ഓട്ടോമൊബൈല്‍

മാസ് ലുക്കില്‍ പറക്കാന്‍ ലക്‌സസ് എത്തി; വില 1.77 കോടി രൂപ

ആഡംബര കാര്‍ നിര്‍മാതാക്കളായ ലെക്‌സസ് തങ്ങളുടെ 2018 ലെ മോഡലായ എല്‍.എസ് 500എച്ച് ഇന്ത്യയില്‍ അവതരിപ്പിച്ചു. പ്രധാനമായും മൂന്ന് മോഡലുകളിലാണ് ലെക്‌സസ് എത്തുന്നത്. ലക്ഷ്വറി (1.77 കോടി രൂപ), അള്‍ട്രാ ലക്ഷ്വറി (1.82 കോടി രൂപ), ഡിസ്റ്റിന്‍ക്ട് (1.93 കോടി രൂപ). ലക്‌സസ് വാഹനങ്ങളുടെ മികവ് അറിയാവുന്നതു കൊണ്ടുതന്നെ ഈ വില ആരാധകരെ നിരാശപ്പെടുത്തില്ല.

മാസ് ലുക്ക്…
വാഹനം അല്‍പ്പം ഹെവി ആണെങ്കിലും മാസ് ലുക്കാണ്. 5,235 മില്ലീമീറ്റര്‍ നീളവും, 1,900 മില്ലീമീറ്റര്‍ വീതിയുമുണ്ട് ലെക്‌സസ് 2018ന്. 3,125 മില്ലീമീറ്ററാണ് വീല്‍ ബേസ്. 20 ഇഞ്ച് അലോയ് വീല്‍ എന്നിവ വാഹനത്തിന് സ്മൂത്ത് റൈഡ് സമ്മാനിക്കും. മുന്നിലെ ഗ്രില്‍ ഭാഗവും, എല്‍.ഇ.ഡി ഹെഡ് ലാംപും പ്രീമിയം ലുക്കാണ് ലെക്‌സസിന് നല്‍കുന്നത്.

"</p

പറക്കും ലക്‌സസ്…
ലെക്‌സസ് എല്‍.എസ് 500എച്ചിന്റെ 3.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍, രണ്ട് ഇലക്ട്രിക് മോട്ടോറുകളുടെ സഹായത്തോടെ 354 ബി.എച്ച്.പി കരുത്താണ് പുറപ്പെടുവിക്കുന്നത്. 10 സ്പീഡ് ഓട്ടോ ട്രാന്‍സ്മിഷനാണ് വാഹനത്തിനുള്ളത്. ലെക്‌സസ് നടത്തിയ ഔദ്യോഗിക പരീക്ഷണം അനുസരിച്ച് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്ററെത്താന്‍ ലെക്‌സസിന് വെറും 5.4 സെക്കന്റ് മതി.

അറേഞ്ച്‌മെന്റ് സൂപ്പര്‍..
വാഹനത്തിന്റെ ഓരോ ഭാഗത്തിനും ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങള്‍ വളരെ വ്യത്യസ്തമാണ്. അതില്‍ മുന്‍ സീറ്റുകളുടെ ക്രമീകരണം എടുത്തു പറയേണ്ടവയാണ്. 28 രീതിയല്‍ ക്രമീകരിക്കാവുന്ന രീതിയിലാണ് സീറ്റുകളുടെ രൂപകല്‍പ്പന. 48 ഡിഗ്രി വരെ ചരിക്കാവുന്ന സീറ്റിംഗ് സംവിധാനമാണ് മുന്നിലുള്ളത്. മാത്രമല്ല ആവശ്യാനുസരണം ഫൂട്ട് റെസ്റ്റ് ചെയ്യാനുമാകും.

"</p

ഇതിനോടൊപ്പം തന്നെ എയര്‍ സസ്‌പെന്‍ഷനും, ഓട്ടോമാറ്റിക് മസാജിംഗ് സംവിധാനവുമുണ്ട്. മാത്രമല്ല, 400 വാട്ട് സ്പീക്കര്‍ സറൗണ്ട് സിസ്റ്റവും വാഹനത്തിലുണ്ട്. മേഴ്‌സിഡസ് മേബാക്ക് എസ് 500നോടൊപ്പമായിരിക്കും ലെക്‌സസ് മത്സരിക്കുക. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ വാഹനം ലഭ്യമായിത്തുടങ്ങും എന്നാണ് കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്.

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍