TopTop
Begin typing your search above and press return to search.

ലോകത്തെ നടുക്കിയ ചില ആകാശക്കുരുതികള്‍

ലോകത്തെ നടുക്കിയ ചില ആകാശക്കുരുതികള്‍

വാഷിംഗ്ടണ്‍ പോസ്റ്റ്

1955
വിയന്നയില്‍ നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് യാത്രയായ എല്‍ അല്‍ ഫ്‌ളൈറ്റ് 402, ബള്‍ഗേറിയന്‍ വ്യോമപാതയിലേക്ക് പ്രവേശിച്ചയുടനെ രണ്ട് ബള്‍ഗേറിയന്‍ ഫൈറ്റേഴ്‌സിന്റെ ഗണ്‍പോയിന്റിലാകുന്നു. താമസിച്ചില്ല, വെടിയുതിരാന്‍. 58 യാത്രക്കാരുടെ ജിവന്‍ കത്തിയെരിയിച്ചുകൊണ്ട് വിമാനം ഒരു തീഗോളമായി മാറി.1973
ലിബിയന്‍ അറബ് എയര്‍ലൈന്‍ 114, അന്ന് ട്രിപ്പോളിയില്‍ നിന്ന് കെയ്‌റോയിലേക്കാണ് ചിറക് വിരിച്ചത്. പൊടുന്നനെ ലിബിയയില്‍ വീശിയടിച്ച മണല്‍ക്കാറ്റില്‍ വിമാനത്തിന്റെ ഗതി തെറ്റി. ഇസ്രയേല്‍ ആകാശാതിര്‍ത്തി കടന്നെത്തിയ വിമാനത്തെ തേടി പാഞ്ഞെത്തിയത് ഇസ്രയേലിന്റെ രണ്ട് ഫാന്‍റം ഫൈറ്റര്‍ ജെറ്റുകള്‍. ഈജിപ്ഷ്യന്‍ മിഗ് ആണെന്ന് തെറ്റിദ്ധരിച്ച ഇസ്രയേലിന്റെ മിസൈല്‍ ആക്രമണം വൈകിയില്ല. സിനായി മരുഭൂമിയില്‍ കത്തിത്തീര്‍ന്ന വിമാനത്തില്‍ നിന്ന് രക്ഷപ്പെട്ടത് 113 യാത്രക്കാരിലെ വെറും അഞ്ചുപേര്‍.1980
ഇന്നും സംശയം അവശേഷിപ്പിക്കുന്നൊരു വിമാനദുരന്തം. ഇറ്റാവിയ എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റ് നമ്പര്‍ 780 ആണ് ഈ ദുരന്തത്തില്‍ തകര്‍ന്നത്. 81 യാത്രക്കാരുമായാണ് ആ ഇറ്റാലിയന്‍ ആഭ്യന്തര വിമാനം ബോലോഗ്നയില്‍ നിന്നും പലേര്‍മോയിലേക്ക് പറന്നത്. എന്നാല്‍ വിധി വിമാനത്തിന് അതിന്റെ ലക്ഷ്യത്തിലെത്താന്‍ അനുവദിച്ചില്ല. ഒരു മനുഷ്യജീവന്‍പോലും അവശേഷിപ്പിക്കാതെ ടൈറെനിയന്‍ കടലില്‍ ആ യാത്ര ഒടുങ്ങി. ഇന്നുവരെ ആവസാനിച്ചിട്ടില്ലാത്തൊരു തര്‍ക്കം അവശേഷിപ്പിച്ചായിരുന്നു ആ ദുരന്തം അന്ന് സംഭവിച്ചത്. തീവ്രവാദി ആക്രമണം എന്നായിരുന്നു ആദ്യം നടന്ന അന്വേഷണത്തില്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് നടന്ന അന്വേഷണം വിരല്‍ ചൂണ്ടിയത് മറ്റൊരു വസ്തുതയിലേക്കായിരുന്നു. നാറ്റോയുടെ ഫൈറ്റര്‍ ജറ്റുകളും ലിബിയന്‍ മിഗ്ഗുകളും തമ്മില്‍ നടന്ന ആകാശപ്പോരിനിടയിലേക്ക് അബദ്ധത്തില്‍ അകപ്പെടുകയായിരുന്നു വിമാനം. ഇറ്റാലിയന്‍ സേനയേയും അവരുടെ സീക്രട്ട് സര്‍വീസ് ഏജന്‍സിയേയും മനപ്പൂര്‍വം ഭയപ്പെടുത്താനുള്ള ഒരു മുന്നറിയിപ്പായിരുന്നു അന്നത്തെ ദുരന്തത്തിലൂടെ ലക്ഷ്യം വച്ചതെന്നും പറയുന്നു.1983
സെപ്തംബര്‍ ഒന്നിന് ന്യുയോര്‍ക്കില്‍ നിന്ന് സോളിലേക്കുള്ള യാത്രയിലായിരുന്നു കൊറിയന്‍ എയര്‍ലൈന്‍സ് ആയ കെ എ എല്‍-007.അലാസ്‌കയില്‍ ചെറിയ ഇടവേളയ്ക്കായി ഇറക്കിയ വിമാനം തുടര്‍ന്ന് അതിന്റെ അനുവദനീയമായ വ്യോമമാര്‍ഗ്ഗത്തില്‍ നിന്ന് വ്യതിചലിച്ച് സോവിയറ്റ് അധീനതയിലൂടെയാണ് യാത്ര തുടര്‍ന്നത്. അനുവാദമില്ലാതെ കടന്നെത്തിയ വിമാനത്തിന് വഴിമുടക്കി കൊണ്ട് സോവിയറ്റ് ഫൈറ്റര്‍ ജെറ്റുകളെത്തി. സഞ്ചാരപഥം മാറ്റിപ്പോകാന്‍ മുന്നറിയിപ്പു നല്‍കി. എന്നാല്‍ ഇതിനോട് പ്രതികരിക്കാതിരുന്ന പൈലറ്റിന്റെ നടപടിയോട് മറുപടി പറഞ്ഞത് സോവിയറ്റ് മിസൈലുകളായിരുന്നു. 61 അമേരിക്കക്കാരുള്‍പ്പെടെ 269 മനുഷ്യര്‍ക്കായിരുന്നു അന്ന് ജീവന്‍ നഷ്ടമായത്.1988
അമേരിക്കയുടെ തെറ്റായ തീരുമാനത്തിലൂടെ 290 മനുഷ്യരുടെ ജീവനെടുത്ത് തകര്‍ന്നു വീഴാനായിരുന്നു ഇറാന്റെ എയര്‍ഫൈറ്റ് 655-ന്റെ യോഗം. ഇറാനിയന്‍ വെസ്സല്‍സിനെ നോട്ടമിട്ട് പേര്‍ഷ്യന്‍ ഗള്‍ഫ് കടലില്‍ നങ്കൂരമിട്ടിരുന്ന അമേരിക്കയുടെ മിസൈല്‍ ക്രൂയ്‌സര്‍ യുഎസ്എസ് വിന്‍സെനസിന് ദുബായിലേക്കുള്ള യാത്രയിലായ വിമാനത്തിന്റെ വേഗത കുറഞ്ഞുള്ള സഞ്ചാരം ശത്രുവിന്റെ ആക്രമണപദ്ധതിയായിട്ടാണ് തോന്നിയത്. പിന്നെ അമാന്തിച്ചില്ല;വിമാനത്തിന് നേരെ മിസൈല്‍ തൊടുക്കാന്‍.


Next Story

Related Stories