TopTop
Begin typing your search above and press return to search.

അയോധ്യ: സമവായത്തിന്റെ സമയം അവസാനിച്ചിരിക്കുന്നു; കോടതികള്‍ രാമക്ഷേത്രത്തിന് എതിരെന്നും സന്യാസി സമ്മേളനം

അയോധ്യ: സമവായത്തിന്റെ സമയം അവസാനിച്ചിരിക്കുന്നു; കോടതികള്‍ രാമക്ഷേത്രത്തിന് എതിരെന്നും സന്യാസി സമ്മേളനം

അയോധ്യയില്‍ രാമകഷേത്രം നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ വഴിയൊരുക്കണമെന്ന് അഖില ഭാരതീയ സന്യാസി സമിതി. ന്യൂഡല്‍ഹിയില്‍ ശനിയാഴ്ച ആരംഭിച്ച സന്യാസിമാരുടെ യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കോടതികള്‍ക്ക് രാമക്ഷേത്ര വിരുദ്ധ നിലപാടാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി രാമന്റെ അവതാരമാണെന്നും യോഗത്തില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നു. ഈ സാഹചര്യത്തിൽ ആവശ്യങ്ങള്‍ അദ്ദേഹത്തിന് മുന്നിലെത്തിക്കണമെന്നും അഖില ഭാരതീയ സന്യാസി സമിതിയുടെ യോഗം വിലയിരുത്തി

അതേസമയം, ചര്‍ച്ചകളിലൂടെ സമവായത്തിലെത്തി രാമ ക്ഷേത്രം നിര്‍മിക്കാമെന്നുള്ള സാഹചര്യം അവസാനിച്ചിരിക്കുന്നു എന്നായിരുന്നു വാജ്‌പേയ് സര്‍ക്കാരിലെ മന്ത്രികൂടിയായിരുന്ന സ്വാമി ചിന്‍മയാനന്ദയുടെ പ്രതികരണം. രാമക്ഷേത്ര നിര്‍മാണത്തിനായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നും യോഗത്തില്‍ പങ്കെടുത്ത ഭുരിഭാഗം പേരും അഭിപ്രായപ്പെട്ടു.

രാമക്ഷേത്ര നിര്‍മാണത്തിനായി സര്‍ക്കാര്‍ നിയമ ഓര്‍ഡിനന്‍സ് ഇറക്കി ഇടപെടണമെന്ന ആര്‍എസ് എസ് നിലപാട് വ്യക്തമാക്കിയതിന് പിറകെയാണ് അഖില ഭാരതീയ സന്യാസി സമിതിയിലെ അഭിപ്രായ പ്രകടനങ്ങള്‍. അതേസമയം, അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്ര നിര്‍മാണം നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഡിസംബറില്‍ ആരംഭിക്കുമെന്ന് രാം ജന്മഭുമി ന്യാസ് പ്രസിഡന്റ്ും മുന്‍ ബിജെപി എംപിയുമായ റാം വിലാസ് വേദാന്തിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനായി പ്രത്യേക ഓര്‍ഡിനന്‍സ് വേണ്ടിവരില്ല. പരസ്പര ധാരണയോടെ അയോധ്യയില്‍ രാമ ക്ഷേത്രവും ലഖ്നൗവില്‍ മസ്ജിദും നിര്‍മിക്കുമെന്നുമായിരുന്നു അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണം. ഇല്ലെങ്കില്‍ 1992ലെ പ്രക്ഷോഭം ആവര്‍ത്തിക്കുമെന്നുമായിരുന്നു ആര്‍എസ്എസ് ഭീഷണി. രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഇനിയും കാത്തിരിക്കാനാവില്ലെന്നുമായിരുന്നു ആര്‍എസ്എസ് നേതാവ് സുരേഷ് ഭയ്യാജി ജോഷി കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

https://www.azhimukham.com/kerala-rss-and-ayyappa-karmasamithi-plans-big-protest-in-sabarimala-women-entry-reports-kr-dhanya/

https://www.azhimukham.com/india-if-centre-doesnt-bring-ordinance-for-ramtemple-ayodhya-1992-repeat-rss/


Next Story

Related Stories