ഓട്ടോമൊബൈല്‍

യമഹയുടെ ‘എംടി-15 ‘മാര്‍ച്ച് 15ന് നിരത്തുകളിലെത്തും

യമഹയുടെ തന്നെ സ്പോര്‍ട്സ് ബൈക്കായയ ആര്‍15 വി3.0-യുമായി സാങ്കേതികമായി ഏറെ സമാനതകളുണ്ട്.

യമഹ നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ ശ്രേണിയിലേക്ക് എംടി-15 എത്തുന്നു.കാഴ്ചയില്‍ നേക്കഡ് സ്ട്രീറ്റ് ഫൈറ്ററിന്റെ എല്ലാ ഭാവങ്ങളും പ്രകടമാക്കുന്ന വാഹനത്തിന് യമഹയുടെ തന്നെ സ്പോര്‍ട്സ് ബൈക്കായയ ആര്‍15 വി3.0-യുമായി സാങ്കേതികമായി ഏറെ സമാനതകളുണ്ട്.

പുതിതായി ഡിസൈന്‍ ചെയ്ത ഫുള്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡിജിറ്റല്‍ ഇന്‍ട്രുമെന്റ് കണ്‍സോള്‍, മസ്‌കുലാര്‍ ഫ്യുവല്‍ ടാങ്ക് തുടങ്ങിയവ ബൈക്കിനെ വേറിട്ടതാക്കുന്നു.155 സിസി സിംഗിള്‍ സിലണ്ടര്‍ എന്‍ജിനാണ് ബൈക്കിന്റെ ഹൃദയം. 19.3 ബിഎച്ച്പി പവറും 15 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും.

മാര്‍ച്ച് 15ന് എംടി-15 നിരത്തിലിറങ്ങും. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. മുന്നില്‍ ടെലിസ്‌കോപികും പിന്നില്‍ മോണോഷോക്ക് സസ്‌പെഷനുമാണ് സസ്പന്‍ഷന്‍. മുന്നില്‍ 267 എംഎം, പിന്നില്‍ 220ം എംഎം ഡിസ്‌ക് ബ്രേക്കിനൊപ്പം എബിഎസ് സുരക്ഷയും ഈ ബൈക്കില്‍ നല്‍കുന്നുണ്ട്. 5,000 രൂപ മുന്‍കൂര്‍ പണമടച്ച് MT-15 ബൈക്കിന്റെ പ്രീബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ നേരത്തെ സ്വീകരിച്ചു തുടങ്ങിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍