ഓട്ടോമൊബൈല്‍

ദാ ഈ മസിലനും ഇന്ത്യയിലേക്ക്: കിക്‌സ് എസ്‍‌യുവിയുടെ ആദ്യ സ്കെച്ചുകൾ പുറത്ത്

9 ലക്ഷത്തിനും 12 ലക്ഷത്തിനും ഇടയിലായിരിക്കും വാഹനത്തിന്റെ വില എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇന്ത്യയിലേക്ക് ഉഴിഞ്ഞു വെച്ചിട്ടുള്ള നിസ്സാൻ കിക്‌സ് എസ്‌യുവിയുടെ ആദ്യ സ്കെച്ചുകൾ പുറത്ത്. നിലവിൽ അന്തർദ്ദേശീയ വിപണിയിലുള്ള കിക്‌സ് എസ്‌യുവിയുടേതിന് സമാനമാണ് ഇന്ത്യയിലേക്കുള്ള ഈ പുതിയ മോഡല്‍. എങ്കിലും ചില നിർണായകമായ വ്യത്യാസങ്ങളും വാഹനത്തിൽ കാണാം. രാജ്യത്തിന്റെ വിപണിയുടെ അഭിരുചിക്കനുസരിച്ചുള്ള മാറ്റങ്ങളാണിവ. ഇതിൽ പ്രധാനമായത് ഉയർന്ന കാബിൻ സ്പേസ് ആണ്.

അന്തർദ്ദേശീയ വിപണിയിൽ വിൽക്കുന്ന മോഡലിനെക്കാൾ ഉയരം കൂടുതലുണ്ട് ഇന്ത്യക്കായി നിർമിക്കുന്ന മോഡലിന്. വീൽബേസിനും നീളക്കൂടുതലുണ്ട്. കാബിൻ സ്പേസ്, ബൂട്ട് സ്പേസ് എന്നിവയും കൂടുതലാണെന്നു കാണാം.

ഇന്ത്യയിൽ നിലവിൽ നിസ്സാൻ വിൽ‌ക്കുന്ന മോഡലുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഡിസൈനിലാണ് ഈ ഫൈവ് സീറ്റർ എസ്‌യുവി വരുന്നത്. ടെറാനോ മോഡലിനും മുകളിലായിരിക്കും കിക്‌സിന്റെ സ്ഥാനം.

റിനോ രൂപകൽപന ചെയ്ത M0 പ്ലാറ്റ്ഫോമാണ് നിസ്സാൻ ഈ കാറിനു വേണ്ടി ഉപയോഗിക്കുക. നിസ്സാൻ ടെറാനോ, റിനോ കാപ്റ്റർ, റിനോ ഡസ്റ്റർ എന്നീ വാഹനങ്ങൾ ഇതേ പ്ലാറ്റ്ഫോമിലാണ് വരുന്നത്.

1.5 ലിറ്ററിന്റെ ഡീസൽ എൻജിനാണ് വാഹനത്തിലുണ്ടാവുക. ഇതേ എൻജിനാണ് മുകളിൽ പറഞ്ഞ വാഹനങ്ങളിലും ഉപയോഗിക്കുന്നത്. 110 കുതിരശക്തി ഉൽപാദിപ്പിക്കാൻ എൻജിന് ശേഷിയുണ്ട്. ഒരു 6 സ്പീഡ് മാന്വൽ ഗിയർബോക്സാണ് എൻജിനോടൊപ്പം ചേർത്തിട്ടുള്ളത്.

കിൿ‌സിലെ പെട്രോൾ എൻജിൻ 1.6 ലിറ്റർ ശേഷിയുള്ളതാണ്. 106 കുതിരശക്തി ഉൽപാദിപ്പിക്കാൻ ഈ എൻജിന് സാധിക്കും. ഈ എൻജിനോടൊപ്പം ഒരുി 5 സ്പീഡ് മാന്വൽ ഗിയർബോക്സും ചേർത്തിരിക്കുന്നു.

9 ലക്ഷത്തിനും 12 ലക്ഷത്തിനും ഇടയിലായിരിക്കും വാഹനത്തിന്റെ വില എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍