ഓട്ടോമൊബൈല്‍

എബിഎസ് ചേർത്ത പതിപ്പ് റോയൽ എൻഫീൽഡ് ക്ലാസിക് 500 വിപണിയിൽ; വിലയും വിവരങ്ങളും

സ്റ്റെൽത്ത് ബ്ലാക്ക്, ഡിസർട്ട് സ്റ്റോം എന്നീ നിറങ്ങളുള്ള പതിപ്പുകളിൽ മാത്രമാണ് എബിഎസ് ചേർക്കുക.

റോയൽ എൻഫീൽഡ് ക്ലാസിക് 500 മോഡലിന്റെ എബിഎസ് (ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം) ചേർത്ത പതിപ്പ് വിപണിയിൽ. സാധാരണ പതിപ്പിനെക്കാൾ 20,000 രൂപ മുതല്‍ 30,000 രൂപ വരെ അധികം കൊടുക്കേണ്ടതുണ്ട് ഈ മോഡലിന്.

സ്റ്റെൽത്ത് ബ്ലാക്ക്, ഡിസർട്ട് സ്റ്റോം എന്നീ നിറങ്ങളുള്ള പതിപ്പുകളിൽ മാത്രമാണ് എബിഎസ് ചേർക്കുക. നിറത്തിനനുസരിച്ച് വിലയിൽ വ്യതിയാനം വരാം. മുംബൈ ഷോറൂം നിരക്ക് പ്രകാരം 2.10 ലക്ഷം രൂപയിലാണ് വിലകൾ തുടങ്ങുന്നത്.

എന്താണ് എബിഎസ് അഥവാ ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്‌റ്റം?

ബോഷിൽ നിന്നും സോഴ്സ് ചെയ്ത എബിഎസ് യൂണിറ്റാണ് ക്ലാസിക് 500ൽ ഘടിപ്പിക്കുക. മറ്റ് എൻഫീൽഡ് മോഡലുകളിലും ബോഷ് എബിഎസ് ആണുള്ളത്. റോയൽ എൻഫീൽഡ് ഹിമാലയനിലും ഈയിടെ എബിഎസ് ചേർത്തിരുന്നു. ഈ മോഡലിന്റെ വിതരണം ഇതിനകം തന്നെ ഷോറൂമുകളിൽ തുടങ്ങിയിട്ടുണ്ട്.

499 സിസി ശേഷിയുള്ള എയർ കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിനാണ് വാഹനത്തിലുള്ളത്. 27.2 കുതിരകളുടെ ശേഷിയുള്ള എൻജിനാണിത്. 41.3 എൻഎം ആണ് ടോർക്ക്. ഒരു 5 സ്പീഡ് ഗിയർബോക്സ് എൻജിനോട് ചേർത്തിരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍