TopTop
Begin typing your search above and press return to search.

ആക്ടീവ 5ജി, സിബി ഷൈന്‍ മോഡലുകളുടെ ലിമിറ്റഡ് എഡിഷനുകള്‍ പുറത്തിറക്കി

ആക്ടീവ 5ജി, സിബി ഷൈന്‍ മോഡലുകളുടെ ലിമിറ്റഡ് എഡിഷനുകള്‍ പുറത്തിറക്കി
വിപണിയില്‍ ആവേശം തീര്‍ത്ത് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആക്ടീവ 5ജി, സിബി ഷൈന്‍ എന്നിവയുടെ ലിമിറ്റഡ് എഡിഷന്‍ മോഡലുകള്‍ പുറത്തിറക്കി. ആക്ടീവയുടെ 5ജി ലിമിറ്റഡ് പുതിയ 10 പതിപ്പ് പ്രീമിയം സ്റ്റൈല്‍ എഡിഷനുകളുമായാണ് എത്തുന്നത്. മാറ്റ് സെലെന്‍ സില്‍വറോടു കൂടിയ പേള്‍ പ്രെഷ്യസ് വൈറ്റ്, പേള്‍ ഇഗ്നിയസ് ബ്ലാക്കോടു കൂടിയ സ്രോടിയം സില്‍വര്‍ മെറ്റാലിക് എന്നീ ഇരട്ടകളര്‍ ഓപ്ഷനുകളില്‍ ഹോണ്ട 5ജി ലിമിറ്റഡ് എഡിഷന്‍ ലഭ്യമാകും. ലിമിറ്റഡ് എഡിഷന്‍ സിബി ഷൈന്‍ അഞ്ച് പുതിയ പ്രീമിയം സ്റ്റൈല്‍ കൂട്ടിച്ചേര്‍ക്കലുകളോടെയാണ് എത്തുന്നത്. ഇംപീരിയല്‍ റെഡ് മെറ്റാലിക്ക് ചേര്‍ കറുപ്പ് നിറത്തോടൊപ്പം തന്നെ സ്പിയര്‍ സില്‍വര്‍ മെറ്റാലിക്ക് ചേര്‍ കറുപ്പ് നിറത്തിലും സിബി ഷൈന്‍ ലിമിറ്റഡ് എഡിഷന്‍ ലഭ്യമാകും.









ആക്ടീവ 5ജി, സിബി ഷൈന്‍ മോഡലുകളുടെ പ്രീമിയം സ്റ്റൈല്‍ ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കിയത്  ഉപഭോക്താക്കള്‍ക്ക് ഇരട്ടി മധുരം നല്‍കുമെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റായ യാദവീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു. ലിമിറ്റഡ് എഡിഷന് ആക്ടീവ 5ജിയുടെ വില 55,032 രൂപ മുതലാണ് (ഡെല്‍ഹി എക്സ് ഷോറൂം) കറുപ്പില്‍ ഇംപീരിയല്‍ റെഡ് മെറ്റാലിക്കും സ്പിയര്‍ സില്‍വര്‍ മെറ്റാലിക്കും ചേര്‍ത്തെു സിബി ഷൈന്‍ ലിമിറ്റഡ് എഡിഷന്‍ മോഡലിന് 59,083 രൂപ മുതലാണ്. (ഡെല്‍ഹി എക്സ് ഷോറൂം).

Next Story

Related Stories