TopTop
Begin typing your search above and press return to search.

ദ ബിഗ് വെഡ്ഡിംഗ്’

ദ ബിഗ് വെഡ്ഡിംഗ്’

സ്റ്റെഫാനി മെറി

“ദ ബിഗ് വെഡ്ഡിംഗ്” എന്ന ചലച്ചിത്രത്തിന് രൂപം കൊടുക്കുമ്പോള്‍ എഴുത്തുകാരനും സംവിധായകനുമായ ജസ്റ്റിന്‍ സഖാമിന്‍റെ ഏറ്റവും വലിയ മുതല്‍ക്കൂട്ട് അതിലെ അഭിനേതാക്കളുടെ മികച്ച ഒരു നിരതന്നെയായിരുന്നു. റോബെര്‍ട് ഡി നീറോ, കാതറിന്‍ ഹൈഗല്‍, സൂസന്‍ സാരന്റ്റന്‍, ഡയാന കേയ്റ്റന്‍, അമാന്‍ഡ സൈഫ്രിഡ്, റോബിന്‍ വില്യംസ് അങ്ങിനെ പോകുന്നു അത്. കഷ്ടം, പ്രതിഭകള്‍ക്ക് അഭിനയിച്ചു സഹായിക്കാവുന്നതിന് ഒരു പരിധിയുണ്ട്. എന്തിന്, 4 അക്കാഡമി പുരസ്കാര ജേതാക്കളുണ്ടായാലും, മോശം തിരക്കഥയില്‍ മോശം ചലച്ചിത്രമേ പിറക്കൂ.

2006-ല്‍ ഇറങ്ങിയ “മോണ്‍ ഫ്രെറെ സെ മാറി,” എന്ന സ്വിസ്-ഫ്രഞ്ച് ചിത്രത്തെ ആസ്പദമാക്കിയാണ് ഈ ചലച്ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗ്രിഫിന്‍ കുടുംബത്തിന്‍റെ ഏറ്റവും ഇളയ, ദത്തുപുത്രന്‍റെ കല്ല്യാണത്തിന് തൊട്ടുമുമ്പായാണ് ചലച്ചിത്രം തുടങ്ങുന്നത്. ആഹ്ലാദവും, ആഘോഷവും നിറഞ്ഞ പരിപാടി മുഴുവന്‍ കുടുംബത്തെയും കൂട്ടിയിണക്കുമെന്നാണ് പ്രതീക്ഷ. പക്ഷേ, കാരണവരായ ഡോണ്‍ (ഡി നീറോ) തന്‍റെ മുന്‍ഭാര്യ എല്ലിയെ (കേയ്റ്റന്‍) കഴിഞ്ഞ 10 വര്‍ഷമായി കണ്ടിട്ടില്ല,. മാത്രമല്ല, അവരുടെ അടുത്ത സുഹൃത്ത് ബെബേയുമൊത്താണ് (സരന്‍റന്‍) ഡോണ്‍ ഇപ്പോള്‍ താമസം. ഡോണിന്‍റെ മകള്‍ ലൈലക്കാകട്ടെ (കാതറിന്‍ ഹൈഗല്‍) അച്ഛനെ പേരെടുത്ത് വിളിക്കാനുള്ള വെറുപ്പും.

കഴിഞിട്ടില്ല. വരന്‍ തന്‍റെ വിവാഹത്തിന് അമ്മയെയും,പെങ്ങളെയും ക്ഷണിച്ചിട്ടുണ്ട്. തന്‍റെ വളര്‍ത്ത് മാതാപിതാക്കളുടെ പിരിയല്‍കഥ അറിഞ്ഞാല്‍ അവര്‍ കോളിളക്കമുണ്ടാക്കുമെന്ന് ഭയന്ന അയാള്‍ (‘ബേഡ്കേജ്’–ലേതുപോലെ)തത്കാലം കല്യാണപ്പരിപാടി കഴിയുംവരെയെങ്കിലും ഭാര്യഭര്‍ത്താക്കന്മാരായി അഭിനയിക്കാന്‍ ഡോണിനോടും, എല്ലിയോടും അഭ്യര്‍ത്ഥിക്കുന്നു.

നാന്‍സി മേയറുടെ ചലച്ചിത്രങ്ങള്‍ക്കു (‘ഇറ്റ്സ് കോംപ്ലികേറ്റഡ്’, “സംതിംഗ് ഗോട്ട ഗീവ്’’) തിക്കിത്തിരക്കിയ തലമുറക്കാരെയെങ്കിലും ആകര്‍ഷിക്കാനുള്ള സാധ്യതയുണ്ടായിരുന്നു കഥക്ക്. പക്ഷേ,തമാശയില്‍ അവശ്യം വേണ്ട ഒന്നില്ലാതെ പോയി: ഒരിഷ്ടം തോന്നിക്കുന്ന, ചെറുതായെങ്കിലും ഒന്നു സാമ്യം തോന്നാവുന്ന ഒരു കഥാപാത്രം.

ഒരു പരുക്കന്‍ മനുഷ്യനാണ് ഡോണ്‍. ഓരോ വാചകത്തിലും നിരര്‍ത്ഥകമായി ആണയിടുന്നതില്‍ അയാള്‍ സ്വയം മത്സരിക്കുകയാണ്. മകളോട് തന്‍റെ വീരസ്യങ്ങള്‍ ഘോഷിക്കുന്നുണ്ടയാള്‍. ആദ്യഭാര്യ എല്ലി ഒരു പേടിസ്വപ്നമാണ്, പ്രത്യേകിച്ചും, ഊണുമേശയില്‍ താന്ത്രിക് രതി ചര്‍ച്ച ചെയ്യുമ്പോളൊക്കെ. മുഷിപ്പന്‍ കഥാപാത്രങ്ങളില്‍ മകള്‍ ലൈല അമ്മയെ വെട്ടിക്കും. മുഖം കറുപ്പിച്ച്, ചിരിക്കാനാവാത്ത ഹൈഗലിന്‍റെ രാഷ്ട്രീയക്കാരന്‍റെ ഭാര്യയുടെ തലമുടി രീതിയൊന്നും അവരുടെ പ്രതിച്ഛായയെ മയപ്പെടുത്തുന്നില്ല.

ചുറുചുറുക്കുള്ള ബെബേ കുറെക്കൂടി രസമുള്ള കഥാപാത്രമാണ്. പലപ്പോളും ഒരു ശക്തമായ കഥാപാത്രത്തെക്കാളും ഒരു അതിശയോക്തി നിറഞ്ഞ ഹാസ്യചിത്രമാണെങ്കില്‍ക്കൂടി.ഒരു പുരോഹിതന്‍റെ കോളറും ധരിച്ച് വില്ല്യംസ് വരുമ്പോള്‍, ചിരിക്കാവുന്ന ചിലത്, വലിയ തമാശയൊന്നുമല്ല, നടക്കുന്നുണ്ട്. ഒരു ചെറുചിരിയില്‍ കാണികള്‍ പ്രതികരിച്ചേക്കും. എന്നാല്‍ അതുകൊണ്ടൊന്നും സംഭവം രക്ഷപ്പെടുന്നില്ല. ചലച്ചിത്രത്തിലെ വളിപ്പന്‍ തമാശകള്‍, മനസമ്മതം കഴിഞ്ഞ വധൂവരന്മാരോട് വിവാഹപൂര്‍വ്വ ലൈംഗികതയേയും, ഗര്‍ഭനിരോധനത്തെയുംപറ്റി പറയുന്നതുപോലുള്ളവ, പറഞ്ഞു ഫലിപ്പിക്കാന്‍ ആരും പരാജയപ്പെട്ടുപോകും.

ഗ്രിഫിന്‍റെ മൂത്ത മകന്‍റെ വേഷം അഭിനയിച്ച ടോഫര്‍ ഗ്രേസ് തന്‍റെ ഭാഗം ഭംഗിയാക്കി എന്നു പറയാം. അയാളുടെ സമയബോധവും, മുഖഭാവങ്ങളും മികച്ചുനില്‍ക്കുന്നു. ഈ കോമാളിത്തത്തിനിടയിലും സൈഫ്രിഡിന്‍റെ സാന്നിധ്യം സ്വാഭാവികമായി തോന്നുംവിധത്തില്‍ എടുത്തുനില്‍ക്കുന്നുണ്ട്.

ചലച്ചിത്രം അന്ത്യത്തിലേക്ക് ഇഴഞ്ഞുവലിഞ്ഞു നീങ്ങവേ, കാണികള്‍ വികാരാധീനരാകണമെന്ന് തിരക്കഥാകൃത്തിന് ആഗ്രഹമുണ്ട്. പക്ഷേ ഒരു രക്ഷയുമില്ല. ഈ വഷളനോടും അയാളുടെ അറുബോറന്‍ കുടുംബത്തോടും സഹതാപം തോന്നാന്‍ ഒരു വഴിയുമില്ല. സാധാരണ വിവാഹങ്ങള്‍ക്ക് കരയുന്നത് പതിവാക്കിയ ലോലമാനസര്‍ പോലും, വരണ്ട കണ്ണുമായാണ് പ്രദര്‍ശനശാല വിട്ടിറങ്ങുക. ബാക്കി നഷ്ടത്തെപ്പറ്റിയൊന്നും പറയാതിരിക്കാം.

(hmjnwKvS¬ t]mkväv)


Next Story

Related Stories