ഓട്ടോമൊബൈല്‍

ഈ റോയൽ എൻഫീൽഡ് എല്ലാവർക്കും കിട്ടില്ല; പെഗാസുസ് 500 ഓൺലൈനായി ബുക്ക് ചെയ്യാം

27.2 കുതിരശക്തിയും 41.2 എൻഎം ടോർ‌ക്കും ഉൽപാദിപ്പിക്കാൻ ഇതിന്റെ എൻജിന് ശേഷിയുണ്ട്.

റോയൽ എൻഫീൽഡ് പുറത്തിറക്കുന്ന പെഗാസുസ് 500 പ്രത്യക പതിപ്പ് ഇപ്പോൾ ഓൺലൈനായി ബുക്ക് ചെയ്യാം. ജൂലൈ 10 മുതൽ ഓൺലൈൻ ബുക്കിങ് തുടങ്ങിയതായി അറിയുന്നു. റോയൽ എൻഫീൽഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് ബുക്കിങ് നടക്കുന്നത്.

മെയ് മാസം അവസാനത്തിലാണ് വാഹനത്തിന്റെ ലോഞ്ച് നടന്നത്. ലോകത്താകെ 1000 പതിപ്പുകൾ മാത്രമാണ് ഈ പതിപ്പിനുണ്ടാവുക. 250 എണ്ണം മാത്രമേ ഇന്ത്യയിൽ ലഭിക്കൂ.

മുംബൈ ഓൺറോഡ് നിരക്ക് പ്രകാരം 2.49 ലക്ഷം രൂപയാണ് വില.

രണ്ടാം ലോകയുദ്ധകാലത്ത് യുദ്ധമുഖങ്ങളിൽ ഉപയോഗിച്ചിരുന്ന ബൈക്കുകളുടെ മാതൃകയെ പിൻപറ്റിയാണ് റോയൽ എൻഫീൽഡ് പെഗാസുസ് 500 നിർമിച്ചിരിക്കുന്നത്. ബ്രിട്ടിഷ് പട്ടാളത്തിന്റെ ഉപയോഗത്തിലുണ്ടായിരുന്ന റോയൽ എൻഫീൽഡ് RE/WB 125 എന്ന മോട്ടോർസൈക്കിളാണ് പ്രധാന മാതൃക. ഈ മോട്ടോർസൈക്കിൾ അന്ന് ഫ്ലൈയിങ് ഫ്ലീ എന്നാണ് അറിയപ്പെട്ടിരുന്നത്.

27.2 കുതിരശക്തിയും 41.2 എൻഎം ടോർ‌ക്കും ഉൽപാദിപ്പിക്കാൻ ഇതിന്റെ എൻജിന് ശേഷിയുണ്ട്. എൻജിനോടൊപ്പം ഒരു 5 സ്പീഡ് ഗിയർബോക്സ് ചേർത്തിരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍