ഓട്ടോമൊബൈല്‍

വോൾവോയുടെ ഏറ്റവും വിലക്കുറവുള്ള എസ്‌യുവി ഇന്ത്യയിൽ; വില 40 ലക്ഷം

വോൾവോയുടെ ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള എസ്‌യുവി വിപണിയിലെത്തി. 39.9 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. ഏറ്റവുമുയർന്ന പതിപ്പായ ആർ-ഡിസൈൻ വേരിയന്റാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്.

എക്സ്‌സി60യുടെ ഡിസൈൻ സംവിശേഷതകളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നിർമിക്കപ്പെട്ട ഈ എസ്‌യുവിയിൽ 2 ലിറ്റർ ശേഷിയുള്ള ഡി4 ഡീസൽ എൻജിനാണ് ഘടിപ്പിച്ചിരിക്കുന്നത്. ഈ 4 സിലിണ്ടർ എൻജിൻ 190 പിഎസ് കരുത്തുൽപ്പാദിപ്പിക്കുന്നു. 400 എൻഎം ആണ് ടോർക്ക്. മണിക്കൂറിൽ 210 കിലോമീറ്റർ വേഗത പിടിക്കാൻ വാഹനത്തിന് സാധിക്കും. ഒരു 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് വാഹനത്തിൽ ചേര്‍ത്തിട്ടുള്ളത്.

വിലക്കുറവ് വിൽപ്പനയെ സഹായിക്കുമെന്നാണ് വോള്‍വോയുടെ പ്രതീക്ഷ. തുടക്കത്തിൽ ഇന്ത്യന്‍ വിപണിയിൽ 200 എസ്‌യുവികളാണ് വിൽക്കുക. ബുക്കിങ് മെയ് മാസത്തില്‍ തന്നെ തുടങ്ങിയിരുന്നു. രാജ്യത്ത് അതിസമ്പന്നരുടെ പുഷ്കലകാലമായതിനാൽ‌ ആഡംബരക്കാറുകളുടെ വിൽപന വൻതോതിൽ കൂടുന്നതിന്റെ സാഹചര്യത്തിലാണ് വോൾവോ വിപണിസാന്നിധ്യം വർധിപ്പിക്കുന്നത്.

9 ഇഞ്ച് ടച്ച്സ്ക്രീൻ സംവിധാനമാണ് കാറിലുള്ളത്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ നേവിഗേഷൻ തുടങ്ങിയ ഫീച്ചറുകൾ ഇതിൽ ചേർത്തിരിക്കുന്നു. കീലെസ്സ് എൻട്രി, ഇഗ്നീഷ്യൻ സംവിധാനവും കാറിലുണ്ട്. ഹാർമൻ കാർഡൻ സ്റ്റീരിയോ സിസ്റ്റവും ചേർത്തിരിക്കുന്നു.

വയർലെസ് ചാർജിങ്, പവർ ടെയ്‌ൽഗേറ്റ്, പനോരമിക് സൺറൂഫ്, മെമറി ഫങ്ഷനോടു കൂടിയ പവേഡ് ഡ്രൈവർ സീറ്റ്, ഹീറ്റഡ് ഫ്രണ്ട്-റിയർ സീറ്റുകൾ തുടങ്ങിയ സന്നാഹങ്ങളും വാഹനത്തിലുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍