TopTop
Begin typing your search above and press return to search.

ഏകാധിപതിമാര്‍ ചിരിയെ ഭയക്കുന്നതെന്തിന്?

ഏകാധിപതിമാര്‍ ചിരിയെ ഭയക്കുന്നതെന്തിന്?

സൃജ പോപോവിച്ച്, മ്ളാഡന്‍ ജോക്ക്സിക്ക്‌പതിനഞ്ചു വര്‍ഷം മുന്‍പ് സെര്‍ബിയയുടെ അക്രമരഹിത - ജനാധിപത്യ നീക്കമായ ഓട്ട്പോര്‍, അമ്പതു ഡോളറും ഇരുപതു വിദ്യാര്‍ഥികളും മാത്രമുണ്ടായിരുന്ന ഒരു ചെറിയ സംഘമായിരുന്നപ്പോള്‍ ഒരു കുസൃതി ഒപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഒരു എണ്ണപ്പാട്ട എടുത്ത്‌ അതില്‍ സെര്‍ബിയന്‍ ഏകാധിപതിയായ സ്ലോബോദാന്‍ മിലോസെവിച്ചിന്റെ ചിത്രം ഒട്ടിച്ച് അത് ബെല്‍ഗ്രേഡിലെ എറ്റവും വലിയ കച്ചവട കേന്ദ്രത്തിന്റെ നടുക്ക് കൊണ്ടുപോയി ഞങ്ങള്‍ സ്ഥാപിച്ചു. അതിനടുത്ത് തന്നെ ഒരു ബേസ്ബോള്‍ ബാറ്റും വച്ചു. അതിനു ശേഷം തമാശയുടെ കെട്ടഴിയാനുള്ള കാത്തിറിപ്പായിരുന്നു പിന്നെ. അധികം കഴിയും മുന്‍പേ ഡസന്‍ കണക്കിന് ആളുകള്‍ മിലോസെവിച്ചിനു ഒരെണ്ണം കൊടുക്കാനായി തങ്ങളുടെ ഊഴം കാത്തു നില്‍ക്കാന്‍ തുടങ്ങി - വളരെയധികം പേര്‍ വെറുക്കുകയും എന്നാല്‍ വിമര്‍ശിക്കാന്‍ പേടിക്കുകയും ചെയ്ത ഒരാളായിരുന്നു മിലോസെവിച്ച്.അരമണിക്കൂറിനുള്ളില്‍ പോലീസ്‌ എത്തി. അപ്പോഴാണ്‌ ഇനി എന്ത് സംഭവിക്കും എന്നറിയാനായി ഞങ്ങള്‍ ശ്വാസമടക്കിപ്പിടിച്ച് കാത്തുനിന്നത്. മിലോസേവിച്ചിന്റെ പോലീസ്‌ എന്ത് ചെയ്യും? അവര്‍ക്ക് അവിടെ കൂടിയവരെ അറസ്റ്റ് ചെയ്യാന്‍ കഴിയുമോ? എന്തിന്റെ പേരില്‍? അവര്‍ക്ക് പ്രതികളെ അറസ്റ്റ് ചെയ്യാനും കഴിഞ്ഞില്ല - ഞങ്ങള്‍ ആരും തന്നെ കണ്‍വെട്ടത്തുണ്ടായിരുന്നില്ല. അപ്പോള്‍ മിലോസെവിച്ചിന്റെ പോലീസ്‌ എന്ത് ചെയ്തു? അവര്‍ക്ക് ആകെ ചെയ്യാന്‍ കഴിയുമായിരുന്ന കാര്യം : അവര്‍ ആ പാട്ടയെ അറസ്റ്റ് ചെയ്തു. കുറെ മാസങ്ങള്‍ക്കിടെ സെര്‍ബിയയില്‍ ഉണ്ടായ എറ്റവും മികച്ച ഫോട്ടോഷൂട്ട്‌ ആയിരുന്നു രണ്ടു പോലീസുകാര്‍ പോലീസ്‌ വണ്ടിയിലേയ്ക്ക് ആ പാട്ട നിരക്കിക്കൊണ്ട് പോകുന്ന രംഗം. മിലോസെവിച്ച്ചും അനുയായികളും ദേശത്തിന് ചിരിക്കാനുള്ള വകയായി മാറി. ഓട്ട്പോര്‍ എല്ലാവീട്ടിലും പ്രിയങ്കരമായ ഒരു പേരായി മാറുകയു ചെയ്തു.

വിപ്ളവങ്ങള്‍ ഗൌരവതരമായ വിഷയമാണ്. ഇരുപതാം നൂറ്റാണ്ടിലെ വിപ്ളവകാരികളായ ലെനിന്‍, മാവോ, ഫിദെല്‍, ചെ എന്നിവരുടെ വലിഞ്ഞു മുറുകിയ മുഖങ്ങള്‍ ഓര്‍ത്തുനോക്കൂ. അവര്‍ക്ക് ചിരിക്കാന്‍ എന്തൊരു വിഷമമാണ്. എന്നാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പ്രതിഷേധങ്ങളിലേയ്ക്ക് എത്തിനോക്കിയാല്‍ പുതിയൊരു തരം പ്രവര്‍ത്തനം കാണാം. വിപ്ളവങ്ങളുടെ മുന്‍കാല ഗൌരവങ്ങള്‍ എല്ലാം തമാശകളും ആക്ഷേപങ്ങളും കൊണ്ട് പകരം വെച്ചിരിക്കുന്നത് കാണാം. ഇന്നത്തെ അഹിംസാപ്രവര്‍ത്തകര്‍ ആഗോളതലത്തില്‍ തന്നെ എതിര്‍പ്പിന്റെ രീതി ദേഷ്യം, വെറുപ്പ്‌, കോപം എന്നിവയില്‍ നിന്ന് രസത്തിലൂന്നിയ പുതിയൊരു തരം ആക്റ്റിവിസത്തില്‍ എത്തിച്ചിരിക്കുകയാണ്: “ലാഫ്റ്റിവിസം.”മിഡില്‍ ഈസ്റ്റും നോര്‍ത്ത്‌ ആഫ്രിക്കയും എടുക്കുക. അവിടെയെല്ലാം അഹിംസാ വിശ്വാസികളായ പ്രതിഷേധക്കാര്‍ ജനാധിപത്യത്തിനായുള്ള തങ്ങളുടെ മുറവിളിക്ക് മൂര്‍ച്ച കൂട്ടാനായി ചിരിയെയും പരിഹാസത്തെയും ഉപയോഗിക്കുന്നു. ജനുവരി 2011ല്‍ ടുണീഷ്യയില്‍ ബെന്‍ അലിക്കെതിരെയുള്ള പ്രതിഷേധം കൊടുമ്പിരികൊണ്ട് നില്‍ക്കുമ്പോള്‍ ക്യാപ്റ്റന്‍ ഖോബ്സ (ബ്രെഡ്‌) എന്ന സൂപ്പര്‍ ഹീറോ ആയി പിന്നീട് അറിയപ്പെട്ട ഒരു ഒറ്റയാന്‍ മനുഷ്യന്‍ ബെന്‍ അലി ആരാധകരോട് പൊരുതിയത് മൂര്‍ച്ചയേറിയ ഹാസ്യവും ഫ്രഞ്ച് ബാഗെട്ടും കൊണ്ടാണ്. ഈജിപ്റ്റില്‍ പ്രസിഡന്റ്റായിരുന്ന മൊഹമ്മദ്‌ മോര്‍സി സൂപ്പര്‍ മാരിയോ ആയി നടക്കുന്ന ഒരു യൂട്യൂബ് വീഡിയോ ഈ മാര്‍ച്ചില്‍ പ്രചരിച്ചിരുന്നു. സുഡാനില്‍ വിദ്യാര്‍ഥികള്‍ ഏകാധിപതിയായ ഒമര്‍ അല്‍ ബഷീറിനെ ചൊടിപ്പിച്ചത് “മുട്ട് നക്കല്‍” പ്രതിഷേധങ്ങള്‍ നടത്തികൊണ്ടായിരുന്നു. ജനാധിപത്യപരമായ എതിര്‍പ്പുകളെ ആ പേര് വിളിച്ചു ആക്ഷേപിച്ചതിനെ തുടര്‍ന്നായിരുന്നു ഈ നടപടി. ആഭ്യന്തരകലാപത്തില്‍ എഴുപതിനായിരത്തോളം പേര്‍ മരിച്ച സിറിയയില്‍ പോലും തമാശ കലര്‍ന്ന അസാദ് വിരുദ്ധ ചുവരെഴുത്തുകളും മുദ്രാവാക്യങ്ങളും തെരുവ് പ്രതിഷേധങ്ങളില്‍ നിറഞ്ഞിരുന്നു.@Khalid Al Baihടോക് ഷോ നടത്തുന്ന ബസേം യൂസഫിനെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയ സര്‍ക്കാര്‍ നീക്കം തമാശക്കാര്‍ക്ക് മിഡില്‍ ഈസ്റ്റില്‍ ഉള്ള രാഷ്ട്രീയ പ്രാധാന്യത്തെ വീണ്ടും ഓര്‍മ്മിപ്പിച്ചു. അധികാരത്തിലിരിക്കുന്നവരെ തമാശ എത്രത്തോളം അലോസരപ്പെടുത്തുന്നു എന്നാണു മൊഹമ്മദ്‌ മോര്‍സി സര്‍ക്കാര്‍ ഈ നീക്കത്തിലൂടെ പ്രകടിപ്പിച്ചത്.എന്നാല്‍ തമാശയുടെ കൃത്യമായ ഉപയോഗം മിഡില്‍ ഈസ്റ്റിലോ നോര്‍ത്ത്‌ ആഫ്രിക്കയിലോ മാത്രം ഒതുങ്ങുന്നില്ല. കോര്‍പ്പറേറ്റ്‌ അമേരിക്കയെ കളിയാക്കാനായി ഒക്യുപ്പൈ വാള്‍സ്ട്രീറ്റ് പ്രതിഷേധക്കാര്‍ സ്ഥിരമായി തമാശയെ ഉപയോഗിഹിരുന്നു. റോഡിയോ കോമാളികളായി വേഷം കെട്ടിയ പ്രതിഷേധക്കാര്‍ വാള്‍ സ്ട്രീറ്റിലെ പ്രശസ്തമായ കാളയെ മെരുക്കിയത് ആര്‍ക്കാണ് മറക്കാനാവുക? സ്പെയിനില്‍ പ്രതിഷേധക്കാര്‍ 'ഇന്ടിഗ്നടോസ്' എന്ന് മുദ്ര കുത്തപ്പെടുമ്പോള്‍ പോലും ചിരി ഒരു വലിയ ആയുധമാകുന്നു. പരിഹാസം നിറഞ്ഞ നാടകാവതരണങ്ങള്‍, ഫ്ളാഷ് മോബുകള്‍, പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ടതായി തോന്നിക്കുന്ന തരം പാട്ടും നൃത്തവും എന്നിവയെല്ലാം സ്പൈനിലെ മുതലാളിത്ത വിരുദ്ധ സമരത്തിന്റെ മുഖമുദ്രയായിക്കഴിഞ്ഞു. ഇതൊക്കെയാണ് കഴിഞ്ഞ രണ്ടുവര്‍ഷമായി അവിടെ ടെന്‍ഷനുകള്‍ കുറയ്ക്കുന്നതും ആവേശം നിലനിര്‍ത്തുന്നതും. റഷ്യക്കാരും അവരുടെ പ്രതിഷേധങ്ങളില്‍ തമാശ കൊണ്ട് വന്നുകഴിഞ്ഞു - കോണ്ടം മുതല്‍ ഭ്രാന്താശുപത്രികളും ലെഗോ പാവകളും വരെ പുടിനെ കളിയാക്കാനായി അവര്‍ ഉപയോഗിക്കുന്നു.

ഇരുപത്തിയോന്നാം നൂറ്റാണ്ടിലെ പ്രതിഷേധകരുടെ ആവനാഴിയില്‍ തമാശ കയറിപ്പറ്റിയതിന് ഒരു കാരണമുണ്ട് - അത് വിജയിക്കും. ഒന്നാമത് തമാശ പേടികളെ ഇല്ലാതാക്കുകയും ആത്മവിശ്വാസം ഉണ്ടാക്കുകയും ചെയ്യും. അത് സൃഷ്ടിക്കുന്ന ജനപ്രിയത പുതിയ അംഗങ്ങളെ ആകര്‍ഷിക്കും. ഏറ്റവുമൊടുവിലായി എതിരാളികളില്‍ നിന്ന് രസകരങ്ങളായ പ്രതികരണങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. ലാഫ്റ്റിവിസം അതിന്റെ ഇരകളെ തോല്‍വിയിലെത്തിക്കുന്നു, എങ്ങനെ പ്രതികരിച്ചാലും ശരി, അത് ഒരു ഭരണത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു. ഇവയൊക്കെ വെറും കുസൃതികള്‍ അല്ലാതാകുന്നു. ഏകാധിപതികളെ അവരിരിക്കുന്ന സ്ഥാനത്ത് അള്ളിപ്പിടിച്ചിക്കാന്‍ കാരണമാക്കുന്ന അതേ വസ്തുവിനെ ചിരി ഇല്ലായ്മ ചെയ്യുന്നു : പേടിയെ.(Otpor-ന്റ്റെ സ്ഥാപകാംഗങ്ങളില്‍ ഒരാളും Center for Applied Non-Violent Action and Strategies (CANVAS)-ന്റ്റെ എക്സിക്യൂട്ടീവ് ഡയറക്റ്ററുമാണ് സൃജ പൊപ്പോവിച്ച്. മ്ളാഡന്‍ ജോക്‍സിക് Otpor പ്രവര്‍ത്തകനാണ്)(ഫോറിന്‍ പോളിസി)Next Story

Related Stories