TopTop
Begin typing your search above and press return to search.

ലണ്ടന് മേല്‍ ന്യൂയോര്‍ക്കിന്റെ പടയോട്ടം

ലണ്ടന് മേല്‍ ന്യൂയോര്‍ക്കിന്റെ പടയോട്ടം
ജോണ്‍ ഗ്ലോവര്‍
(ബ്ലൂംബര്‍ഗ് ന്യൂസ്)


യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്റെ സ്ഥാനത്തെ ചൊല്ലിയുള്ള അപവാദങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ശേഷം ലണ്ടന്, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തികകേന്ദ്രത്തിന്റെ കിരീടം ആദ്യമായി ന്യൂയോര്‍ക്കിന് വിട്ടുകൊടുക്കേണ്ടി വന്നു.


ആഗോള സാമ്പത്തിക കേന്ദ്രങ്ങളുടെ പട്ടികസമാഹരിക്കുന്ന Z/Yen ഗ്രൂപ്പിന്റെ ചെയര്‍മാനായ മൈക്കിള്‍ മൈനെല്ലിയുടെ അഭിപ്രായ പ്രകാരം '
സ്ഥിതിവിവരക്കണക്കുപ്രകാരം, നിസ്സാരമായ രണ്ടു പോയന്റിന്റെ വിജയവുമായാണ് ന്യൂയോര്‍ക്ക് ഇരിക്കുന്നത്. പ്രധാനപ്പെട്ട ഏഷ്യന്‍ കേന്ദ്രങ്ങളായ ഹോങ്കൊങ്ങും സിംഗപ്പൂരും ഏറ്റവും മുകളിലുള്ള രണ്ടു കേന്ദ്രങ്ങളും തമ്മിലുള്ള വ്യത്യാസം ആയിരത്തില്‍ മുപ്പത് പോയന്റിലും കുറവായാണ് പട്ടികയില്‍ കാണുന്നത് ( 30/1000)".


ബാങ്കുകള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ആവശ്യമില്ലാത്ത ഇന്‍ഷുറന്‍സ് വില്‍പ്പന നടത്തിയും സാമ്പത്തിക അളവുകോലുകളിലും വ്യവഹാരത്തിലെ നഷ്ടങ്ങളിലും കൃത്രിമപ്പണി കാണിച്ചും ദുരുപയോഗം ചെയ്യുന്നത് ലണ്ടന്റെ ഒരുകാലത്ത് പേരുകേട്ട സത്യസന്ധതക്ക് കോട്ടം വരുത്തിയിരിക്കുകയാണ്. യൂറോപ്യന്‍ യൂണിയന്റെ വിപണിയിലുള്ള കൈകടത്തലുമായി ബന്ധപ്പെട്ട പ്രശനത്തിന്റെ പേരില്‍ യൂണിയനിലെ ലണ്ടന്റെ അംഗത്വം അഭിപ്രായവോട്ടെടുപ്പിന് വിടാനുള്ള ചര്‍ച്ചകള്‍ വരെ നടന്നിരുന്നു.
പട്ടിക തുടങ്ങിയ കാലം മുതല്‍ക്കേത്തന്നെ ഉന്നതസ്ഥാനത്തിനുവേണ്ടി ലണ്ടന്റെ പുറകില്‍ ഓടാന്‍ തുടങ്ങിയതാണ് ന്യൂയോര്‍ക്ക്. ആദ്യത്തെ 50 സ്ഥാനങ്ങളിലുള്ള കേന്ദ്രങ്ങളില്‍ ഏറ്റവും വലിയ വീഴ്ച പറ്റിയ ബ്രിട്ടന്‍ (10 പോയന്റ് ) തല കുനിച്ചപ്പോള്‍ ന്യൂയോര്‍ക്ക് തന്റെ ഏഴു പോയിന്റുമായ് കുതിച്ച് ഒന്നാം സ്ഥാനം നേടുകയായിരുന്നു.


'വരുന്ന എല്ലാവരോടും ഒരുപോലെ പെരുമാറാനും ഒരേപോലെ മത്സരിക്കാനുള്ള സാഹചര്യം ഒരുക്കാനും ലണ്ടന്‍ തയ്യാറാവണം. ന്യൂയോര്‍ക്കിനേയും ഹോങ്കോങ്ങിനേയും പോലെ മെച്ചപ്പെട്ട ആഭ്യന്തര വിപണിയില്ലാത്ത ലണ്ടന്‍ സിംഗപ്പൂരിയന്‍ നഗരങ്ങളെപ്പോലെ പ്രവര്‍ത്തിക്കുകയോ അല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്റെ ആഭ്യന്തര വിപണി ഉപയോഗപ്പെടുത്തുകയോ വേണം.' മൈക്കിള്‍ മൈനെല്ലി അഭിപ്രായപ്പെട്ടു.


ഓണ്‍ലൈന്‍ സര്‍വേയില്‍ നിന്നുള്ള ഉത്തരങ്ങളില്‍ നിന്നാണ് ആറു മാസം കൂടുമ്പോള്‍ പുതുക്കുന്ന ഈ പട്ടിക വിവരങ്ങള്‍ ശേഖരിക്കുന്നത് (ഇതുവരെ 15 പതിപ്പുകള്‍ പുറത്തിറക്കിയിട്ടുണ്ട്). ടെലികമ്മ്യൂണിക്കേഷന്‍ പോലുള്ള മേഖലയിലെ സ്ഥാനം നിര്‍ണ്ണയിക്കാന്‍ പുറമേ നിന്നുള്ള വിവരങ്ങളും ഇവര്‍ ഉപയോഗിക്കാറുണ്ട്. വിപണി സാഹചര്യങ്ങള്‍, സാമ്പത്തികം, ആന്തര ഘടന, മാനവ മൂലധനം (ഹ്യൂമന്‍ കാപ്പിറ്റല്‍) ജനാഭിപ്രായം എന്നിങ്ങനെ വിശാലമായ മേഖലകളില്‍ ഗവേഷണം നടത്തിയാണ് 2007-ല്‍ പ്രസിദ്ധീകരണം തുടങ്ങിയ ഈ പട്ടിക പുറത്തിറങ്ങുന്നത്.
'സന്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കാനും വാണിജ്യത്തേയും ഉപഭോക്താക്കളേയും പിന്തുണക്കാനും പ്രാപ്തമായ ഒരു ബാങ്കിംഗ് മേഖലയെ വളര്‍ത്തിയെടുക്കാന്‍ തീരുമാനിച്ചിരിക്കയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍. ഈ മേഖലയിലെ മത്സരവും പ്രശ്‌നങ്ങളും പഠിക്കാനും അതു മനസ്സിലാക്കി പ്രവര്‍ത്തിക്കാനും ഉത്തരവാദിത്വവും സ്വയം നിലനില്‍ക്കാനും സാധിക്കുന്ന ഒരു സാമ്പത്തിക മേഖലയുടെ ചട്ടക്കൂടായി മാറാനും ഈ ബാങ്കുകള്‍ക്ക് സാധിക്കും'. സര്‍ക്കാര്‍ ഖജനാവ് പുറത്തിറക്കിയ പ്രസ്താവനക്കുറിപ്പില്‍ നിറയെ പ്രത്യാശയയുടെ മിന്നാമിനുങ്ങുകളായിരുന്നു.


കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെയുള്ള 24 മാസങ്ങളില്‍ മൂവായിരത്തിലധികം സാമ്പത്തിക വിദ്ധഗ്ദന്‍മാരാണ് 25,441-ലധികം മൂല്യനിര്‍ണ്ണയങ്ങളുമായി മുന്നോട്ടു വന്നത്. ഈ പട്ടികയുടെ മതിപ്പ് തെളിയിക്കാന്‍ വേറെന്തു വേണം?


Next Story

Related Stories