ആർടി ഓഫിസിനും അനുവദിച്ചിരുന്നത്. ഇന്നു മുതൽ പുതിയതായി രൂപീകരിച്ച ആറ് സബ് രജിസ്റ്റർ ഓഫീസുകൾക്കായി KL-74 മുതൽ KL-79 വരെയുള്ള കോഡുകൾ അനുവദിച്ചിരിക്കുകയാണ്.

17 ആർടി ഓഫീസുകൾക്കും 61 സബ് ആർടി ഓഫിസുകൾക്കുമാണ് 79 വരെയുള്ള കോഡുകൾ നൽകിയിട്ടുള്ളത്.
പുതിയതായി വന്ന കോഡുകളും അവയെ സൂചിപ്പിക്കുന്ന ആർടി ഓഫീസുകളും ഇനിപ്പറയുന്നവയാണ്.

KL-74 കാട്ടാക്കട
KL-75 തൃപ്പയാർ
KL-76 നന്മണ്ട
KL-77 പേരാമ്പ്ര
KL-78 ഇരിട്ടി
KL-79 വെള്ളരിക്കുണ്ട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍