TopTop
Begin typing your search above and press return to search.

കടങ്കഥ പോലെ ഒരു കൊലപാതകം

കടങ്കഥ പോലെ ഒരു കൊലപാതകം

ടീം അഴിമുഖം

ആലപ്പുഴ ജില്ലയിലെ തുറവൂര്‍ ഗ്രാമത്തിലെ ചാവടി എന്ന സ്ഥലത്തെ പലചരക്ക് കടയിലേക്ക് മൂന്ന് പെണ്‍കുട്ടികള്‍ ഓടിക്കയറിയപ്പോള്‍ അസ്വഭാവികമായി ആര്‍ക്കും ഒന്നും തോന്നിയില്ല. നായയെ പേടിച്ച് ആണ്‍-പെണ്‍ വ്യത്യാസില്ലാതെ പലരും ഓടുന്നത് അവിടെ പുതിയ സംഭവമല്ല. വിയര്‍ത്ത് കുളിച്ച് എത്തിയ മൂവരുടേയും കണ്ണുകളില്‍ ഭയം നിറഞ്ഞ് നിന്നിരുന്നു. സംസാരിക്കാന്‍ പോലും കഴിയാതിരുന്ന കുട്ടികള്‍ക്ക് ഓരോ ഗ്ലാസ് വെള്ളം നല്‍കി കഴിഞ്ഞപ്പോള്‍ള്‍ള്‍ വെട്ടി, വെട്ടിിിഎന്ന് ഒരാള്‍ കരച്ചിലോടെയാണ് പറഞ്ഞ് തുടങ്ങിയപ്പോള്‍ സംഭവം പന്തിയല്ലെന്ന് ചുറ്റും നിന്നവര്‍ക്ക് മനസിലായി. സുറുമിയെ ഒരാള്‍ വെട്ടിയെന്ന് തുറന്ന് പറഞ്ഞതോടെ കുടട്ടികള്‍ ചൂണ്ടിയ ദിക്കിലേക്ക് പോയവര്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ചയായിരുന്നു.

സ്‌ക്കൂള്‍ യൂണിഫോം ധരിച്ച പെണ്‍കുട്ടി ചോരയില്‍ കുളിച്ച് വീണ് കിടക്കുന്നു. കഴുത്ത് അറ്റനിലയിലാണ്, അറുപത് വയസ് കഴിഞ്ഞ മറ്റൊരാള്‍ക്കും ഗുരുതരമായി വെട്ടേറ്റിരിക്കുന്നു. അടയ്ക്കാ വെട്ടുന്നത് പോലെയുള്ള കത്തിയുമായി ഒരാള്‍ അവിടെ ചുറ്റിനടക്കുകയാണ്. തെറിച്ച് വീണ ചോര അയാളുടെ ദേഹത്തുണ്ടായിരുന്നു. അങ്ങാടിക്ക് മുന്നില്‍ ആളുകളുടെ കണ്‍മുന്നില്‍ വച്ച് 2009 മെയ് 27 ന് രാവിലെ ഒന്‍പത് മണിയോടെയാണ് കൊലപാതകം നടന്നത്.

കൂട്ടുകാരികളോടൊപ്പം സ്‌ക്കൂളിലേക്ക് പോയ സുറുമിയെ ഷാജിയെന്ന ആള്‍ വെട്ടികൊന്നതായും തടസം പിടിക്കാന്‍ ചെന്ന ചാവടി നദീറ ടെക്‌സ്‌റ്റൈല്‍സ് ഉടമ ഇസ്മയില്‍ (63)നെ വെട്ടിവീഴ്ത്തിയെന്നുമുള്ള വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. ഇല്ലിക്കല്‍ വീട്ടില്‍ ഷാജി (32) എന്നയാള്‍ തട്ടമിട്ട പെണ്‍കുട്ടിയെ കൊന്നു എന്ന വാര്‍ത്ത വലിയകോലാഹലത്തിന് വെടിമരുന്നാണെന്ന് മനസിലാക്കിയതോടെ വന്‍ പോലീസ് സംഘമാണ് സംഭവസ്ഥലത്ത് എത്തിയത്. സുറുമിയേയും ഇസ്മയിലിനേയും ആശുപത്രിയിലേക്ക് മാറ്റുകയും ഷാജിയില്‍ നിന്ന് കത്തി വാങ്ങി അറസ്റ്റ് ചെയ്ത് ജീപ്പിലേക്ക് കയറ്റുമ്പോഴും കൊലപാതകത്തിന്റെ കാരണം ഊഹാപോഹങ്ങളില്‍ പറന്ന് നടന്നു. രണ്ടാഴ്ച പോലീസ് ചാവടിയില്‍ ക്യാമ്പ് ചെയ്തു.

ഇസ്മയിലിനെ വെട്ടിയത് സുറുമിയെ ആക്രമിച്ചത് തടയാന്‍ ശ്രമിച്ചതിനായിരുന്നു. എന്നാല്‍ സുറുമിയെ വെട്ടിയത് എന്തിനാണെന്ന് ആര്‍ക്കുമറിയില്ല. സംഭവസ്ഥലത്ത് വച്ച് തന്നെ സുറുമിയും അന്നേ ദിനം വൈകിട്ട് ആശുപത്രിക്കിടക്കയില്‍ വച്ച് ഇസ്മയിലിന്റേയും മരണം സംഭവിച്ചു. ഷാജി മുറുക്കാന്‍ കട നടത്തുകയാണെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉത്തരേന്ത്യയില്‍ പണിക്ക് പോയതാണെന്നതുമല്ലാതെ പ്രതിയെക്കുറിച്ച് ആര്‍ക്കും വ്യക്തമായ ധാരണയില്ല. പൊതുവേ ആരോടും സംസാരിക്കാന്‍ കൂട്ടാക്കാത്ത ഷാജി പോലീസ് സ്‌റ്റേഷനിലും മൗനത്തിന്റെ ചിറ മുറിച്ചില്ല. എന്ത് ചോദിച്ചാലും തലകുനിച്ച് നില്‍ക്കുന്ന 32കാരന്‍ കുത്തിയതോട് പോലീസിന് മുന്നില്‍ വലിയ ചോദ്യചിഹ്നഹ്‌നമായി. കുട്ടന്‍പിള്ളമാര്‍ പണി പതിനെട്ടും നോക്കിയിട്ടും അയാള്‍ ഒരക്ഷരം പോലും ഉരിയാടിയില്ല.

പെണ്‍കുട്ടികളുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുന്ന ആളാണോ എന്നായിരുന്നു അടുത്ത അന്വേഷണം. ചാവടി ചാലപ്പറമ്പില്‍ പരേതനായ അഷ്‌റഫിന്റെ മകള്‍ സുറുമിയെ ഷാജി ശല്യം ചെയ്തതായി ആര്‍ക്കും അറിയില്ല. സുറുമിക്ക് രണ്ട് കുഞ്ഞനുജ•ാരാണ്. മാതാവ് സീനത്തിനൊപ്പം സുറുമിയും മറ്റു വീടുകളില്‍ പണിക്ക് പോകുന്നതായിരുന്നു കുടുംബത്തിലെ പ്രധാന വരുമാനം. അന്നും പണിക്ക് പോയ ശേഷമാണ് പഠിക്കാന്‍ പോയത്...ഒരു കുറ്റവും ചെയ്യാത്ത എന്റെ മകള്‍ക്ക് ഈ ഗതി വന്നത് എങ്ങനെയെന്ന് പോലും അറിയില്ലല്ലല്ല എന്ന് മാതാവ് സീനത്ത് പറയുന്നു.

ഷാജിയെ ജാമ്യത്തിലിറക്കാനോ കേസ് നടത്താന്‍ അഭിഭാഷകനെ നല്‍കാനോ ആരും മുന്നോട്ട് വരാതിരുന്നതിനെ തുടര്‍ന്ന് കോടതി തന്നെയായിരുന്നു നിയമസഹായത്തിനുളള ഏര്‍പ്പാട് ചെയ്തത്. മാനസികരോഗ ലക്ഷണങ്ങള്‍ മുന്‍കാലത്ത് ഉണ്ടയിരുന്നു എന്ന് തെളിയിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ആലപ്പുഴ അഡീ.സെഷന്‍ കോടജി ജഡ്ജ് കെ.എം.മുഹമ്മദ് യൂസഫ് പ്രതിക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും വിധിച്ചു.

പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് ഇസ്മയിലിന്റെ ഭാര്യ ആവശ്യപ്പെട്ടതനുസരിച്ച് സുറുമിയുടെ കുടുംബത്തിന്റെ പ്രതികരണം ആരായാന്‍ ചാവടിയിലെത്തി. കോണ്‍ഗ്രസ് നേതാവ് അബ്ദുള്‍ ഗഫൂര്‍ ഹാജിയുടെ നേതൃത്വത്തില്‍ ഫണ്ട് ശേഖരണം നടത്തി സുറുമിയുടെ കുടുംബത്തിന് ഇതിനകം പുതിയ വീട് വച്ചു നല്‍കിയിരുന്നു. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാന്‍കഴിഞ്ഞ അതേ ചോദ്യമാണ് ആ ഉമ്മയുടെ മുഖത്തുണ്ടായിരുന്നത്. മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനെക്കുറിച്ചോ പ്രതിക്ക് വധശിക്ഷ കൊടുക്കണമോ എന്നല്ല മറിച്ച് ഒരു തെറ്റും ചെയ്യാത്ത എന്റെ മോളെ എന്തിനാ കൊന്നത് എന്ന ചോദ്യമാണ് അവര്‍ ഉയര്‍ത്തിയത്. പോലീസിനും കോടതിക്കും നാട്ടുകാര്‍ക്കും ഈ ചോദ്യത്തിന് ഇതുവരെ ഉത്തരം നല്‍കാന്‍ കഴിഞ്ഞിട്ടില്ല.


Next Story

Related Stories