ഓട്ടോമൊബൈല്‍

എണ്ണത്തില്‍ മുന്നില്‍ മമ്മൂട്ടി, രജനിക്ക് പ്രിയം പ്രീമിയര്‍ പത്മിനി, ലാലിനിഷ്ടം വിന്റേജ് കാറുകള്‍; താരങ്ങളുടെ ആഡംബരവാഹന വിശേഷങ്ങള്‍

ആഡംബരക്കാറുകള്‍ എന്നും സിനിമ താരങ്ങള്‍ക്ക് ഹരമാണ്. ദക്ഷിണേന്ത്യന്‍ താരരാജാക്കന്‍മാര്‍ക്കൊക്കെ ഹോളിവുഡിനോട് കിടപിടിക്കുന്ന കിടിലന്‍ വാഹനങ്ങള്‍ സ്വന്തമായുണ്ട്. കോടികള്‍ വില മതിക്കുന്ന കാറുകള്‍ സ്വന്തം പോര്‍ച്ചിലെത്തിക്കുന്നത് പലര്‍ക്കും ഹോബിയുമാണ്.

സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി വാഹനഭ്രമത്തിനും പ്രശസ്തനാണ്. ഔഡി കാര്‍ വാങ്ങിയ ആദ്യ സൗത്ത് ഇന്ത്യന്‍ താരം അദ്ദേഹമാണ്. കാറുകള്‍ സൂക്ഷിക്കാന്‍ മാത്രമായി പ്രത്യേക ഗാരേജ് വീട്ടില്‍ ഒരുക്കിയിട്ടുണ്ട്. അവിടെ ചെന്നാല്‍ എല്ലാ വാഹനങ്ങള്‍ക്കും ഒരു പ്രത്യേകത കാണാം. 369 എന്ന നമ്പര്‍! മേഴ്‌സിഡസിന്റെ വിവിധ മോഡലുകള്‍, ജാഗ്വാര്‍, മിനികൂപ്പര്‍, പോര്‍ഷെ, ഫെരാരി, ബി.എം.ഡബ്ല്യു, ലാന്‍ഡ് ക്രൂയിസര്‍, വോക്‌സ്‌വാഗണ്‍ തുടങ്ങി മിക്കവാറും ആഡംബര കാറുകളെല്ലാം മമ്മൂട്ടിക്കുണ്ട്. വാഹനം സ്വന്തമായി ഓടിക്കണമെന്ന് കൂടി താരത്തിന് നിര്‍ബന്ധമാണ്. മോഡിഫൈ ചെയ്ത എയ്ഷറിന്റെ കാരവനും മമ്മൂട്ടിയുടെ ശേഖരത്തിലുണ്ട്.

"</p

ഒമ്പതാണ് മോഹന്‍ലാലിന്റെ പ്രിയപ്പെട്ട വാഹന നമ്പര്‍. അദ്ദേഹത്തിന്റെ എല്ലാ വാഹനങ്ങളിലും ഒമ്പതിന്റെ സാന്നിധ്യം കാണാം. വിന്റേജ് കാറുകളുടെ ശേഖരവും താരത്തിനുണ്ട്. പിന്നെ മെഴ്‌സിഡസിന്റെ വിവിധ മോഡലുകളും പജേറോ സ്‌പോര്‍ടും.

"</p

അച്ഛന്റെ വാഹനഭ്രമം ദുല്‍ഖര്‍ സല്‍മാനും പകര്‍ന്ന് കിട്ടിയിട്ടുണ്ട്. അഭിനയത്തിലെന്ന പോലെ വാഹനങ്ങള്‍ സ്വന്തമാക്കുന്നതില്‍ മലയാളിയുടെ പ്രിയ താരത്തിന് സ്വന്തം ശൈലിയുണ്ട്. കാറുകള്‍ക്കൊപ്പം ബൈക്കുകളും താരത്തിന്റെ കളക്ഷനെ അലങ്കരിക്കുന്നു. ബംഗളൂര്‍ മുതല്‍ കൊച്ചി വരെ സ്വന്തം ബിഎംഡബ്ല്യു ഓടിച്ച് വന്ന ദുല്‍ഖറിന്റെ ഡ്രൈവിങ്  പ്രേമവും പ്രശസ്തമാണ്.

"</p

ആസിഫ് അലിക്ക് കാറുകളേക്കാള്‍ ഹരം ബൈക്കിനോടാണ്. ഹോണ്ട സിബിആര്‍ ഫയര്‍ ബ്‌ളേഡ് (999സിസി), സുസൂക്കി ഹേയ്ബൂസ (950സിസി) തുടങ്ങിയ ബൈക്കുകള്‍ ആസിഫിനുണ്ട്. ബൈക്ക് റൈഡിനോടുള്ള കമ്പം ചിലപ്പോള്‍ അപകടങ്ങളിലും പെടുത്താറുണ്ട്. ഹണിബീ യുടെ ഷൂട്ടിങ്ങിനിടയ്ക്ക് ബൈക്ക് സ്റ്റണ്ടിനിടെ താരത്തിന് പരിക്ക് പറ്റിയിരുന്നു.

ലക്ഷ്വറി കാറുകളും ബൈക്കുകളും സ്വന്തമാക്കുന്നതില്‍ പൃഥ്വിരാജും ഒട്ടും പുറകിലല്ല. പോര്‍ഷേ 911 കാബ്‌റിയോ, ബിഎംഡബ്ല്യു Z4, പോര്‍ഷേ Cayenne, BMW Q7 തുടങ്ങിയവയൊക്കെ യുവതാരത്തിന്റെ സ്വന്തമാണ്. തിരുവനന്തപുരത്തെ ആരാധകര്‍ക്ക്, തന്റെ പോര്‍ഷേ ഓടിച്ച് പോകുന്ന പൃഥ്വിയെ ഇടയ്ക്ക് കാണാന്‍ കിട്ടാറുണ്ട്.

"</p

ഫഹദ് ഫാസിലിന്റെ ശേഖരത്തില്‍ ഔഡി A6, മേഴ്‌സിഡസ് ബെന്‍സ്, റേഞ്ച് റോവര്‍ തുടങ്ങിയ കാറുകളുണ്ട്. പുതിയ കാറിന്റെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് നികുതി വെട്ടിപ്പിന്റെ പേരില്‍ താരം നിയമപ്രശ്‌നങ്ങളില്‍ പെട്ടിരുന്നു.

"</p

തമിഴകത്തിന്റെ ഇളയ ദളപതി വിജയ് കാറുകളുടെ കാര്യത്തില്‍ അത്ര സിംപിളല്ല. സാധാരണക്കാരായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു മനം കവരുന്ന വിജയ്ക്ക് ആഡംബര കാര്‍ കമ്പമുണ്ട്. റോള്‍സ് റോയ്‌സ് ഫാന്റമാണ് തന്റെ ശേഖരത്തില്‍ വിജയ്ക്ക് ഏറ്റവും പ്രിയപ്പെട്ടത്.

"</p

ബാഹുബലിയുടെ തകര്‍പ്പന്‍ വിജയത്തിന് ശേഷം പ്രഭാസ് മലയാളിക്കും പ്രിയങ്കരനാണ്. കസ്റ്റമൈസ് ചെയ്ത് റോള്‍സ് റോയ്‌സ് ഫാന്റെ എട്ട് കോടി രൂപയ്ക്കാണ് നടന്‍ സ്വന്തമാക്കിയത്.

"</p

സൂപ്പര്‍ താരം രജനികാന്ത് ഇതില്‍ നിന്നൊക്കെ വ്യത്യസ്തനാണ്. ലാളിത്യമാണ് വ്യക്തി ജീവിതത്തില്‍ രജനിയുടെ മുഖമുദ്ര. ഏഴു കാറുകളുണ്ടെങ്കിലും തന്റെ ഫിയറ്റ് പത്മിനി പ്രീമിയറാണ് അദ്ദേഹത്തിന് പ്രിയപ്പെട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍