TopTop
Begin typing your search above and press return to search.

ചോക്‍ളേറ്റ് : മധുരം മാത്രമല്ല കാര്യം

ചോക്‍ളേറ്റ് : മധുരം മാത്രമല്ല കാര്യം

കക്കാഒ നെയ്ക്ക് (cocoa butter) ആരോഗ്യ ദായകമായ മറ്റ് ചില ഘടകങ്ങള്‍ കൂടിയുണ്ടെന്ന് ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ നെയ്യ് ശരീരത്തില്‍ ഉപയോഗിക്കുന്നത് സോറിയാസിസും, ഡെര്‍മാറ്റിറ്റീസും,എക്സിമയും വരെ ഭേദമാക്കും. ഇതിന്റെ അകത്തേക്കുള്ള ഉപയോഗം, ഫൈബ്രോമിയാല്‍ജിയ, വിട്ടുമാറാത്ത ക്ഷീണം, ഹൃദയസംബന്ധിയായ അസുഖങ്ങള്‍, അര്‍ബുദം എന്നിവയുടെ ചികിത്സയിലും ഗുണം ചെയ്യും. വൈറ്റമിനുകളും, ധാതുക്കളും, ആവശ്യമായ കൊഴുപ്പും എല്ലാം അടങ്ങിയ ഒരു പോഷകാഹാരം കൂടിയാണ് കക്കാഒ നെയ്യ്. അടുത്തിടെയായി ഇത് ചര്‍മ സംരക്ഷണ വസ്തുക്കളില്‍ ഉപയോഗിക്കുന്നുണ്ട്. പാചകത്തിലും ഇതൊരു ഗംഭീര ചേരുവയാണ്.

ചോക്ലെറ്റ് ദേവതകളുടെ ഭക്ഷണമാണെന്ന് പറയുന്നതു വെറുതെയല്ല. ഇതിന്റെ സ്വാദിനോട് കിടപിടിക്കാവുന്ന എന്തെങ്കിലും ഇനിയും കണ്ടെത്തേണ്ടിവരും. കക്കാഒ കുരുവിന്റെ ഇരുണ്ട സ്വാദുള്ള ഭാഗത്തെക്കുറിച്ച് നമുക്കെല്ലാം അറിയാമെങ്കിലും, അതിന്റെ ഇളം നിറത്തിലുള്ള ഭാഗത്തില്‍ അടങ്ങിയിരിക്കുന്ന പോഷകഗുണത്തെക്കുറിച്ച് പലര്‍ക്കും അത്രകണ്ട് ധാരണയില്ല. ചോക്ലേറ്റിന്, മിനുസവും, കൊഴുപ്പും, ഗുണവും നല്‍കുന്നത് കക്കാഒ നെയ്യാണ്. സത്യത്തില്‍, അര്‍ബുദം തടയാനും, ഹൃദയധമനി പ്രശ്നങ്ങള്‍ പരിഹരിക്കാനും, ആര്‍ത്രൈറ്റിസ് കുറക്കാനും കഴിയുന്ന കക്കാഒ മാസ് പോളിഫെനോള്‍ ഈ നെയ്യില്‍ അടങ്ങിയിട്ടുണ്ട്. സോറിയാസിസ് അടക്കമുള്ള പല രോഗങ്ങള്‍ക്കും കാരണമാകുന്ന രോഗ പ്രതിരോധ സംവിധാനത്തിലെ തകരാറുകള്‍ നിയന്ത്രിക്കാനും ഇതേ ഘടകത്തിനാകും. കക്കാഒ നെയ്യിലെ ഓലേയ്ക് ആസിഡ് ഹൃദയരോഗ സാധ്യത കുറക്കുമെന്നും ഗവേഷകര്‍ കരുതുന്നു. ഈ ആസിഡ് ഒലീവ് എണ്ണയിലും അടങ്ങിയിട്ടുണ്ട്. കുറഞ്ഞ താപനിലയില്‍ സംസ്കരിച്ചെടുത്ത കക്കാഒ നെയ്യിന് തികഞ്ഞ ഗുണം ലഭിക്കും.

പോഷകഗുണം മാത്രമല്ല, മികച്ച ചര്‍മ സംരക്ഷണ ലേപനം കൂടിയാണ് കക്കാഒ നെയ്യ്. സുഗന്ധ പൂരിതമായ ഈ നെയ്യ്, മാലിന്യങ്ങളും മറ്റും ചര്‍മ്മത്തെ കേടുവരുത്താതെ നോക്കുന്നു. ഗര്‍ഭകാലത്തുണ്ടാകുന്ന തൊലിപ്പുറമേയുള്ള വലിച്ചില്‍ പാടുകള്‍ തടയുന്നതിനും ബി1, ബി2, ബി3, സി, ഇ എന്നീ വിറ്റാമിനുകള്‍ അടങ്ങുന്ന കക്കാഒ നെയ്യ് നല്ലതാണ്. ചര്‍മ്മത്തിലേക്ക് ആഴത്തിലിറങ്ങുന്ന ഈ നെയ്യ് ചുളിവുകളും, പാടുകളും, കലകളും, നീക്കം ചെയ്യും. തണുപ്പുകാലത്ത് ഇത് ചര്‍മ്മത്തെ എണ്ണമയമുള്ളതാക്കി നിലനിര്‍ത്തും.

ഇനി ഈ നെയ്യ് ഉപയോഗിക്കേണ്ടതിനെക്കുറിച്ച് സംശയമുണ്ടാകാന്‍ വഴിയില്ല. കക്കാഒ നെയ്യിന്‍റെ വരവോടെ പട്ടുപോലുള്ള ചര്‍മ്മവും, ആരോഗ്യം നിറഞ്ഞ ശരീരവും നിങ്ങള്‍ക്ക് സ്വന്തം!

ചോക്ലേയ്റ്റിന്‍റെ സാംസ്കാരിക പ്രാധാന്യം

ഈസ്റ്റര്‍, വലന്റൈന്‍ ദിനം, ഹാലോവീന്‍, ഹനുക്കാ, ക്രിസ്തുമസ്, പരേതര്‍ക്കായുള്ള മെക്സിക്കന്‍ ദിനം ഇവയൊക്കെ തമ്മില്‍ എന്തെങ്കിലും ബന്ധമുള്ളതായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? ഇതെല്ലാം ചോക്ലേറ്റിന്റെ ആഘോഷങ്ങള്‍ കൂടിയാണ്.

കക്കാഓക്ക് ഇന്ന്‍ ലോകത്തെങ്ങുമുള്ള വിഭിന്ന സംസ്കാരങ്ങളില്‍ സുപ്രധാനമായൊരു സ്ഥാനമുണ്ട്. അവധി ദിനങ്ങളിലും, വിശേഷ ദിവസങ്ങളിലും ചോക്ലേയ്റ്റിനെ ഒഴിച്ച് നിര്‍ത്താനാവില്ല. മായ ഗോത്രക്കാര്‍ തങ്ങളുടെ കക്കാഒ ദൈവമായ, എക് ച്ചുആ-യെ ആദരിക്കാന്‍ എല്ലാ വര്‍ഷവും ഉത്സവം കൊണ്ടാടുമായിരുന്നു. മൃഗ ബലിയും, കക്കാഒ നിറമുള്ള ചാര്‍ത്തുകളും, കക്കാഒ നിവേദ്യങ്ങളും, തൂവലുകളും, സുഗന്ധതിരികളും എല്ലാം ഇതിന്റെ ഭാഗമായിരുന്നു. സമ്മാനങ്ങളും കൈമാറും. മായന്‍മാരുടെ വിവാഹ നിശ്ചയ, വിവാഹ ചടങ്ങുകളില്‍ ചോക്ലേയ്റ്റ് പാനീയം കുടിച്ചിരുന്നു.

തങ്ങളുടെ ബലിമൃഗങ്ങളെ, ബലിക്കുമുമ്പ് ശാന്തരാക്കാന്‍ അസ്റ്റെക്കുകള്‍ അവക്ക് ചോക്ലേയ്റ്റ് പാനീയം കൊടുത്തിരുന്നുപോലും. 17 മുതല്‍ 19 വരെയുള്ള നൂറ്റാണ്ടുകള്‍ക്കിടക്കാണ് ചോക്ലേയ്റ്റ് ക്രിസ്ത്യന്‍ ആചാരങ്ങളുടെ ഒരു ഭാഗമായത്.

20-ആം നൂറ്റാണ്ടില്‍ അമേരിക്കയിലെ ചോക്ലേയ്റ്റ് നിര്‍മ്മാതാക്കളാണ് നാണയങ്ങളുടെ രൂപത്തില്‍ ‘ചോക്ലേയ്റ്റ് പണം’ (chocolate gelt) ഉണ്ടാക്കാന്‍ തുടങ്ങിയത്. ലോഫ്ട്സ് എന്നൊരു അമേരിക്കന്‍ മിഠായി നിര്‍മ്മാണ കമ്പനി 1920-കളില്‍ സുവര്‍ണ്ണ, വെള്ളി കടലാസില്‍ പൊതിഞ്ഞ ചോക്ലേയ്റ്റ് നാണയങ്ങള്‍ പണസഞ്ചിപോലുള്ള ഉറകളിലാക്കി നല്കി. ബല്‍ജിയത്തിലും, നെതര്‍ലാണ്ട്സിലും സെയിന്‍റ് നിക്കോളാസ് അവധിദിനത്തില്‍ കുട്ടികള്‍ക്ക് ഇതേ മാതൃകയില്‍ ചോക്ലേയ്റ്റ് സമ്മാനങ്ങള്‍ നല്‍കാറുണ്ട്. ‘സുവര്‍ണ്ണ’നാണയങ്ങള്‍ പാലിന്റെ സ്വാദുള്ള ചോക്ലേയ്റ്റും,‘വെള്ളി’ നാണയങ്ങള്‍ വെള്ള ചോക്ലേയ്റ്റുമായിരിക്കും.

1800-കളുടെ തുടക്കത്തിലാണ് ഈസ്റ്റര്‍ ചോക്ലേയ്റ്റ് മുട്ടകള്‍ ജര്‍മനിയിലും, ഫ്രാന്‍സിലും പ്രത്യക്ഷപ്പെടുന്നത്. പിന്നീട് വളരെ വേഗം അത് യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളിലേക്കും, പിന്നീട് യൂറോപ്പിന് പുറത്തേക്കും വ്യാപിച്ചു. ആദ്യകാലത്തെ ഈസ്റ്റര്‍ മുട്ടകള്‍ കട്ടിയുള്ളതായിരുന്നു. പിന്നെയാണ് പൊള്ളയായ മുട്ടകള്‍ വന്നത്. 19-ആം നൂറ്റാണ്ടില്‍ നൂതനമായ ചോക്ലേയ്റ്റ് നിര്‍മ്മാണ പ്രക്രിയകളും, വന്‍തോതിലുള്ള ഉത്പാദനവും സാധ്യമായതോടെ പൊള്ളയായ, അച്ചിലിട്ടതുപോലുള്ള ഈസ്റ്റര്‍ മുട്ടകള്‍ സമ്മാനമായി നല്‍കുന്നത് ബ്രിട്ടനിലെയും, യൂറോപ്പിലെയും ഒരു രീതിയായി മാറി. 1960-കളോടെ ഈ രീതി ലോകമെമ്പാടും വ്യാപകമായി.

മെക്സിക്കോയില്‍ രണ്ടു ക്രൈസ്തവ അവധി ദിനങ്ങളില്‍- ക്രിസ്തുമസിന്റെ12 ദിവസത്തെ അവധിക്കും, മെഴുകുതിരി കുര്‍ബാനക്കും- ചൂട് ചോക്ലേയ്റ്റ് ആഘോഷ വിഭവങ്ങളുടെ കൂടെയുള്ള അവിഭാജ്യ ഘടകമാണ്. ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 2 വരെയുള്ള മെക്സിക്കോക്കാരുടെ പരേതരുടെ ദിനാഘോഷങ്ങളിലും അവര്‍ സുഹൃത്തുക്കള്‍ക്കും, കുടുംബാംഗങ്ങള്‍ക്കും, ചോക്ലേയ്റ്റിന്‍റെ വിവിധ വിഭവങ്ങള്‍ സമ്മാനിക്കും. പരേതര്‍ക്കും നല്കും നുണയാന്‍ ഒരിത്തിരി ചോക്ലേയ്റ്റ്!

കക്കാഒ കൃഷിക്കാര്‍ അതിനെ എത്രമാത്രം വിലമതിക്കുന്നു എന്ന് ഇന്തോനേഷ്യയിലെ സെന്‍ട്രല്‍ സുലവേസി പട്ടണത്തില്‍ ചെന്നാലറിയാം. ഒരു കക്കാഒ തോട് പിടിച്ചുനില്‍ക്കുന്ന രണ്ടു കൈകളുടെ 20 അടി ഉയരമുള്ള ഒരു ശില്‍പമാണ് അവരവിടെ ഉണ്ടാക്കിയിരിക്കുന്നത്. പല കക്കാഒ കാര്‍ഷിക ഗ്രാമങ്ങളിലും വിത്തുണക്കല്‍ ഒരു കൂട്ടായ പരിപാടിയാണ്. കാര്‍ഷിക കുടുംബങ്ങള്‍ വിത്ത് ശേഖരിച്ച് ഉണക്കാന്‍ പരസ്പരം വീടുകള്‍ സന്ദര്‍ശിക്കും.

ആധുനിക ലോകത്തില്‍, ചോക്ലേയ്റ്റിനു പണം ചെലവാക്കുന്നത് അവധി ദിനങ്ങള്‍ ആഘോഷിക്കാനാണ്. വാലന്റൈന്‍ ഹൃദയങ്ങളും, ഈസ്റ്റര്‍ മുട്ടകളും, ഹാലോവീന്‍ മിഠായികളും, ചോക്ലേയ്റ്റ് സാന്റ്റയും, ഹനുക്കാ നാണയങ്ങളുമൊക്കെയായി ചോക്ലേയ്റ്റ് നുണഞ്ഞുകൊണ്ടേയിരിക്കാം !


Next Story

Related Stories