TopTop
Begin typing your search above and press return to search.

ടാറ്റ നെക്സോണ്‍ ; ഹൈബ്രിഡ് സംവിധാനവുമായി വിപണിയില്‍

ടാറ്റ നെക്സോണ്‍ ; ഹൈബ്രിഡ് സംവിധാനവുമായി വിപണിയില്‍
ടാറ്റയുടെ ബെസ്റ്റ് സെല്ലിങ് എസ്യുവിയായ നെക്സോണ്‍ പുതിയ ചുവടുവയ്പ്പിനൊരുങ്ങുകയാണ്. മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം കൂടി ഒരുക്കുകയാണ് ടാറ്റ.

ബിഎസ്-6 നിലവാരത്തിലേക്ക് മാറുന്ന 1.5 പെട്രോള്‍ എന്‍ജിനൊപ്പമാണ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഒരുക്കുന്നത്.

ആദ്യമായാണ് ടാറ്റയുടെ വാഹനത്തില്‍ ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. ടാറ്റയുടെ യൂറോപ്യന്‍ ടെക്നിക്കല്‍സെന്ററിലാണ് 48 വോള്‍ട്ട് ശേഷിയുള്ള മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം വികസിപ്പിച്ചെടുത്തത്. PO, P2 എന്നീ പേരുകളില്‍ നിര്‍മിച്ച ഈ സംവിധാനങ്ങള്‍ യഥാക്രമം നെക്സോണിലും അള്‍ട്രോസിലും നല്‍കുമെന്നാണ് വിവരം.

നെക്സോണിന് പിന്നാലെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ അള്‍ട്രോസിലും ഈ സംവിധാനം ഒരുക്കുമെന്നാണ് സൂചനകള്‍

Next Story

Related Stories